വീട്ടിൽ പൈസ ഇല്ലാത്തവളല്ല; അത്തരം വസ്ത്രങ്ങളാണ് എന്റെ കംഫര്‍ട്ട്! ദാരിദ്ര്യക്കെട്ടാണെന്ന് കളിയാക്കിയവരോട് ആരതി

എന്റെ അച്ഛനും അമ്മയും അത്യാവശ്യം സാമ്പത്തികമുള്ള ആളുകളാണ്. പക്ഷെ എന്റെ കംഫര്‍ട്ട് അനുസരിച്ചാണ് ഞാന്‍ വസ്ത്രം ധരിച്ചിരുന്നത്.

സാരിയും മുല്ലപ്പൂവുമൊക്കെ ചുറ്റി നടന്നിരുന്ന പെണ്‍ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ താരമാണ് ആരതി കൃഷ്ണ. സോഷ്യല്‍ മീഡിയയിലൂടെ ആരതിയുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ വൈറലായതോടെയാണ് പലരും താരത്തെ തേടി എത്തിയത്. ബോഡി ബില്‍ഡിംഗിലൂടെ ഒത്തിരി ആരാധകരെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ച ആരതി ടെലിവിഷന്‍ പരിപാടികൡും സജീവ സാന്നിധ്യമാണ്.

അടുത്തിടെ സ്റ്റാര്‍ മാജിക് അടക്കം ടെലിവിഷനിലെ ഹിറ്റായ പരിപാടികളിലും പങ്കെടുത്തിരുന്നു. ഒപ്പം ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുക്കാന്‍ പോവുന്നതായിട്ടും ആരതിയെ പറ്റി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഈ വിഷയത്തില്‍ വ്യക്തത വന്നിട്ടില്ലെങ്കിലും തന്റെ ജീവിതത്തെ പറ്റി ആരതി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

പണ്ട് മുതലേ കുറച്ച് അപകര്‍ഷതാബോധം തനിക്കുണ്ടായിരുന്നുവെന്നാണ് ആരതി പറയുന്നത്. സൗന്ദര്യം നോക്കി കണ്ണ് ചെറുതാണെന്നും മറ്റ് പ്രശ്‌നങ്ങളുണ്ടെന്നുമൊക്കെ കരുതിയിരുന്നതായി താരം പറയുന്നു. എന്നാല്‍ ആ ചിന്തകളൊക്കെ മാറി കീറിയ ഉടുപ്പുമിട്ട് നടക്കാന്‍ പോലും നാണക്കേടില്ലാത്ത തലത്തിലേക്ക് താനെത്തിയെന്നാണ് മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ആരതി വ്യക്തമാക്കുന്നത്.

arathi-krishna

'ആദ്യമൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ മുഖം കാണിക്കില്ലായിരുന്നു. ഹെല്‍മറ്റ് കൊണ്ട് മുഖം മറച്ചിട്ടുള്ള ഫോട്ടോകളായിരുന്നു ഇട്ടത്. അന്നത്തെ ട്രെന്‍ഡ് അതാണെന്ന് എല്ലാവരും കരുതി. അതൊരു ട്രെന്‍ഡ് അല്ലായിരുന്നെങ്കില്‍ കൂടി ഞാന്‍ മുഖം കാണിക്കില്ലായിരുന്നു. എനിക്കതിനോട് താല്‍പര്യമില്ലാത്തത് കൊണ്ടാണ്. കുറച്ച് അപകര്‍ഷത ഉള്ള ആളായിരുന്നു ഞാന്‍.

അന്നെനിക്ക് ഇത്ര കൂടി ധൈര്യമില്ല. ഇപ്പോള്‍ ഒന്നും മൈന്‍ഡ് ചെയ്യുന്നില്ലെന്നതാണ് പ്രധാന കാര്യം. വലിയ സൗന്ദര്യം വേണമെന്നുള്ള ആഗ്രഹമൊന്നുമില്ല. ആ സമയത്ത് എന്നെ കണ്ണാടിയില്‍ കാണുമ്പോള്‍ എനിക്ക് തന്നെ ഇഷ്ടപ്പെടത്തില്ല. എന്റെ കുറവുകളാണ് ഞാനെപ്പോഴും നോക്കാറുള്ളത്. എന്റെ കണ്ണിന്റെ കൃഷ്ണമണി ചെറുതാണെന്ന് കരുതി അന്നേ ലെന്‍സ് വെക്കുമായിരുന്നു. എന്റെ കണ്ണ് ചെറുതായത് കൊണ്ട് ഉറക്കം തൂങ്ങിയത് പോലെ തോന്നും. അതുകൊണ്ടാണ് അങ്ങനെ വെച്ചതെന്ന്', ആരതി പറയുന്നു.

പിന്നെ ഞാന്‍ പുറത്തിറങ്ങി വര്‍ക്കൗട്ട് ചെയ്തപ്പോഴൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് എച്ച്ഡി ഫോട്ടോയൊക്കെ ഇട്ടതിന് ശേഷമാണ് ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. സമൂഹത്തിന് അങ്ങനെയുള്ള ഫോട്ടോസൊക്കെയാണ് വേണ്ടത്. പക്ഷേ സാരി ഉടുത്ത് മുല്ലപ്പൂവമൊക്കെ ചൂടി നടക്കുന്നതിനോട് തനിക്ക് തീരെ താല്‍പര്യമില്ല.

arathi-krishna

വീട്ടില്‍ എനിക്ക് ഒത്തിരി ഡ്രസ് ഉണ്ടെങ്കിലും അതിലേറ്റവും പഴയതും കീറിയതുമൊക്കെ ഇടുന്നതാണ് എന്റെ കംഫര്‍ട്ട്. അത് മാത്രം തപ്പി കണ്ടുപിടിച്ച് എടുക്കുന്നതാണോ എന്നൊക്കെ അമ്മ ചോദിക്കുമായിരുന്നു. ജിമ്മില്‍ ആദ്യം വന്നപ്പോഴും ഒരു തുണിയെടുത്ത് സൈഡില്‍ കെട്ടും. ഇത് ദാരിദ്ര്യക്കെട്ടാണെന്ന് പറഞ്ഞ് പലരും എന്നെ കളിയാക്കിയിരുന്നു. പിന്നീട് അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സ്‌പോര്‍ട്‌സ് വെയര്‍ ഒക്കെ ധരിച്ച് തുടങ്ങിയത്.

പിന്നെ പിന്നെ ഞാന്‍ വലിയ ആളായി പോയെന്ന് പലരും പറഞ്ഞ് തുടങ്ങി. പക്ഷേ അതിനൊക്കെയുള്ള സൗകര്യം എനിക്ക് പണ്ടേയുണ്ട്. എന്റെ അച്ഛനും അമ്മയും അത്യാവശ്യം സാമ്പത്തികമുള്ള ആളുകളാണ്. പക്ഷെ എന്റെ കംഫര്‍ട്ട് അനുസരിച്ചാണ് ഞാന്‍ വസ്ത്രം ധരിച്ചിരുന്നത്. ഇവിടെ വന്ന് വലിയ ആളായതിന് ശേഷം ദാരിദ്ര്യക്കെട്ടൊക്കെ മാറിയല്ലോ എന്ന് പറഞ്ഞ് കളിയാക്കുന്ന നിരവധി പേരുണ്ട്. അതൊക്കെ എനിക്ക് ശരിക്കും വിഷമം ആയിട്ടുണ്ട്.

എന്തായാലും ആരതി കൂടി ബിഗ് ബോസിലേക്ക് വരണമെന്ന് പറയുകയാണ് ആരാധകര്‍. ചില നിലപാടുകൡലൂടെ ബിഗ് ബോസിനകത്ത് തരംഗമാവാന്‍ ആരതിയ്ക്ക് സാധിച്ചേക്കും. കഴിഞ്ഞ തവണ ജാസ്മിന്‍ എം മൂസയെ പോലെ പ്രേക്ഷകരുടെ ഇഷ്ടം ആരതിയ്ക്ക് ലഭിച്ചേക്കുമെന്നാണ് ചിലര്‍ പറയുന്നത്.

Read more about: actress bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X