മോഹൻലാലിന് പിറന്നാൾ ആശംസയുമായി ബോളിവുഡ് സൂപ്പർസ്റ്റാർ!! പിന്നിലെ കാരണം രണ്ടാംമൂഴം?
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഇദ്ദേഹം.
മോഹൻലാൽ എന്ന മഹാനടൻ കേലളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ്. എല്ലാവർക്കും മോഹൻലാൽ ലാലേട്ടനാണ്. താരത്തിന്റെ 58ാം പിറന്നാളായിരുന്നു മെയ് 22 ന്. മലയാള സിനിമയും ആരാധകരും ആഘോഷത്തോടെയാണ് തങ്ങലുടെ പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷിച്ചത്. കിടിലൻ കിടിലൻ സർപ്രൈസായിരുന്നു ലാലേട്ടനു വേണ്ടി സഹപ്രവർത്തകരും ആരാധകരും ഒരുക്കിയത്.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ തംഗമാകുന്നത് ലാലേട്ടന് ബോളിവുഡിൽ നിന്നെത്തിയ പിറന്നാൾ ആശംസയാണ്. ബോളിവുഡിൽ നിറയെ സുഹൃത്തുക്കളുള്ള താരമാണ് മോഹൻലാൽ. എന്നാൽ ഇദ്ദേഹത്തിന്റെ പിറന്നാൾ ആശംസ ആരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഇദ്ദേഹം.

ഹൃത്വിക് റോഷന്റെ ആശംസ
ബോളിവുഡിൽ മാത്രമല്ല കേരളത്തിലും ഒരുപാട് ആരാധകരുള്ള ബോളിവുഡ് താരമാണ് ഹൃത്വിക് റോഷൻ. താരം ലാലേട്ടനു പിറന്നാൾ ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. പ്രിയപ്പെട്ട മോഹൻലാൽ സാറിന്. സന്തോഷ ജന്മദിനം ആസംസിക്കുന്നു. സനേഹം എന്നാണ് താരം കുറിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ഹൃത്വിക് പിറന്നാൾ ആശംസ നേർന്നത്. ലാലേട്ടന്റെ പിറന്നാളായിരുന്നമെയ് 21 ന് പുലർച്ചെ 4 മണിക്കായിരുന്നു ഹൃത്വിക് ആശംസ അറിയിച്ചത്

നന്ദിയും അനുഗ്രഹങ്ങളും
പിറന്നാൾ ആശംസയ്ക്ക് മറുപടിയുമായി മോഹൻലാൽ എത്തിയിരുന്നു. നന്ദിയും അനുഗ്രഹങ്ങളുമുണ്ടാകട്ടെ എന്ന് ലാലേട്ടൻ റീ ട്വിറ്റ് ചെയ്തു. അതേസമയം ഇരുവരും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. ജനുവരി 10നായിരുന്നു ഹൃത്വിക് റോഷന്റെ പിറന്നാൾ. അന്ന് ബോളിവുഡ് ക്യൂട്ട് ആന്റ് ഹാൻസം മാന് പിറന്നാൾ ആശംസകൾ അറിയിച്ച് ലാലേട്ടൻ രംഗത്തെത്തിയിരുന്നു. അന്നേ ആരാധകർക്കിടയിൽ ചില സംശയങ്ങൾ ഉടലെടുത്തിരുന്നു. ഇപ്പോൾ അത് കൂടുതൽ ബലപ്പെട്ടിരിക്കുകയാണ്.

കൃഷ്ണനായി എത്തുന്നത് ഹൃത്വിക്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലാലേട്ടന്റെ ബിഗ് ബജറ്റ് ബ്രഹ്മണ്ഡ മൂവിയാണ് മഹാഭാരതം. മോഹൻലാൽ ഭീമസേനനെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമ ലോകത്തെ വൻ താരനിര അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ കൃഷ്ണനായി എത്തുന്നത് ഹൃത്വിക് റോഷനാണെന്നുള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.. 1000 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം എംഡിയുടെ രണ്ടാമൂഴത്തെ ആസ്പദമാക്കിയാണ് എടുക്കുന്നത്. ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കർണനായി നാഗർജുന
ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ചു മാത്രമാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. അതേസമയം ചിത്രത്തിൽ തെലുങ്ക് താരം നാഗാർജുന ആയിരിക്കും കർണ്ണനായി എത്തുക. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ താരവുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ ഇതുവരെ ഉദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ചർച്ചകൾ നടക്കുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും നാഗാർജുന ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

രണ്ടു ഭാഗങ്ങളായി സിനിമ
ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയാണ് മഹാഭാരതം. പ്രവാസി വ്യാവസായി ബിആർ ഷെട്ടിയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. 2018 സെപ്റ്റംബറോടു കൂടി ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുക. രണ്ടു ഭാഗങ്ങളായിട്ടാകും ചിത്രം പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം പുറത്തിറങ്ങിയ നാലു മാസത്തിനു ശേഷമായിരിക്കും രണ്ടാം ഭാഗം പുറത്തു വരുക. ശ്രീലങ്ക, മുംബൈ, രാജസ്ഥാൻ, കേരള എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഭാഷയിൽ സിനിമ പുറത്തിറങ്ങും


Click it and Unblock the Notifications