പൊളിറ്റിക്കല്‍ ത്രില്ലര്‍ മമ്മൂട്ടിയ്ക്കുമുണ്ട്! മുഖ്യമന്ത്രിയായി മമ്മൂട്ടിയുടെ മാസ് ചിത്രം വരുന്നു

Recommended Video

പൊളിറ്റിക്കല്‍ ത്രില്ലര്‍ മമ്മൂട്ടിയ്ക്കും ഉണ്ട്

മമ്മൂട്ടിയെ മുഖ്യമന്ത്രിയായി കണ്ടതിന്റെ ആവേശം കഴിഞ്ഞതേയുള്ളു. ഈ വര്‍ഷം ഫെബ്രുവരി ഏട്ടിന് തിയറ്ററുകളിലേക്ക് എത്തിയ യാത്ര എന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയായത്. ഇപ്പോള്‍ മധുരരാജയില്‍ എംഎല്‍എ സ്ഥാനര്‍ത്ഥിയായി മത്സരിക്കുന്ന മമ്മൂട്ടിയെയായിരുന്നു കാണിച്ചത്. ഇനി മിനിസ്റ്റര്‍ രാജ എന്നൊരു ചിത്രം കൂടി വരാനിരിക്കുകയാണ്.

ഈ ചിത്രത്തിലും മമ്മൂട്ടി മന്ത്രിയോ മുഖ്യമന്ത്രിയോ ആവാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് ടൈറ്റിലില്‍ നിന്നും വ്യക്തമാവുന്നത്. അതേ സമയം മലയാളത്തില്‍ നിന്ന് മറ്റൊരു പൊളിറ്റിക്കല്‍ ത്രില്ലര്‍ കൂടി വരാന്‍ പോവുകയാണ്. ഇത്തവണ സകല റെക്കോര്‍ഡുകളും തകര്‍ക്കുന്നൊരു ചിത്രമായിരിക്കുമെന്ന സൂചനയാണ് കിട്ടി കൊണ്ടിരിക്കുന്നത്.

 യാത്രയുടെ വരവ്

യാത്രയുടെ വരവ്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്നു എന്നത് വര്‍ഷങ്ങളായി കേട്ട് വരുന്ന കാര്യമായിരുന്നു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ആ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വന്നു. എന്നാല്‍ മലയാളത്തിന് പകരം തെലുങ്കില്‍ നിന്നുള്ള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി അഭിനയിച്ചത്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ യാത്ര എന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയായത്. തെലുങ്കിലും മലയാളത്തിലുമടക്കം യാത്ര സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു.

 വീണ്ടും മുഖ്യമന്ത്രിയാവുന്നു

വീണ്ടും മുഖ്യമന്ത്രിയാവുന്നു

ഇപ്പോഴിതാ മമ്മൂട്ടി വീണ്ടും മുഖ്യമന്ത്രിയായി അഭിനയിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിന്റെ ഹിറ്റ് തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയ് മമ്മൂട്ടിയ്ക്കായി തിരക്കഥ ഒരുക്കാന്‍ പോവുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് മമ്മൂട്ടി ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുമെന്ന കാര്യം സഞ്ജയ് വെളിപ്പെടുത്തിയത്. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നും ഇതൊരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കുമെന്നും സഞ്ജയ് വ്യക്തമാക്കിയിരുന്നു.

 ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല

ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല

സിനിമ വരുമെന്നുള്ള സൂചന തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ നല്‍കിയെങ്കിലും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും നടന്നിട്ടില്ല. ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവര്‍ ഉണ്ടാവുമെന്നും സൂചനയുണ്ട്. രണ്ട് വര്‍ഷം മുന്‍പേ ചിത്രത്തെ കുറിച്ചുള്ള ആലോചനകള്‍ നടന്നെങ്കിലും മമ്മൂട്ടിയുടെ തിരക്ക് കാരണം നീണ്ട് പോവുകയായിരുന്നു. ബോബി-സഞ്ജയ് തിരക്കഥ ഒരുക്കി റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിനും ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയുടെ സംവിധായകനായ സന്തോഷ് വിശ്വാനാഥിന്റെയും ചിത്രത്തിനും ശേഷമായിരിക്കും മമ്മൂട്ടിയുടെ ചിത്രം വരിക.

 ഉയരെ ഉടനെത്തുന്നു...

ഉയരെ ഉടനെത്തുന്നു...

കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയായിരുന്നു ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കി അവസാനം തിയറ്ററുകളിലേക്ക് എത്തിയ സിനിമ. ഇപ്പോള്‍ ഇതേ കൂട്ടുകെട്ടില്‍ ഉയരെ എന്ന ചിത്രം കൂടി വരികയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിയുടെ കഥ പറയുന്ന ഉയരെ യുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പാര്‍വ്വതിയാണ് നായിക. ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

 മമ്മൂട്ടി ചിത്രങ്ങള്‍

മമ്മൂട്ടി ചിത്രങ്ങള്‍

ഈ വര്‍ഷം ഇതിനകം മമ്മൂട്ടി നായകനായി അഭിനയിച്ച മൂന്ന് സിനിമകള്‍ റിലീസിനെത്തി. ഈദിന് മുന്നോടിയായി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ട എന്ന ചിത്രം വരികയാണ്. അതിന് ശേഷം മമ്മൂട്ടി ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തില്‍ ജോയിന്‍ ചെയ്യും. അമല്‍ നീരദിന്റെ സംവിധാനത്തിലെത്തുന്ന ബിലാല്‍, രമേഷ് പിഷാരടിയുടെ ഗാനഗന്ധര്‍വ്വന്‍, വിനോദ് വിജയന്റെ അമീര്‍, ഈ സിനിമകളുടെ എല്ലാം തിരക്കുകള്‍ പൂര്‍ത്തിയായതിന് ശേഷമായിരിക്കും ബോബി-സഞ്ജയ് കൂട്ടുകെട്ടിനൊപ്പം മൊഗസ്റ്റാര്‍ അഭിനയിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X