മോഹന്‍ലാല്‍, സുരേഷ് ഗോപി, മമ്മൂട്ടി! ഒരു കാലത്ത് ജോഷിയുടെ ഹിറ്റ് സിനിമകളിലെ നായകന്മാര്‍ ഇവരായിരുന്നു
മലയാള സിനിമയിലെ പ്രമുഖ സംവിധായകരില്‍ ഒരാളാണ് ജോഷി. മമ്മൂട്ടിയെ സൂപ്പര്‍ താര പദവിയിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ആള്‍ കൂടിയാണ് ജോഷി. മമ്മൂട്ടിയുടെ കരിയറിലെ ഹിറ്റ് സിനിമകള്‍ പലതും ജോഷിയുടെ സംവിധാനത്തിലെത്തിയതായിരുന്നു. 1978 ല്‍ ടൈഗര്‍ സലീം എന്ന സിനിമ സംവിധാനം ചെയ്തായിരുന്നു ജോഷി കരിയര്‍ ആരംഭിച്ചത്.
പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കും മികച്ച സിനിമകള്‍ സമ്മാനിക്കാന്‍ ജോഷിക്ക് കഴിഞ്ഞിരുന്നു. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൈലാ ഓ ലൈലാ ആയിരുന്നു ജോഷിയുടെ സംവിധാനത്തിലെത്തിയ അവസാന സിനിമ. ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ടതായിരുന്ന ജോഷിയുടെ ഹിറ്റ് സിനിമകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

ന്യൂഡല്‍ഹി
മമ്മൂട്ടിയെ നായകനാക്കി 1987 ല്‍ ജോഷി സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു ന്യൂഡല്‍ഹി. ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കിയ സിനിമ ഒരു ആക്ഷന്‍ ത്രില്ലറായിരുന്നു. ചിത്രത്തില്‍ സുമലത, ത്യാഗരാജന്‍, ഉര്‍വ്വശി, സുരേഷ് ഗോപി, ദേവന്, വിജയരാഘവന്‍ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചിരുന്നു. ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസാണ് ചിത്രം നിര്‍മ്മിച്ചത്. ഇന്നും ന്യൂഡല്‍ഹിയെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല.

ധ്രുവം
മമ്മൂട്ടി നരസിംഹ മന്നാഡിയാര്‍ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ധ്രുവം. മമ്മൂട്ടിയ്‌ക്കൊപ്പം ജയറാം, ഗൗതമി, സുരേഷ് ഗോപി, ജനാര്‍ദ്ദനന്‍, വിക്രം, അസീസ്, കൊല്ലം തുളസി, വിജയരാഘവന്‍, ഷമ്മി തിലകന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. 1993 ലായിരുന്നു സിനിമ റിലീസ് ചെയ്തത്. എസ്എന്‍ സ്വാമി തിരക്കഥ ഒരുക്കിയപ്പോള്‍ സാജന്‍ ബാബു ഒപ്പം ചേര്‍ന്നാണ് സിനിമയ്ക്ക് സംഭാഷണം ഒരുക്കിയത്.

ലേലം
സുരേഷ് ഗോപി, എംജി സോമന്‍, എന്‍എഫ് വര്‍ഗീസ്, നന്ദിനി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത സിനിമയാണ് ലേലം. രഞ്ജി പണിക്കാര്‍ രചന നിര്‍വഹിച്ച സിനിമ 1997 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. സെവന്‍ ആര്‍ട്‌സ് ഫിലിംസിന്റെ ബാനറില്‍ ജിപി വിജയകുമാര്‍ ആയിരുന്നു സിനിമ നിര്‍മ്മിച്ചത്. ആനക്കാട്ടില്‍ ഈപ്പച്ചനായി സോമനും ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപിയും തകര്‍ത്തഭിനയിച്ച സിനിമയ്ക്ക് രണ്ടാം ഭാഗം കൂടി വരാന്‍ പോവുകയാണ്.

നമ്പര്‍ 20 മദ്രാസ് മെയില്‍
ജോഷിയുടെ സംവിധാനത്തിലെത്തിയ ത്രില്ലര്‍ കോമഡി സിനിമയായിരുന്നു നമ്പര്‍ 20 മദ്രാസ് മെയില്‍. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു. മണിയന്‍പിള്ള രാജു, ജഗദീഷ്, ഇന്നസെന്റ്, എംജി സോമന്‍ എന്നിവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1990 ല്‍ പുറത്തിറങ്ങിയ സിനിമയുടെ മുക്കാല്‍ ഭാഗത്തോളവും ട്രെയില്‍ നിന്നുമായിരുന്നു ചിത്രീകരിച്ചിരുന്നത്.

നരന്‍
മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമായിരുന്നു നരന്‍. രഞ്ജന്‍ പ്രമോദ് രചന നിര്‍വഹിച്ച സിനിമ 2005 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നരന്‍ നിര്‍മ്മിച്ചത്. മോഹന്‍ലാലിനൊപ്പം മധു, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ഭാവന, ദേവയാനി, മാമുക്കോയ തുടങ്ങി വന്‍താരനിര തന്നെ സിനിമയിലുണ്ടായിരുന്നു. സിനിമയെക്കാളും അതിലെ പാട്ടുകള്‍ക്കായിരുന്നു പ്രചാരം കൂടിയത്.


Click it and Unblock the Notifications











