വീണ്ടുമൊരു വനിതാ ദിനം കൂടി! ബോളിവുഡ് സിനിമാ ലോകം ഭരിച്ച ഏഴ് നായികമാരെ അറിയാമോ! കാണൂ

By Midhun Raj

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴില്‍, കുടുംബം തുടങ്ങിയ മേഖലകളില്‍ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസം. ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് ലോകമെമ്പാടുമുളള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്.

ഒരുപാട് ചരിത്ര നിമിഷങ്ങളുടെ ഓര്‍മ്മകള്‍ വീണ്ടുമെത്തുന്ന ദിനം കൂടിയാവുന്നുണ്ട് ലോക വനിതാ ദിനം. മറ്റു മേഖലകളിലെന്ന പോലെ സിനിമയിലും സ്വന്തം കഴിവുകൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകള്‍ ഏറെയാണ്. എല്ലാ ഇന്‍ഡസ്ട്രികളിലും ഉളളതു പോലെ ബോളിവുഡിലും ഉണ്ട് ഇത്തരത്തില്‍ ചില മുന്‍നിര നായികമാര്‍. ബോളിവുഡിലെ അവിഭാജ്യ ഘടകമായി മാറിയ ഇവരെക്കുറിച്ച് കൂടുതലറിയാം.തുടര്‍ന്ന് വായിക്കൂ...

ദീപിക പദുകോണ്‍

ദീപിക പദുകോണ്‍

ഷാരൂഖ് ഖാന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമായിരുന്നു ദീപിക പദുകോണ്‍. അതിവേഗമാണ് നടി ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായി വളര്‍ന്നത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള ദീപികയുടെ ചിത്രങ്ങളെല്ലാം വലിയ ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം തന്നെ അഭിനയ പ്രാധാന്യമുളള സിനിമകളിലും നടി ബോളിവുഡില്‍ അഭിനയിച്ചു. ദീപികയുടെ ഒട്ടുമിക്ക സിനിമകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ ബോളിവുഡില്‍ എറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നായികയായും ദീപിക മാറിയിരുന്നു.

കരീന കപൂര്‍

കരീന കപൂര്‍

സ്‌റ്റൈല്‍ കൊണ്ടും ആറ്റിറ്റ്യൂഡ് കൊണ്ടും ബോളിവുഡില്‍ തന്റെതായ ഇടം കണ്ടെത്തിയ നായികയാണ് കരീന കപൂര്‍. നടിയുടെതായി പുറത്തിറങ്ങിയ സിനിമകള്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയവയായിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം തന്നെ ഗ്ലാമര്‍ വേഷങ്ങളും കരീന കപൂര്‍ ബോളിവുഡില്‍ കൂടുതലായി ചെയ്തു. വിവാഹ ശേഷവും ബോളിവുഡില്‍ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കരീന.

ഐശ്വര്യ റായ്

ഐശ്വര്യ റായ്

ഒരു കാലത്ത് ബോളിവുഡില്‍ തിരക്കേറിയ നായികമാരില്‍ ഒരാളിയാരുന്നു ഐശ്വര്യ റായ്. ലോക സുന്ദരി ആയതിനു ശേഷമാണ് ഐശ്വര്യ ബോളിവുഡിലെ മുന്‍നിര നായികയായി മാറിയത്. അഭിനയത്തേക്കാള്‍ സൗന്ദര്യം കൊണ്ടാണ് നടി ആരാധകരുടെ മനസ് കീഴടക്കിയിരുന്നത്. ബോളിവുഡിനൊപ്പം തെന്നിന്ത്യയിലും നടി കൂടുതലായി അഭിനയിച്ചിരുന്നു. വിവാഹ ശേഷവും ബോളിവുഡില്‍ അഭിനയിച്ചിരുന്നു ഐശ്വര്യ.

കങ്കണ റാവത്ത്

കങ്കണ റാവത്ത്

തന്റെതായ ശൈലിയിലൂടെയും പാതയിലൂടെയും ബോളിവുഡില്‍ ചുവടുറപ്പിച്ച താരമാണ് കങ്കണ റാവത്ത്. അഭിനയ പ്രാധാന്യമുളള സിനിമകളില്‍ കൂടുതല്‍ തിളങ്ങിയ കങ്കണ ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. നായകന്‌റെ നിഴലിലൊതുങ്ങാത്ത കഥാപാത്രങ്ങളാണ് കങ്കണ റാവത്ത് ബോളിവുഡില്‍ കൂടുതലായും ചെയ്യുന്നത്. അഭിനയത്തിനു പുറമെ അടുത്തിടെ സംവിധാന രംഗത്തേക്ക് കൂടി നടി എത്തിയിരുന്നു.

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

ലോകസുന്ദരിയായി ചരിത്രത്തില്‍ ഇടം നേടിയ ശേഷമായിരുന്നു പ്രിയങ്ക ചോപ്ര ബോളിവുഡിലേക്ക് എത്തിയിരുന്നത്. ദിപീകയെ പോലെ പ്രിയങ്കയും സൂപ്പര്‍ താരചിത്രങ്ങളില്‍ നായികയായി വേഷമിട്ടിരുന്നു. ഒരുകാലത്ത് ബോളിവുഡില്‍ എറ്റവും തിരക്കേറിയ നായികമാരില്‍ ഒരാള്‍ കൂടിയായിരുന്നു പ്രിയങ്ക ചോപ്ര. പ്രതിഭകൊണ്ടും തന്റെ കഠിന പ്രയത്‌നങ്ങള്‍കൊണ്ടുമായിരുന്നു പ്രിയങ്കാ ചോപ്ര ബോളിവുഡില്‍ തിളങ്ങിയിരുന്നത്.

ആലിയ ഭട്ട്

ആലിയ ഭട്ട്

കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയ ഭട്ട് ബോളിവുഡിലേക്ക് എത്തിയത്. സിനിമ കുടുംബത്തില്‍ നിന്നാണെങ്കിലും സ്വന്തം കഴിവുകൊണ്ട് കൂടിയാണ് ആലിയ ബോളിവുഡില്‍ തിളങ്ങിയത്. ഏത് തരം വേഷങ്ങളായാലും ചെയ്യാറുളള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ആലിയ. ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുളള ആലിയയുടെ ചിത്രങ്ങള്‍ക്കെല്ലാം വലിയ വരവേല്‍പ്പ് ആരാധകര്‍ നല്‍കിയിരുന്നു. ഇപ്പോഴും ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായാണ് നടി മുന്നേറുന്നത്.

കത്രീന കൈഫ്

കത്രീന കൈഫ്

സിനിമയില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ബോളിവുഡിലെ മുന്‍നിര നായികയാണ് കത്രീന കൈഫ്. സൂപ്പര്‍ താര ചിത്രങ്ങളിലാണ് ഇപ്പോഴും കത്രീന കൂടുതലായി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അഭിനയ പ്രാധാന്യമുളള വേഷങ്ങളേക്കാള്‍ ഗ്ലാമര്‍ വേഷങ്ങളാണ് കത്രീന കൈഫ് ബോളിവുഡില്‍ കൂടുതലായി ചെയ്തിരുന്നത്. കത്രീനയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും ബോളിവുഡില്‍ വലിയ വിജയം നേടിയവയായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X