twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുടെ ആ ശീലം അറിഞ്ഞ ശേഷമാണ് അന്ന് കാണാന്‍ പോയത്, മനസുതുറന്ന് ബോബി സഞ്ജയ്‌

    By Midhun Raj
    |

    തിരക്കഥാകൃത്തുക്കളായി മലയാള സിനിമയില്‍ ശ്രദ്ധേയരായ കൂട്ടുകെട്ടാണ് ബോബി സഞ്ജയ്. മോളിവുഡിലെ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കും വേണ്ടിയെല്ലാം ബോബി സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ എഴുതിയിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം ആണ് ഇവരുടെ തിരക്കഥയില്‍ ഒരുങ്ങിയ ആദ്യ ചിത്രം. പിന്നാലെ നോട്ട്ബുക്ക്, ട്രാഫിക്ക്, മുംബൈ പോലീസ്, അയാളും ഞാനും തമ്മില്‍, ഉയരെ പോലുളള ശ്രദ്ധേയ സിനിമകള്‍ ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.

    അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രമാണ് ഇവരുടെതായി വരാനിരിക്കുന്ന പുതിയ സിനിമ. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് കോവിഡ് വ്യാപനം കാരണമാണ് വൈകിയത്. വണിന്റെ തിരക്കഥ മമ്മൂക്കയോട് ആദ്യമായി പറഞ്ഞപ്പോഴുണ്ടായ അനുഭവം തിരക്കഥാകൃത്ത് സഞ്ജയ് പറഞ്ഞിരുന്നു.

    മമ്മൂട്ടി ടൈംസ് യൂടൂബ് ചാനലിലാണ്

    മമ്മൂട്ടി ടൈംസ് യൂടൂബ് ചാനലിലാണ് ഈ വീഡിയോ പുറത്തിറങ്ങിയത്. മമ്മൂക്കയുമായുളള ആദ്യ ചിത്രമാണ് ഇതെന്ന് ബോബി പറയുന്നു. മമ്മൂക്കയുടെ അടുത്ത് തിരക്കഥ വായിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ സുഹൃത്തുക്കളെല്ലാം ഒരു കാര്യം ശ്രദ്ധിച്ചോളണമെന്ന് പറഞ്ഞിരുന്നു. നിങ്ങള് വായിക്കുമ്പോ പുളളി ഫുള്‍ടൈം മൊബൈലിലേക്ക് നോക്കികൊണ്ടിരിക്കും.

    അതൊരു ട്രാപ്പ് ആണ്

    അതൊരു ട്രാപ്പ് ആണ്. പുളളി നിങ്ങളെ ടെസ്റ്റ് ചെയ്യുന്നതാണ്. അതില്‍ വീഴരുതെന്ന് പറഞ്ഞു. നിങ്ങള് വായിച്ചുകൊണ്ടിരുന്നാ മതി പ്രശ്‌നമൊന്നും ഇല്ലാ എന്ന് പറഞ്ഞു. അപ്പോ ഞങ്ങള് വിചാരിച്ചു കൊളളാമല്ലോ, വലിയൊരു ടിപ്പ് അല്ലെ കിട്ടിയത് എന്നൊക്കെ. അങ്ങനെ ഞങ്ങള്‍ മമ്മൂക്കയുടെ അടുത്ത് പോയി. ഞങ്ങള് തിരക്കഥ വായിക്കാന്‍ തുടങ്ങി.

    ഇവര് പറഞ്ഞ പോലെ

    അവര് പറഞ്ഞ പോലെ ഒന്നാമത്തെ സീന്‍ മുതല്‍ മമ്മൂക്കയുടെ കണ്ണ് മൊബൈലിലാണ്. അതില്‍ നിന്നും കണ്ണ് എടുക്കുന്നേയില്ല. ഞങ്ങള് ഒരു സീനായി, രണ്ട് സീനായി, മൂന്നായി ഇങ്ങനെ വായിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഒരു തരത്തിലും ഒരു സംസാരമോ, നോട്ടമോ ഒന്നും മമ്മൂക്കയുടെ ഭാഗത്തുനിന്നും ഇല്ല. ഒരു ഘട്ടം എത്തിയപ്പോ ഞങ്ങള് ആ കെണിയില്‍ വീണു.

    ഞങ്ങള് ചോദിച്ചു

    ഞങ്ങള് ചോദിച്ചു. മമ്മൂക്ക ഈ പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ടോ എന്ന്. അപ്പോ തൊട്ടുമുന്‍പ് വായിച്ച സീന്‍ വളളിപുളളി വിടാതെ അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത് വായിക്കുന്നത് ഫുള്‍ ശ്രദ്ധിച്ചുകൊണ്ടാണ് അദ്ദേഹം മൊബൈലിലും നോക്കുന്നത്. ഇത് മമ്മൂക്കയെ പറ്റിയുളള എന്റെ ഓര്‍മ്മകളില്‍ ഒന്നാണ്.

    എന്നെ സംബന്ധിച്ച്

    എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ പന്ത്രണ്ട് വയസുളളപ്പോഴാണ് അദ്ദേഹത്തെ കാണുന്നത്. അച്ഛന്‍ പ്രൊഡ്യൂസ് ചെയ്ത കൂടെവിടെ എന്ന സിനിമയുടെ ലെക്കേഷനില്‍ വെച്ച്. അന്ന് മുതല്‍ ഇന്ന് വരെ ആ പന്ത്രണ്ട് വയസുകാരന് തന്ന അതേ സ്‌നേഹവും അഫക്ഷനും പരിഗണനയുമെല്ലാം ഇന്നും എനിക്ക് അദ്ദേഹത്തില്‍ നിന്നും കിട്ടുന്നുണ്ട്

    Recommended Video

    Mammootty's new photo goes viral | FilmiBeat Malayalam
    ഞങ്ങളെ സംബന്ധിച്ചിടത്തോളം

    ഞങ്ങളെ സംബന്ധിച്ചിടത്തോളം തിരക്കഥ എഴുതിയ 11 സിനിമകള്‍ എടുത്തുനോക്കുമ്പോള്‍ അതിലെ എറ്റവും വലിയൊരു ഒരു അപൂര്‍ണ്ണതയായിരുന്നു മമ്മൂക്ക ഇല്ലാത്ത ഒരു സിനിമ എന്നത്. അതിനുളള എറ്റവും വലിയ പരിഹാരമാണ് ഞങ്ങള്‍ക്ക് വണ്‍ എന്ന സിനിമയിലൂടെ ലഭിച്ചത്. ബോബി പറഞ്ഞു.

    Read more about: mammootty
    English summary
    Bobby and Sanjay Revealed An Unknown Habit Of Megastar Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X