ഞാൻ കണ്ടിട്ടുള്ളതിൽ സുന്ദരിയും കഴിവുമുള്ളത് ശോഭനയ്ക്ക്, ദ്വീപിൽ അവർക്കൊപ്പമാണെങ്കിൽ പ്രശ്നമില്ല; ജോൺ എബ്രഹാം
ചലച്ചിത്ര പ്രേക്ഷകരുടെ മനസിൽ മാറ്റി നിർത്താൻ കഴിയാത്ത സ്ഥാനം ലഭിച്ച നടിയാണ് പത്മഭൂഷൺ ജേതാവ് കൂടിയായ ശോഭന. പാൻ ഇന്ത്യൻ സിനിമ കൽക്കിയിൽ അഭിനയിച്ചശേഷം ബോളിവുഡിൽ ശോഭന വീണ്ടും ചർച്ചയായി മാറി കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ പല താരങ്ങളും നടിയുടെ ആരാധകരാണ്. ഇപ്പോഴിതാ ശോഭനയെ കുറിച്ച് ബോളിവുഡ് നടൻ ജോൺ എബ്രഹാം പറഞ്ഞ വാക്കുകൾ വീണ്ടും താരത്തിന്റെ ആരാധകർക്കിടയിൽ ചർച്ചയാകുന്നു.
താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സൗന്ദര്യവും കഴിവും ബുദ്ധിയുമുള്ള നടിയാണ് ശോഭന എന്നാണ് നടൻ മുമ്പൊരിക്കൽ മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ശോഭനയ്ക്ക് ഒപ്പമാണെങ്കിൽ ഒരു ദ്വീപിൽ ഒറ്റയ്ക്കായാലും കുഴപ്പമില്ലെന്നും ബുദ്ധിപരമായ സംഭാഷണങ്ങൾ സാധ്യമാകുമെന്നുമാണ് ജോൺ എബ്രഹാം പറഞ്ഞത്.

2016 ഫെബ്രുവരിയിലാണ് ഈ അഭിമുഖം പുറത്ത് വന്നത്. ഒരു ദ്വീപിൽ ഒറ്റപ്പെട്ട് പോകുമ്പോൾ ഒപ്പം കൊണ്ടുപോകാൻ ഇഷ്ടമുള്ള ഒരു നടിയെ തിരഞ്ഞെടുക്കേണ്ടി വന്നാൽ അത് ആരാകും എന്നാണ് ജോൺ എബ്രഹാമിനോട് അവതാരക ചോദിച്ചത്. വളരെ വിരളമായി മാത്രമെ മലയാളം ചാനലുകളിൽ ജോൺ എബ്രഹാമിന്റെ അഭിമുഖങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളു.
അതുകൊണ്ട് തന്നെ രസകരമായ സംഭാഷണങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് നടനോട് അവതാരക ഇത്തരമൊരു ചോദ്യം ചോദിച്ചതും. അതിനുള്ള മറുപടിയായാണ് ശോഭനയുടെ പേര് നടൻ പറഞ്ഞത്. ഇന്ത്യൻ സിനിമയിൽ ഇത്രയേറെ നടിമാർ ഉണ്ടായിരുന്നിട്ടും ശോഭനയെ തന്നെ തെരഞ്ഞെടുക്കാനുള്ള കാരണവും നടൻ വ്യക്തമാക്കി. ദ്വീപിലായിരിക്കുമ്പോൾ എനിക്കൊപ്പം കൂട്ടാൻ ഇഷ്ടമുള്ള ഒരു നടിയെ പറയാം. അത് ശോഭനയാണ്.
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീകളിൽ ഒരാളാണ് അവർ. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കഴിവുള്ള സ്ത്രീകളിൽ ഒരാളുമാണ് അവർ. ഒരു ദ്വീപിൽ ഒറ്റപ്പെട്ട് പോകുമ്പോൾ അതുകൊണ്ട് തന്നെ കൂട്ടായി ശോഭന ഒപ്പമുണ്ടായാൽ നന്നാകുമെന്നും ജോൺ പറയുന്നു.
ശോഭനയുടെ നൃത്ത പ്രകടനങ്ങൾ ജോൺ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ശോഭനയുടെ നൃത്ത ശിൽപം താൻ കണ്ടിട്ടുണ്ടെന്നും രാവണനായുള്ള നടിയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജോൺ കൂട്ടിച്ചേർത്തു. ഞാൻ അവരെ നേരിട്ട് പരിചയപ്പെട്ട് സംസാരിച്ചിട്ടുണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബഹുമാന്യയും മാന്യയുമായ സ്ത്രീകളിൽ ഒരാളാണ് അവർ. സൗന്ദര്യത്തെ കുറിച്ച് പ്രത്യേകിച്ച് കണ്ണുകളെക്കുറിച്ച് പറയണം.

ശോഭനയ്‌ക്കൊപ്പം ഒരു ദ്വീപിൽ ഒറ്റപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ പറയും കാരണം മറ്റൊന്നുമല്ല മറിച്ച് അവർക്കൊപ്പമാണെങ്കിൽ ബുദ്ധിപരമായ സംഭാഷണങ്ങൾ സാധ്യമാകുമെന്നുമാണ് ജോൺ എബ്രഹാം പറഞ്ഞത്. നടന്റെ അഭിമുഖം വീണ്ടും വൈറലായതോടെ സൗത്ത് ഇന്ത്യൻ സിനിമാപ്രേമികളെല്ലാം നടന്റെ ഉത്തരത്തെ പ്രശംസിച്ച് എത്തി.
ജോണിന്റെ വീക്ഷണം ശരിയാണെന്നും ഇന്ത്യൻ സിനിമയിൽ നിലവിലുള്ള നടിമാരിൽ സൗന്ദര്യത്തിലും കഴിവിന്റെ കാര്യത്തിലും ശോഭനയെ വളരെ മുന്നിലാണെന്നും കമന്റുകൾ കുറിച്ചു. ജോണിന്റെ സ്മാർട്ടും സേഫുമായ ഉത്തരമായിരുന്നുവെന്നും കമന്റുകളുണ്ട്. അടുത്തിടെയാണ് നടിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചത്. മലയാളത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുന്ന നടിയുടെ ഏറ്റവും പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്ന തുടരുമാണ്.
മോഹൻലാലാണ് ചിത്രത്തിൽ നായകൻ. വർഷങ്ങൾക്കുശേഷം റിലീസിനെത്തുന്ന മോഹൻലാൽ-ശോഭന സിനിമ കൂടിയാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന അപ്ഡേറ്റുകളെല്ലാം വൈറലാണ്. 2004ല്‍ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. സിനിമയുടെ കാര്യത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ സെലക്ടീവാണ് ശോഭന.


Click it and Unblock the Notifications











