വേദനിപ്പിച്ചെങ്കില്‍ മാപ്പ്! ഹൃദയം കൊണ്ട് ക്ഷമ ചോദിക്കുന്നു! ഹണി റോസിനോട് ബോബി ചെമ്മണ്ണൂര്‍
ഉദ്ഘാടനങ്ങളിലും സജീവമാണ് ഹണി റോസ്. പങ്കെടുക്കുന്ന ചടങ്ങളുകളുടെ ചിത്രങ്ങളും, വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ ക്ഷണം സ്വീകരിച്ചും ഹണി എത്തിയിരുന്നു. കുന്തി ദേവിയെപ്പോലെ എന്ന പരാമര്‍ശം അന്ന് വിവാദമായിരുന്നു. ഹണി റോസിനെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ക്ഷമാപണം നടത്തിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. പൊതുവെ എല്ലാവരോടും സ്‌നേഹത്തോടെയും, സഹാനുഭൂതിയോടെയും ഇടപെടുന്ന ആളാണ് ഞാന്‍. ബോധപൂര്‍വ്വമായി ആരെയും അപമാനിക്കാനോ, വേദനിപ്പിക്കാനോ ശ്രമിക്കാറില്ല. എന്നാല്‍ കഴിയാവുന്ന സഹായങ്ങളൊക്കെ മറ്റുള്ളവര്‍ക്കായി ചെയ്ത് കൊടുക്കാറുമുണ്ട്. തമാശ കലര്‍ന്ന, ചിരിപ്പിക്കുന്ന തരത്തിലുള്ള കണ്ടന്റുകളാണ് ഞാന്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുള്ളത്. ആരേയും വേദനിപ്പിക്കാനോ, വിഷമിപ്പിക്കാനോ, പരിഹസിക്കാനോ വേണ്ടിയല്ല അങ്ങനെ ചെയ്യുന്നത്.
ഹണി റോസിനെക്കുറിച്ച് ഞാന്‍ നടത്തിയ പരാമര്‍ശം അവരെയും കുടുംബത്തെയും വിഷമിപ്പിച്ചു എന്നാണ് മനസിലാക്കുന്നത്. എന്നില്‍ നിന്നുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നു. വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ല. അന്നുണ്ടായ ബുദ്ധിമുട്ടുകളുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ആത്മാര്‍ത്ഥമായി തന്നെയാണ് ക്ഷമ പറയുന്നത്. എന്റെ ക്ഷമ സ്വീകരിച്ചത് പരാതി പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പോസിറ്റീവായി തന്നെ മുന്നോട്ട് പോവുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു എന്നുമായിരുന്നു അദ്ദേഹം കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ് വൈറലായി മാറിയത്.

ഞങ്ങളുടെ മനസില്‍ വീണ്ടും വീണ്ടും നിങ്ങള്‍ വലുതാവുകയാണല്ലോ ബോച്ചേ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. തെറ്റ് ആര്‍ക്കും സംഭവിക്കാം. അത് അംഗീകരിക്കാനുള്ള താങ്കളുടെ മനസ്, ദൈവം എപ്പോഴും കൂടെയുണ്ട്. യാത്ര തുടരുക. ബോബിയെ സപ്പോര്‍ട്ട് ചെയ്ത് ഒരുവിഭാഗം എത്തിയപ്പോള്‍ മറുവിഭാഗം രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ഉന്നയിച്ചത്. ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോള്‍ അശ്ലീലച്ചുവയാര്‍ന്ന പരാമര്‍ശമായിരുന്നു ബോബി ചെമ്മണ്ണൂര്‍ നടത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു സംഭവം വൈറലായത്. സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായിരുന്നു. ഇതോടെയായിരുന്നു ഹണി റോസ് പരാതി നല്‍കിയതും, നിയപോരാട്ടത്തിന് ഇറങ്ങുകയും ചെയ്തത്.
പണമുണ്ടെന്ന് കരുതി ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്താല്‍ പ്രതികരിക്കാതെ ഇരിക്കാനാവില്ല. സ്ത്രീകളെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല. നീതി കിട്ടുമെന്നാണ് വിശ്വസിക്കുന്നത് എന്നുമായിരുന്നു ഹണി റോസ് പ്രതികരിച്ചത്. നിങ്ങളുടേത് ആത്മാർത്ഥമായ ക്ഷമ പറച്ചിൽ ആണെങ്കിൽ അത് ഹണിക്ക് മനസ്സിലായാൽ നിങ്ങളോട് ക്ഷമിക്കും എന്ന് തോന്നുന്നു. നേരേ മറിച്ചു ഇത് മറ്റൊരു മാർക്കറ്റിംഗ് തന്ത്രമാണെങ്കിൽ പുള്ളിക്കാരി ക്ഷമിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും എന്ന് കൂടി തോന്നുന്നു എന്നായിരുന്നു വേറൊരാൾ പറഞ്ഞത്.


Click it and Unblock the Notifications