ഈ നടിമാര്‍ മരിച്ചതോ, ആരെങ്കിലോ കൊന്നതോ....ചില നിഗൂഢ മരണങ്ങള്‍
ചില നായികമാരുടെ മരണവും സിനിമാ കഥപോലെയാണ്. ആത്മഹത്യ എന്ന് പറയുമെങ്കിലും ആ മരണങ്ങളുടെ കാരണം കണ്ടെത്താനോ കണ്ടെത്തിയെങ്കില്‍ തന്നെ അത് പുറത്തുവിടാനോ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഒടുവില്‍ മരിച്ച ശിഖ ജോഷിയും ജിയ ഖാനുമൊക്കെ പട്ടികയിലെ അവസാനത്തെ അക്കങ്ങള്‍. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു ഇവരില്‍ പലരെയും. പക്ഷെ ആത്മഹത്യയുടെ കാരണം കണ്ടെത്തിയിട്ടില്ല. സത്യമെന്താണെന്ന് ആര്‍ക്കുമറിയില്ല. അങ്ങനെ ചില നിഗൂഢമരണങ്ങള്‍ നോക്കാം,

ഈ നടിമാര്‍ മരിച്ചതോ, ആരെങ്കിലോ കൊന്നതോ....ചില നിഗൂഢ മരണങ്ങള്‍
ബോളിവുഡിലെ നിഗൂഡമരണങ്ങളില്‍ ഒടുവിലത്തെ പേരാണ് ശിഖ ജോഷി. മുബൈയിലെ ഫഌറ്റില്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊന്നതാണോ ആത്മഹത്യ ചെയ്തതാണോ എന്നറിയില്ല. അവസരങ്ങള്‍ ലഭിക്കാത്ത വിഷമത്തില്‍ ആത്മഹത്യ ചെയ്തതാണെന്നാണ് കേള്‍ക്കുന്നത്

ഈ നടിമാര്‍ മരിച്ചതോ, ആരെങ്കിലോ കൊന്നതോ....ചില നിഗൂഢ മരണങ്ങള്‍
മുംബൈയിലെ ഫഌറ്റിലാണ് ജിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് പൊലീസും, അല്ല കൊലപാതകമാണെന്ന് ബന്ധുക്കളും പറയുമ്പോള്‍ ജിയയുടെ മരണത്തിന്റെ കാരണം ഇന്നും അവ്യക്തം

ഈ നടിമാര്‍ മരിച്ചതോ, ആരെങ്കിലോ കൊന്നതോ....ചില നിഗൂഢ മരണങ്ങള്‍
1986 ഡിസംബര്‍ 13നാണ് സ്മിത പട്ടീലിന്റെ മരണം. മെഡിക്കല്‍ അശ്രദ്ധയാമെന്നാണ് പറയുന്നത്. ഇന്റസ്ട്രിയില്‍ തിളങ്ങി നില്‍ക്കെയുള്ള ആ മരണത്തിന് പിന്നില്‍ എന്തോ കാരണമുണ്ടാവാം എന്ന് പലരും വിശ്വസിക്കുന്നു.

ഈ നടിമാര്‍ മരിച്ചതോ, ആരെങ്കിലോ കൊന്നതോ....ചില നിഗൂഢ മരണങ്ങള്‍
തെന്നിന്ത്യന്‍ സിനിമയിലെ മാദക റാണിയായ സില്‍ക്ക് സ്മിതയെ ചെന്നൈയിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. സില്‍ക്കിനെ ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണങ്ങള്‍ അവ്യക്തം. അത് ആത്മഹത്യ തന്നെയായിരുന്നോ എന്ന് വിശ്വസിയ്ക്കാത്തവരും സില്‍ക്കിന്റെ ആരാധകരില്‍ കുറവല്ല

ഈ നടിമാര്‍ മരിച്ചതോ, ആരെങ്കിലോ കൊന്നതോ....ചില നിഗൂഢ മരണങ്ങള്‍
അവതാരകയും മോഡലുമായ നഫീസ ജോസഫിനെ മുംബൈയിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിവാഹം മുടങ്ങിയതിലുള്ള വിഷമം കാരണമാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രചരിയ്ക്കുന്നത്. എന്നാല്‍ കാരണം വ്യക്തമല്ല.

ഈ നടിമാര്‍ മരിച്ചതോ, ആരെങ്കിലോ കൊന്നതോ....ചില നിഗൂഢ മരണങ്ങള്‍
ബോളിവുഡില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ദിവ്യ ഭാരതിയെന്ന നടി നേടിയ ജനപ്രീതി മറ്റൊരു നായികയ്ക്കും നേടാനായിട്ടില്ല. 18മത്തെ വയസില്‍ നിര്‍മാതാവായ സജീദ് നദിയാദ് വാലെയ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ വീടിന്റെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് വീണ് ദിവ്യ ഭാരതി മരിച്ചു. അപകടമരണമെന്ന് പൊലീസ് 1998ല്‍ വിധിയെഴുതിയ ദിവ്യയുടെ മരണം കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന് ഇന്നും അവ്യക്തം. ദിവ്യയുടെ ഭര്‍ത്താവ് സജീദ് ഇന്നും സംശയിക്കപ്പെടുന്നു

ഈ നടിമാര്‍ മരിച്ചതോ, ആരെങ്കിലോ കൊന്നതോ....ചില നിഗൂഢ മരണങ്ങള്‍
2005 ജനുവരി 22 നാണ് സ്മിത പട്ടീലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഈ നടിമാര്‍ മരിച്ചതോ, ആരെങ്കിലോ കൊന്നതോ....ചില നിഗൂഢ മരണങ്ങള്‍
തന്റെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു കുല്‍ജിത്തിനെ. 2006 ഫെബ്രുവരി 8 മരിച്ച കുല്‍ജിത്തിന്റെ മരണകാരണം ഇപ്പോഴും അവ്യക്തം

ഈ നടിമാര്‍ മരിച്ചതോ, ആരെങ്കിലോ കൊന്നതോ....ചില നിഗൂഢ മരണങ്ങള്‍
മംമ്ത കുല്‍ക്കര്‍ണി എന്ന ബോളിവുഡ് മസാല നായിക മരിച്ചെന്ന് വിശ്വസിയ്ക്കുന്നവര്‍ കുറവല്ല. ഏറെ നാളായി ഈ താരത്തെ കാന്മാനില്ല. അധോലോക നായകന്മാരായ വിക്കി ഗോസ്വാമി, ചോട്ടാ രാജന്‍ എന്നിവരുമായി നായികയ്ക്ക് അടുപ്പമുള്ളതായി പറയുന്നു. ദുബായില്‍ ഇവരുണ്ടെന്നും മതം മാറിയെന്നും ബിസിനസുകാരിയായി ജീവിയ്ക്കുന്നെന്നും കഥകളുണ്ട്.

Click it and Unblock the Notifications