»   » കത്രീനയും ഹുമയും മാത്രമല്ല, മമ്മൂട്ടിയിലൂടെ മലയാള സിനിമയിലെത്തിയ ബോളിവുഡ് താരറാണിമാര്‍

കത്രീനയും ഹുമയും മാത്രമല്ല, മമ്മൂട്ടിയിലൂടെ മലയാള സിനിമയിലെത്തിയ ബോളിവുഡ് താരറാണിമാര്‍

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ മിക്ക താരങ്ങളും മലയാള സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നായികമാര്‍ക്ക് ഏറെ പ്രാധാന്യ നല്‍കുന്ന, അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ പിറക്കുന്നത് ഇവിടെ മലയാളത്തിലാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് മാറി കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍ ബോളിവുഡ് നായികമാര്‍ക്കും മലയാളത്തില്‍ ലഭിച്ചിട്ടുണ്ട്.

ബോളിവുഡിലെ മിക്ക താര സുന്ദരികളും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമാണെന്നത് മറ്റൊരു പ്രത്യേകത. കത്രീന കൈഫ് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കണം എന്ന് പറഞ്ഞതുകൊണ്ടാണ് ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രമുണ്ടായത് എന്നൊരു കഥ മമ്മൂട്ടി ഫാന്‍സിനിടയില്‍ പാടി നടക്കുന്നു. ഒടുവില്‍ ആ ലിസ്റ്റ് ഹുമ ഖുറേഷി വരെ വന്നു നില്‍ക്കുന്നു. നോക്കാം

കത്രീനയും ഹുമയും മാത്രമല്ല, മമ്മൂട്ടിയിലൂടെ മലയാള സിനിമയിലെത്തിയ ബോളിവുഡ് താരറാണിമാര്‍

മോഹന്‍ലാല്‍ നായകനായ ദേവദൂതന്‍ എന്ന ചിത്രത്തിലൂടെയാണ് ജയപ്രദയെ മലയാളികള്‍ സ്വീകരിച്ചത്. ഒടുവില്‍ ലാലിനൊപ്പം അഭിനയിച്ച പ്രണയം എന്ന ബ്ലെസി ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ജയപ്രദയുടെ അരങ്ങേറ്റം ഇനിയും കഥ തുടരും എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ്

കത്രീനയും ഹുമയും മാത്രമല്ല, മമ്മൂട്ടിയിലൂടെ മലയാള സിനിമയിലെത്തിയ ബോളിവുഡ് താരറാണിമാര്‍

ജൂഹി ചൗള എത്തിയത് മോഹന്‍ലാലും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെയാണ്. മലയാളികളെ സംബന്ധിച്ച് ഭാഗ്യം ചെയ്ത നടിയാണ് ജൂഹി ചൗള. അന്ന് (ഇന്നും) തിളങ്ങി നില്‍ക്കുന്ന മലയാളത്തിന്റെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ലല്ലോ

കത്രീനയും ഹുമയും മാത്രമല്ല, മമ്മൂട്ടിയിലൂടെ മലയാള സിനിമയിലെത്തിയ ബോളിവുഡ് താരറാണിമാര്‍

സിര്‍ഫ് തും എന്ന ഹിന്ദി ചിത്രത്തിലൂടെ ശ്രദ്ധേയയാണ് പ്രിയ ഗില്‍. പക്ഷെ മലയാളികള്‍ക്ക് പരിചയം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മേഘം എന്ന ചിത്രത്തിലൂടെയാണ്. മമ്മൂട്ടിയ്ക്കും ദിലീപിനുമൊപ്പമാണ് പ്രിയ മലയാളത്തിലെത്തിയത്

കത്രീനയും ഹുമയും മാത്രമല്ല, മമ്മൂട്ടിയിലൂടെ മലയാള സിനിമയിലെത്തിയ ബോളിവുഡ് താരറാണിമാര്‍

പിജി വിശ്വംബരന്‍ സംവിധാനം ചെയ്ത ഏഴു പുന്ന തരകന്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് മുന്‍ മിസ് ഇന്ത്യയായ നമൃത മലയാളത്തിലെത്തിയത്. അതിന് ശേഷമാണ് നടി ബോളിവുഡ് ലോകത്തും ശ്രദ്ധിയ്ക്കപ്പെട്ടത്

കത്രീനയും ഹുമയും മാത്രമല്ല, മമ്മൂട്ടിയിലൂടെ മലയാള സിനിമയിലെത്തിയ ബോളിവുഡ് താരറാണിമാര്‍

ഒരു മമ്മൂട്ടിയ്‌ക്കൊപ്പമല്ല, രണ്ട് മമ്മൂട്ടിയ്‌ക്കൊപ്പമാണ് കത്രീന ബെല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തില്‍ അഭിനയിച്ചത്. തന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുക എന്നത് എന്ന് പിന്നീട് കത്രീന പറയുകയുണ്ടായി

കത്രീനയും ഹുമയും മാത്രമല്ല, മമ്മൂട്ടിയിലൂടെ മലയാള സിനിമയിലെത്തിയ ബോളിവുഡ് താരറാണിമാര്‍

മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് താരം തുളിപ് ജോഷിയുടെ മലയാളം അരങ്ങേറ്റം

കത്രീനയും ഹുമയും മാത്രമല്ല, മമ്മൂട്ടിയിലൂടെ മലയാള സിനിമയിലെത്തിയ ബോളിവുഡ് താരറാണിമാര്‍

മായാബസാര്‍ എന്ന ചിത്രത്തിലൂടെയാണ് ടിസ്‌ക ചോപ്രയുടെ മലയാളം അരങ്ങേറ്റം. രംഗങ്ങള്‍ കുറവായിരുന്നുവെങ്കിലും, സിനിമയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള വേഷമായിരുന്നു. എന്നാല്‍ ബോക്‌സോഫീസില്‍ ചിത്രം വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല

കത്രീനയും ഹുമയും മാത്രമല്ല, മമ്മൂട്ടിയിലൂടെ മലയാള സിനിമയിലെത്തിയ ബോളിവുഡ് താരറാണിമാര്‍

അഭിനയ പ്രധാന്യമുള്ള വേഷം തന്നെയാണ് ഗ്രേസി സിങിനും മലയാളത്തില്‍ ലഭിച്ചത്. ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ലൗഡ് സ്പീക്കര്‍ എന്ന ചിത്രത്തിലൂടെയാണ് ഗ്രേസിയുടെ മലയാളം അരങ്ങേറ്റം

കത്രീനയും ഹുമയും മാത്രമല്ല, മമ്മൂട്ടിയിലൂടെ മലയാള സിനിമയിലെത്തിയ ബോളിവുഡ് താരറാണിമാര്‍

ബോളിവഡ് സിനിമകളിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ തപ്‌സി പുന്നൂസ് ഡബിള്‍സ് എന്ന മമ്മൂട്ടി ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. സോഹന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നദിയ മൊയ്തുവാണ് മറ്റൊരു നായിക വേഷത്തിലെത്തിയത്

കത്രീനയും ഹുമയും മാത്രമല്ല, മമ്മൂട്ടിയിലൂടെ മലയാള സിനിമയിലെത്തിയ ബോളിവുഡ് താരറാണിമാര്‍

ദേ ഇപ്പോള്‍ ഹുമ ഖുറേഷി വരെ വന്നു നില്‍ക്കുന്ന മമ്മൂട്ടിയുടെ ബോളിവുഡ് നായികമാരുടെ ലിസ്റ്റില്‍. ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തിലാണ് ഹുമ മമ്മൂട്ടിയ്ക്ക് നായികയാകുന്നത്. ചിത്രം വിഷുവിന് റിലീസിനെത്തും

English summary
Here is a list of Bollywood actresses who made their Mollywood debut through Mammooty starrers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam