സിംഹയുടെ മൂക്കിലെ മുറിവ് ഞങ്ങളുടെ വഴക്കിനിടയിൽ സംഭവിച്ചത്, പണ്ടേ ഡിവോഴ്സ് ആകേണ്ടവരാണ് ഞങ്ങൾ; രശ്മി

നേരം, ഒരു വടക്കൻ സെൽഫി തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ മാറിയ തമിഴ് സിനിമാതാരമാണ് ബോബി സിംഹ. നാൽപ്പത്തിയൊന്നുകാരനായ താരം പതിനഞ്ച് വർഷത്തിലേറെയായി തെന്നിന്ത്യൻ സിനിമയിൽ സജീവമാണ്. റോസാപ്പൂവാണ് മലയാളത്തിൽ വസാനമായി ബോബി സിം​ഹ ചെയ്ത സിനിമ. 2016ൽ ആയിരുന്നു നടന്റെ വിവാഹം. വ്യക്തി ജീവിതത്തിൽ എപ്പോഴും സ്വകാര്യത നില​നിർത്താൻ നടൻ ശ്രമിക്കാറുണ്ട്.

താരത്തിന്റെ ജീവിത പങ്കാളി രശ്മി മേനോനും ഒരു അഭിനേത്രിയാണെന്ന വിവരം പല ആരാധകർക്കും അറിയില്ല. ബാലതാരമായിട്ടാണ് അവർ അഭിനയ ജീവിതം ആരംഭിച്ചത്. 2010ൽ പുറത്തിറങ്ങിയ ഇനിദു ഇനിദു എന്ന ചിത്രത്തിലൂടെയാണ് നായിക വേഷങ്ങൾ ചെയ്ത് തുടങ്ങിയത്. തമിഴിൽ‌ മാത്രമല്ല തെലുങ്കിലും രശ്മി അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം കരിയറിന് ബ്രേക്ക് നൽകിയ താരം വീണ്ടും അഭിനയത്തിൽ സജീവമായി തുടങ്ങി.

Bobby Simha
Photo Credit: Bobby Simha/ Reshmi Menon

ഏറെ നാളുകൾക്കുശേഷം നൽകിയ പുതിയ അഭിമുഖത്തിൽ ജീവിതത്തിലെ വിശേഷങ്ങൾ രശ്മി പങ്കുവെച്ചു. താൻ സിനിമകളിൽ നിന്ന് വിട്ടുനിൽക്കാൻ ഒരിക്കലും ബോബി സിംഹ കാരണമായിട്ടില്ലെന്ന് രശ്മി പറഞ്ഞു. വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോൾ മുതൽ തങ്ങൾ വിവാമോചിതരായി എന്ന റൂമർ പ്രചരിക്കാൻ തുടങ്ങിയതാണെന്നും രശ്മി പറയുന്നു.

ഇരുപത്തിയഞ്ച് വയസിൽ വിവാഹം കഴിക്കണമെന്ന ആ​ഗ്രഹം സ്കൂൾ കാലം മുതലുണ്ട്. അമ്മയാകാനും ആ​ഗ്രഹിച്ചിരുന്നു. ഫാമിലിക്ക് തന്നെയാണ് എന്നും പ്രഥമ പരി​ഗണന. അത് പിന്നീട് ലഭിച്ചപ്പോൾ കുഞ്ഞുങ്ങൾക്കൊപ്പമുള്ള നിമിഷങ്ങൾ‌ അടക്കം ആസ്വദിക്കണമെന്ന് തോന്നി. അതിനാലാണ് അഭിനയത്തിൽ നിന്നും വിട്ടുനിന്നത്. ബോബി ഒരിക്കലും സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നും എന്നെ തടഞ്ഞിട്ടില്ല.

ഇപ്പോൾ കുഞ്ഞുങ്ങൾ വലുതായി. ഞാൻ ഇല്ലെങ്കിലും അവരുടെ കാര്യങ്ങൾ അവർ മാനേജ് ചെയ്യും.‍ അതുകൊണ്ട് കൂടിയാണ് വീണ്ടും അഭിനയത്തിലേക്ക് വന്നത്. അദ്ദേഹം ഷൂട്ടിങും സിനിമാ തിരക്കുകളുമായി പോയി കഴിയുമ്പോൾ‌ ഞാൻ തന്നെയാണ് മറ്റെല്ലാ കാര്യങ്ങളും മാനേജ് ചെയ്യുന്നത്. എനിക്ക് ക്രെഡിറ്റ് എടുക്കാൻ പറ്റുന്ന ഒരു കാര്യം അ​ദ്ദേഹ​ത്തിന്റെ സ്റ്റൈൽ സെൻസാണ്.

ഇന്ന് അദ്ദേഹം കാണാൻ കഴിയുന്ന കോലത്തിലേക്ക് മാറിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ഞാനാണ്. ലൈഫിൽ കയറ്റിറങ്ങൾ ഉണ്ടാകും. നമുക്ക് എല്ലാം തരുന്ന ദൈവം അത് തിരിച്ചെടുക്കുയും ചെയ്യുമെന്ന ബോധ്യമുണ്ട്. സിനിമാ താരങ്ങൾക്ക് മാത്രമല്ല എല്ലാ ജോലിയിൽ ഇരിക്കുന്നവർക്കും അപ്സ് ആന്റ് ഡൗൺസ് ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് തന്നെ പരാജയങ്ങൾ വരുമ്പോൾ തളർന്നിരുന്നാൽ മുന്നോട്ട് ജീവിക്കാനാവില്ല.

Bobby Simha
Photo Credit: Bobby Simha/ Reshmi Menon

പോസിറ്റിവിറ്റിയോടെ എല്ലാത്തിനേയും ഞാൻ സമീപിക്കാറുണ്ട്. നമ്മുടെ ആളുകൾ നമുക്കൊപ്പം ഉണ്ടാകുമ്പോൾ പണം നഷ്ടപ്പെടുമ്പോൾ വിഷമിക്കേണ്ടതില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോൾ തന്നെ ഡിവോഴ്സ് വാർത്തകൾ വന്ന് തുടങ്ങി. അതിപ്പോഴും സർക്കുലേറ്റ് ചെയ്യപ്പെടുന്നുണ്ട്. ദമ്പതികൾക്കിടയിൽ നിശ്ചയമായും വഴക്കുണ്ടാകും. ഞങ്ങളും അതുപോലെ തന്നെയാണ്. ഭയങ്കരമായി വഴക്കുണ്ടാക്കുന്നവരാണ്. സിംഹ ഷോർട്ട് ടെംപേർഡാണ്.

ഞാനും അതുപോലെ തന്നെയാണ്. കാരണം എന്റെ വീട്ടിലെ ഇളയകുട്ടി ഞാനാണ്. ഞാൻ പറയുന്നതെ എന്റെ വീട്ടിൽ നടക്കുമായിരുന്നുള്ളു. ഞങ്ങൾ രണ്ടുപേരും പെട്ടന്ന് ദേഷ്യപ്പെടുന്നവരായതുകൊണ്ട് ഫൈറ്റുണ്ടാകാറുണ്ട്. ഞങ്ങളുടെ വഴക്കിന്റെ കണക്ക് എടുക്കുകയാണെങ്കിൽ കുറഞ്ഞപക്ഷം ഒരു പതിനായിരം തവണ എങ്കിലും ഇതിനോടകം വിവാ​ഹമോചനം നടന്നിരിക്കണം.

ഞങ്ങളുടെ ലവ് ലാം​ഗ്വേജ് തന്നെ ഇത്തരം ഫൈറ്റുകളാണ്. എത്ര വഴക്കിട്ടാലും ഞങ്ങൾ പിരിയില്ലെന്നത് ഞങ്ങൾക്ക് ബോധ്യമുണ്ട്. സിംഹയുമായി വഴക്കിടുമ്പോൾ എന്റെ ആയുധം നഖമാണ്. തിരുട്ട് പയലേ സിനിമ ശ്രദ്ധിച്ചാൽ സിംഹയുടെ മുക്കിൽ ഒരു മുറി‍ഞ്ഞ പാട് കാണാം. ഞങ്ങളുടെ വഴക്കിനിടയിൽ ഉണ്ടായ മുറിവാണതെന്നും രശ്മി പറയുന്നു.

More from Filmibeat

Read more about: bobby simha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X