ഞാന്‍ ഇന്‍ട്രോവേര്‍ട്ട്, 25-ാം വയസുവരെ സിംഗിള്‍; ആദ്യ പ്രണയത്തെക്കുറിച്ച് ടൈഗര്‍ ഷ്‌റോഫ്
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമായ ടൈഗര്‍ ഷ്രോഫ് തന്റെ ഏറ്റവും പുതിയ ചിത്രം ബാഗി 4 പ്രഖ്യാപിച്ചിരിക്കുകയാണ്. ജാക്കി ഷ്രോഫിന്റെ മകനായ ടൈഗര്‍ ഷ്രോഫ് സിനിമയിലേക്ക് എത്തിയത് റൊമാന്റിക് കോമഡി ചിത്രമായ ഹീറോപാന്റിയിലൂടെയാണ്. മികച്ച ഡാന്‍സര്‍ കൂടിയായ ടൈഗര്‍ ഷ്രോഫ് തന്റെ സിനിമകളിലും അതിമനോഹരമായി ചുവടുവെച്ചിട്ടുണ്ട്.
ഹീറോ പാന്റിക്ക് ശേഷം വന്ന ബാഗി വലിയ ഹിറ്റാണ് ടൈഗര്‍ ഷ്രോഫിന് സമ്മാനിച്ചത്. ബാഗി 2 വില്‍ ദിശ പഠാനിയും ടൈഗറും ഒരുമിച്ചായിരുന്നു അഭിനയിച്ചത്. ഈ ചിത്രവും സാമ്പത്തികമായി വലിയ നേട്ടം തന്നെ നേടിക്കൊടുത്തു. ഇപ്പോള്‍ ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ റീലീസിന് കാത്തിരിക്കുയാണ് ടൈഗര്‍.

അക്ഷയ് കുമാറിനൊപ്പമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ചെയ്യുന്നത്.എന്നാല്‍ ഇപ്പോള്‍ ഒരു പരിപാടിയില്‍ വെച്ച് ടൈഗര്‍ ഷ്‌റോഫ് തന്റെ ആദ്യ കാമുകിയെക്കുറിച്ചും താന്‍ ഒരു അന്തര്‍മുഖനായിരുന്നുവെന്നുമൊക്കെ പറയുന്ന വീഡിയോ ആണ് വൈറല്‍ ആകുന്നത് നടന്‍ വരുണ്‍ ധവാനൊപ്പം വേദി പങ്കിട്ടുകൊണ്ടാണ് ടൈഗര്‍ സംസാരിക്കുന്നത്.
ആമസോണ്‍ പ്രൈം വീഡിയോ ഇവന്റില്‍ വെച്ചാണ് ടൈഗര്‍ ഷ്രോഫ് തന്റെ ആദ്യകാമുകിയെക്കുറിച്ച് പറഞ്ഞത്. മുംബൈയില്‍ വെച്ച് നടന്ന പരിപാടിയില്‍ ബാഗി 4 ന്റെ പ്രഖ്യാപനം നടക്കുന്നതിനിടെ തന്റെ 25ാമത്തെ വയസിലായിരുന്നു ആദ്യ പ്രണയമെന്ന് ടൈഗര്‍ ഷ്രോഫ് പറഞ്ഞത്. 'നിനക്കറിയാമോ വരുണ്‍, ഞാന്‍ വളരെ നാണം കുണുങ്ങിയും അന്തര്‍മുഖനുമായിരുന്നു. എനിക്ക് 25 വയസുവരെ ഗേള്‍ഫ്രണ്ട് പോലും ഉണ്ടായിരുന്നില്ല,' എന്ന് ടൈഗര്‍ ഷ്രോഫ് പറഞ്ഞു.
25 വയസുവരെയോ, സത്യമാണോ പറയുന്നത് എന്നായിരുന്നു വരുണ്‍ ധവാന്‍ ടൈഗറിനോട് തിരിച്ചു ചോദിച്ചത്. എന്നാല്‍ അതെ എന്ന് പറഞ്ഞ ടൈഗര്‍ ഷ്രോഫ് പറയുന്നത് തനിക്ക് തന്റെ ആദ്യത്തെ ചിത്രത്തിന്റെ ഓഡീഷനിടെയാണ് ആദ്യത്തെ ഗേള്‍ഫ്രണ്ടിനെ കിട്ടിയതെന്നുമാണ്. ഇത് കേള്‍ക്കേണ്ട താമസം, കൃതി സാനന്‍ ആണോ എന്നാണ് വരുണ്‍ തിരിച്ച് ചോദിച്ചത്. അത് കഴിഞ്ഞിട്ടുള്ള ആള്‍ എന്നാണ് മറുപടി പറഞ്ഞത്.
എന്നാല്‍ ആരാണെന്ന് വരുണ്‍ വീണ്ടും ചോദിച്ചെങ്കിലും ടൈഗര്‍ പേര് പറഞ്ഞില്ല. ടൈഗറിന്റെ ആദ്യ സിനിമയായ ഹീറോപാന്റിയില്‍ നായിക കൃതിയായിരുന്നു. എന്നാല്‍ ഒരിടയ്ക്ക് ടൈഗര്‍ ദിശ പഠാനിയുമായി പ്രണയത്തിലായിരുന്നുവെന്നും പിന്നീട് അത് അവസാനിപ്പിച്ചുവെന്നും അഭ്യൂഹമുണ്ടായിരുന്നു.

അടുത്തിടെ മുംബൈയില്‍ വെച്ച് നടന്ന ഒരു അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കവെ, ഇരുവരും കണ്ടുമുട്ടുകയും പരസ്പരം പുണര്‍ന്നുകൊണ്ട് അഭിവാദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ തന്റെ അടുത്തിരിക്കാന്‍ കൈ കൊണ്ട് ആഗ്യം കാണിച്ചെങ്കിലും ടൈഗര്‍ ഇരുന്നില്ലെന്ന് കാണിക്കുന്ന ഒരു വീഡിയോ പുറത്ത് വന്നിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
എന്തായാലും ഇരുവരും പിരിഞ്ഞുവെന്നാണ് കരുതുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ച. അടുത്തിടെ ടൈഗറിന്റെ പിറന്നാളിന് ദിശ സോഷ്യല്‍ മീഡിയിയല്‍ ആശംസ കുറിക്കുകയും ചെയ്തിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളായാണ് തുടരുന്നതെന്ന് അടുത്തിടെ ടൈഗര്‍ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പറയുകയും ചെയ്തിരുന്നു.


Click it and Unblock the Notifications