ശത്രുവിന്റെ ശത്രു മിത്രം?, നിർധന കുടുംബത്തിന്റെ പട്ടിണി മാറാൻ സഹായിച്ച ഉണ്ണിക്ക് സല്യൂട്ട്; വീണ്ടും ദിയ!

By Desk

ദിയ കൃഷ്ണ-സീക്രട്ട് ഏജന്റ് സോഷ്യൽ‌മീഡിയ വാറാണ് കഴിഞ്ഞ രണ്ട് ദിവസമായി ഏറ്റവും കൂടുതൽ ചർച്ചയാകുന്ന വിഷയങ്ങളിൽ ഒന്ന്. സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ ദിയയുമായി ബന്ധപ്പെട്ട വിവാ​ദങ്ങളിലും വിഷയങ്ങളിലും ഇടപെട്ട് പ്രതികരിച്ച് തുടങ്ങിയതോടെയാണ് ഇരുവരും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങൾ പഠിച്ച് തനിക്ക് ശരിയെന്ന് തോന്നുന്നവ പറയുകയും വിമർശിക്കേണ്ടവയെ വിമർശിക്കുകയും പ്രശംസിക്കേണ്ടവയെ പ്രശംസിക്കുകയും ചെയ്യാറുള്ളയാളാണ് സായ് കൃഷ്ണ.

അതിന് ജാതി, മതം, പണം, പ്രശസ്തി ഒന്നും തന്നെ മാനദണ്ഡമായി വെച്ചിട്ടുമില്ല. മുഖം നോക്കാതെ കാര്യങ്ങൾ പറയുന്നതിനാൽ സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ, ബിസിനസുകാർ തുടങ്ങിയ വിഭാ​ഗങ്ങളിലെല്ലാം സായ് കൃഷ്ണയ്ക്ക് ശത്രുക്കളുമുണ്ട്.

Diya Krishna Sai Krishna

മാളികപ്പുറം സിനിമയെ വിമർശിച്ച് സംസാരിച്ച ശേഷം നടൻ ഉണ്ണി മുകുന്ദനും സായ് കൃഷ്ണയുടെ ശത്രുപക്ഷത്താണ്. തങ്ങളുടെ വീട്ടിൽ പണ്ട് കാലത്ത് പണിയെടുക്കാൻ വന്നിരുന്നവർക്ക് പറമ്പിൽ കുഴികുത്തിയാണ് കഞ്ഞി നൽകിയിരുന്നതെന്ന് നടൻ കൃഷ്ണ കുമാർ വെളിപ്പെടുത്തിയപ്പോൾ സായ് വിമർശിച്ചിരുന്നു.

അവിടം മുതലാണ് ദിയ കൃഷ്ണും സായിയുമായുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത്. അടുത്തിടെ ദിയയുടെ ഓൺലൈൻ സംരംഭമായ ഓ ബൈ ഓസി ഷോപ്പിനെ കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് പരാതി ഉയർന്നപ്പോഴും സായ് വിഷയത്തിൽ ഇടപെട്ട് പ്രതികരിച്ചിരുന്നു. പിന്നീട് എല്ലാം കെട്ടടങ്ങുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ബി​ഗ് ബോസ് താരവും സുഹൃത്തുമായ സിജോയുടെ വിവാ​ഹത്തിൽ പങ്കെടുക്കാൻ പോയ സായ് വേദിയിൽ വെച്ച് ഭാര്യ സ്നേഹയെ ചുംബിച്ചിരുന്നു.

ശേഷം വീഡിയോ വൈറലായപ്പോൾ സായിയുടെ ഉയരക്കുറവുമായി ബന്ധപ്പെട്ട് നിരവധി ബോഡി ഷെയ്മിങ് കമന്റുകൾ വന്നിരുന്നു. അത്തരം കമന്റുകളെ പിന്തുണയ്ക്കുന്ന തരത്തിൽ ദിയയും കമന്റ് കുറിച്ചിരുന്നു. ദിയയുടെ കമന്റ് വൈറലായപ്പോൾ താരപുത്രിയുടെ കമന്റിൽ സായ് കൃഷ്ണ പ്രതികരിച്ചിരുന്നു.

അച്ഛൻ കൃഷ്ണകുമാറിന്റെ മണി, മസിൽ പവറിൽ ദിയ പ്രതികരിക്കുന്നവരുടെ വായ മൂടികെട്ടാൻ ശ്രമിക്കുകയാണെന്നും വളരെ മോശം ചിന്താ​ഗതിയും വൈരാ​ഗ്യവും സൂക്ഷിക്കുന്നയാളാണ് താരപുത്രിയെന്നുമാണ് സായ് കൃഷ്ണയും ഭാര്യയും പുതിയ വീഡിയോയിൽ ദിയയ്ക്കുള്ള മറുപടിയായി പറഞ്ഞത്. സായ് കൃഷ്ണയുടെ പ്രതികരണം കണ്ടതുകൊണ്ടാകണം മറുപടിയെന്നോണം ഒരു പുതിയ സ്റ്റോറി ദിയ പങ്കുവെച്ചിട്ടുണ്ട്.

Diya Krishna Sai Krishna

നടൻ ഉണ്ണി മുകുന്ദൻ അടുത്തിടെ മറുനാടൻ മലയാളി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സായ് കൃഷ്ണ തന്റെ സിനിമകളുടെ റിവ്യു ചെയ്യുന്നത് അരി വാങ്ങാൻ പണം കണ്ടെത്താനാണെന്ന് പറഞ്ഞിരുന്നു. ആ ഭാ​ഗമാണ് ദിയ സായിയെ പരിഹസിക്കാനായി സ്റ്റോറിയായി പങ്കുവെച്ചത്.

ഒരു നിർധന കുടുംബത്തിന്റെ പട്ടിണി മാറാൻ സഹായിച്ച ഉണ്ണി മുകുന്ദന് സല്യൂട്ട് എന്നും വീഡിയോയിൽ കുറിച്ചിരുന്നു. താരപുത്രിയുടെ പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി വൈറലായതോടെ ശത്രുവിന്റെ ശത്രു മിത്രം എന്ന ലൈനായതുകൊണ്ടാണോ നടൻ ഉണ്ണി മുകുന്ദന്റെ അഭിമുഖത്തിലെ ഭാ​ഗങ്ങൾ സായിയെ പരിഹസിക്കാനായി ദിയ ഉപയോ​ഗിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്.

കൃഷ്ണ കുമാറിന്റെ മക്കളിൽ ഇത്തരം വിവാദങ്ങളിൽ ഏറ്റവും കൂടുതൽ ഉൾപ്പെടാറുള്ളയാളാണ് ദിയ കൃഷ്ണ. പക്വതയില്ലാത്ത മറുപടികളാണ് താരപുത്രി നൽകാറെന്ന ആക്ഷേപം പ്രേക്ഷകർക്കുമുണ്ട്.

Read more about: diya krishna unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X