എനിക്ക് ഒരു വൈരാ​ഗ്യവുമില്ല, ഹണി റോസ് വരാൻ തയ്യാറാണെങ്കിൽ ക്ഷണിക്കാൻ ഞാനും റെഡി; ബോബി ചെമ്മണ്ണൂർ!

ഈ വർഷത്തിന്റെ തുടക്കത്തിൽ വലിയ വിവാദമായതും കേരളമാകെ ചർച്ചയായതുമായ ഒരു വിഷയമായിരുന്നു വ്യവസായി ബോബി ചെമ്മണ്ണൂർ നടി ഹണി റോസിനെ കുറിച്ച് പരസ്യമായി അശ്ലീല ചുവയോടെ സംസാരിച്ചുവെന്നത്. ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടിയെ കുന്തിദേവി എന്ന് ബോബി ചെമ്മണ്ണൂർ വിളിച്ചതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ആ ഇടയ്ക്ക് ശരീര ഘടനയുടെ പേരിൽ വലിയ രീതിയിൽ സോഷ്യൽമീഡിയ വഴി ഹണി റോസ് സൈബർ ബുള്ളിയിങ് അനുഭവിക്കുന്ന സമയമായിരുന്നു.

അതിനിടയിലാണ് വിളിച്ച് വരുത്തി അപമാനിക്കുന്ന രീതിയിൽ ദ്വയാർഥ പ്രയോ​ഗത്തോടെ നടിയെ കുറിച്ച് ബോബി ചെമ്മണ്ണൂർ സംസാരിച്ചത്. അന്ന് അവിടെ വെച്ച് അതൊരു മനോവിഷമം തോന്നിപ്പിച്ചുവെങ്കിലും പരസ്യമായി നടി പ്രതികരിച്ചില്ല.

Boby Chemmanur
Photo Credit: Honey Rose / Indian Cinema Gallery

തന്റെ അനിഷ്ടം വേദിയിൽ വെച്ച് പ്രകടിപ്പിക്കാതിരുന്നത് ഉദ്ഘാടനത്തിന് വിളിച്ചവരോടുള്ള ആദരവ് കാരണമാണെന്നാണ് ഹണി റോസ് പറഞ്ഞത്. സംഭവത്തിൽ സോഷ്യൽമീഡിയ അടക്കം രണ്ട് ചേരികളായി തിരിഞ്ഞിരുന്നു. നടി അർഹിക്കുന്നതാണ് പരിഹാസമെന്നും ശരീരം പ്രദർശിപ്പിച്ച് പൊതുവേദിയിൽ എത്തുന്നതുകൊണ്ടാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നതെന്നുമായിരുന്നു ഒരു വിഭാ​ഗം ആളുകൾ ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ച് കുറിച്ചത്.

ബോബി ചെമ്മണ്ണൂരിന് എതിരെ നിയമപരമായും ഹണി റോസ് നീങ്ങിയിരുന്നു. ഇദ്ദേഹം ഉടമസ്ഥനായ ജ്വലറിയുടെ ഉദ്ഘാടനങ്ങൾ കുറെ കാലങ്ങളായി ഞാൻ ചെയ്യുന്നുണ്ട്. എന്നോട് ഇതുവരെയും വളരെ നല്ല രീതിയിലേ പെരുമാറിയിട്ടുള്ളൂ. പുള്ളിക്ക് ഒരു കുഴപ്പവും വരാൻ പാടില്ല. എന്നാൽ മുന്നിൽ നിൽക്കുന്ന സ്ത്രീയെ അവഹേളിക്കുകയും വേണം. ഇത്രയും മോശം അനുഭവം ആദ്യമായിട്ടാണ് എനിക്കുണ്ടായത്.

അവിടെ വെച്ച് ഒരു പ്രശ്നം ഉണ്ടാക്കണ്ടെന്ന് കരുതി ഞാൻ ഒന്നും പറഞ്ഞില്ല. നമ്മളെ ഒരു നല്ല കാര്യത്തിനാണ് വിളിച്ചിരിക്കുന്നത്. അത് നമ്മളിൽ നിന്ന് വരുന്ന മോശം പെരുമാറ്റം കൊണ്ട് നെഗറ്റിവായി പോകാൻ പാടില്ല. മാത്രമല്ല ഞാൻ ഇന്നുവരെ ആരോടും മോശമായി സംസാരിച്ചിട്ടില്ലെന്നാണ് ഹണി റോസ് പ്രതികരിച്ച് പറഞ്ഞത്. ഇപ്പോഴിതാ ഹണി റോസിനെ ഇനി ഉദ്ഘാടനങ്ങൾക്ക് വിളിക്കുമോയെന്ന ചോദ്യത്തിന് ബോബി ചെമ്മണ്ണൂർ നൽകിയ മറുപടിയാണ് വൈറലാകുന്നത്.

തനിക്ക് ആരോടും വൈരാ​ഗ്യമില്ലെന്നും ബിസിനസാണ് പ്രധാമെന്നുമാണ് ബോബി പറഞ്ഞത്. ഹണി റോസിനെ ഉദ്ഘാടനത്തിനായി വീണ്ടും കൊണ്ടുവരുന്നതിൽ എനിക്ക് കുഴപ്പമൊന്നുമില്ല. ഹണി റോസ് വിളിച്ചാൽ വരുമെങ്കിൽ ഞാൻ വിളിക്കും. എന്നെ സംബന്ധിച്ച് ബിസിനസാണ്... വ്യക്തിപരമായി ആരോടും ഒരു വൈരാ​ഗ്യവുമില്ല.

Boby Chemmanur
Photo Credit: Honey Rose / Indian Cinema Gallery

ഇനി ഹണി റോസിന് എന്നോട് വൈരാ​ഗ്യമുണ്ടോയെന്ന് അറിയില്ല. നമ്മൾ ആരെയും മനപൂർവം മോശമായി ഒന്നും ചെയ്തിട്ടില്ല. വിളിച്ചാൽ വരുമെങ്കിൽ തീർച്ചയായും വിളിക്കും. എനിക്ക് ഇത് പ്യൂയർലി ബിസിനസ് മാത്രമാണ്. നവ്യയെ കണ്ടില്ലേ... സൽമാൻ ഖാൻ വിളിച്ചപ്പോൾ വന്നു... ഇപ്പോഴും വന്നു എന്നാണ് ബോബി ചെമ്മണ്ണൂർ പറഞ്ഞത് തിരൂരിൽ പുതുക്കി പണിത ചെമ്മണ്ണൂർ ജ്വല്ലറിയുടെ ഷോറൂം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബോച്ചെ.

ഷോറും ഉദ്ഘാടനത്തിന് എത്തിയത് നടി നവ്യ നായരായിരുന്നു. എന്നാൽ ഇനി മുതൽ ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിലാണ് ഹണി റോസ്. വിവാദമുണ്ടായപ്പോൾ തന്നെ നടി അത് വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രോഗ്രാമിന് വിളിക്കുന്നത് കോർഡിനേറ്ററാണ് അല്ലാതെ ബോബി ചെമ്മണ്ണൂർ എന്ന വ്യക്തിയുമായി നേരിട്ട് ഒരു ബന്ധവും ഇല്ല. ഞാൻ സ്റ്റേജിൽ വരുന്ന സമയത്ത് മാത്രമാണ് ഇദ്ദേഹത്തെ കാണുന്നതും സംസാരിക്കുന്നതും.

ഇനി മുതൽ ഈ വ്യക്തിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയും ഞാൻ ചെയ്യില്ലെന്ന് തന്നെ തീരുമാനിച്ചു. പണം കിട്ടുന്നതാണെങ്കിലും ഇത്രയും അന്തസില്ലാത്ത പരിപാടിക്ക് പോകേണ്ടെന്ന് ഞാൻ തീരുമാനിച്ചു എന്നാണ് ഹണി റോസ് പറഞ്ഞത്.

More from Filmibeat

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X