ഈ ബോളിവുഡ് സൂപ്പര്‍ താരങ്ങളുടെ യഥാര്‍ത്ഥ പേരുകള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും! കാണൂ
ബോളിവുഡ് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കെല്ലാം എപ്പോഴും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. ഇന്ത്യയിലെ എറ്റവും വലിയ ഇന്‍ഡസ്ട്രിയായ ബോളിവുഡില്‍ നിന്നുളള സിനിമകള്‍ക്കായി ആകംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കാറുളളത്. പണം,പ്രശസ്തി എന്നിവ ഇന്ത്യയിലെ മറ്റു ഇന്‍ഡസ്ട്രികളേക്കാള്‍ കൂടുതല്‍ ബോളിവുഡിലാണുളളത്.
ഇവയെല്ലാം ലക്ഷ്യം വെച്ച് മറ്റു ഇന്‍ഡസ്ട്രികളില്‍ നിന്നും ഇവിടെയെത്തിവരും നിരവധിയാണ്. ചെറിയ സിനിമകളിലൂടെയായിരുന്നു ഇന്നത്തെ ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ ഒകെയും തുടങ്ങിയിരുന്നത്. ബോളിവുഡിലെ ചില സൂപ്പര്‍ താരങ്ങളുടെ യഥാര്‍ത്ഥ പേരുകള്‍ അറിയാം.തുടര്‍ന്ന് വായിക്കൂ...

സല്‍മാന്‍ ഖാന്‍
1988ല്‍ ബീവി തോ ഹസി എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്റെ ആദ്യ കാല പേര് അബ്ദുള്‍ റഷീദ് സലീം ഖാന്‍ എന്നായിരുന്നു. ബോളിവുഡിലെ ശ്രദ്ധേയ തിരക്കഥാകൃത്തുകളിലൊരായ സലീം ഖാന്റെ മകനായിരുന്നു സല്‍മാന്‍ ഖാന്‍. കരിയറിന്റെ തുടക്കത്തില്‍ ഷാരൂഖ് ഖാനൊപ്പമുളള സല്‍മാന്റെ ചിത്രങ്ങള്‍ക്കെല്ലാം പ്രേക്ഷകര്‍ മികച്ച സ്വീകരണം നല്‍കിയിരുന്നു. ബോളിവുഡില്‍ ഇപ്പോള്‍ താരമൂല്യം കൂടുതലുളള താരങ്ങളിലൊരാള്‍ കൂടിയാണ് സല്‍മാന്‍.

ജോണ്‍ എബ്രഹാം
ഫര്‍ഹാന്‍ എബ്രഹാം എന്നായിരുന്നു ബോളിവുഡ് സൂപ്പര്‍താരങ്ങളില്‍ ഒരാളായ ജോണ്‍ എബ്രഹാമിന്റെ യഥാര്‍ത്ഥ പേര്. അമിത് സക്‌സേന സംവിധാനം ചെയ്ത ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു ജോണ്‍ ബോളിവുഡില്‍ തുടങ്ങിയത്.ബിപാഷ ബസുവായിരുന്നു ചിത്രത്തിലെ നായിക. തുടര്‍ന്ന് ധൂ,ദോസ്താന,ഗരം മസാല, ഫോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ സൂപ്പര്‍ താരമായി.

കത്രീന കൈഫ്
2003ല്‍ ബൂം എന്ന ചിത്രത്തിലൂടെയായിരുന്നു കത്രീന കൈഫ് ബോളിവുഡില്‍ തുടങ്ങിയിരുന്നത്. ഹോങ്കോങ്ങിലായിരുന്നു നടിയുടെ ജനനം. കേറ്റ് ടര്‍ക്വോറ്റെ എന്നായിരുന്നു നടിയുടെ യഥാര്‍ത്ഥ പേര്. ബോളിവുഡില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം സിനിമകള്‍ അഭിനയിച്ചതോടെ ആയിരുന്നു മുന്‍നിര നടിയായി കത്രീന ഉയര്‍ന്നിരുന്നത്.

സണ്ണി ലിയോണ്‍
കരണ്‍ ജിത്ത് കൗര്‍ എന്നാണ് സണ്ണി ലിയോണിന്റെ യഥാര്‍ത്ഥ പേര്. പോണ്‍ സിനിമകളിലൂടെ തുടക്കംകുറിച്ച സണ്ണി സല്‍മാന്റെ ബിഗ് ബോസ് വഴിയായിരുന്നു ബോളിവുഡിലേക്ക് എത്തിയിരുന്നത്. ജിസം 2 വായിരുന്നു നടിയുടെ ആദ്യ ബോളിവുഡ് ചിത്രം. തുടര്‍ന്ന് ഐറ്റം ഡാന്‍സുകളിലൂടെയും ഗ്ലാമര്‍ വേഷങ്ങളിലൂടെയും നടി തിളങ്ങി.

അമിതാഭ് ബച്ചന്‍
ഇന്‍ക്വിലാബ് ശ്രീവാസ്തവ എന്നായിരുന്നു അമിതാഭ് ബച്ചന്റെ യഥാര്‍ത്ഥ പേര്. സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ തുടക്കം. തുടര്‍ന്ന് സഞ്ജീര്‍,ധീവാര്‍,ഷോലൈ തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കി. പ്രേക്ഷക മനസുകളില്‍ നിന്നും മായാത്ത നിരവധി സിനിമകള്‍ അമിതാഭ് ബച്ചന്റെതായി ബോളിവുഡില്‍ പുറത്തിറങ്ങിയിരുന്നു.

അക്ഷയ് കുമാര്‍
രാജീവ് ഹരി ഓം ഭാട്ടിയ എന്നായിരുന്നു അക്ഷയ്കുമാറിന്റെ യഥാര്‍ത്ഥ നാമം. 1991ല്‍ സൗഗന്ധ് എന്ന ചിത്രത്തിലൂടെയായിരുന്നു അക്ഷയ്കുമാറിന്റെ തുടക്കം.തുടര്‍ന്ന് ദില്‍ തോ പാഗല്‍,ഹേരാ ഫേരി തുടങ്ങിയ സിനിമകളെല്ലാം ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കി.


Click it and Unblock the Notifications











