ശമ്പളത്തിന്റെ വിഹിതം പാവപ്പെട്ടവർക്ക്, ഏത് നടൻ വിളിച്ചാലും തീരുമാനം മാറില്ല; സായ് പല്ലവി സീതയാകുമ്പോൾ

അണിയറയിൽ ഒരുങ്ങുന്ന രാമായണ എന്ന ബോളിവുഡ് ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. സീതാദേവിയായി ചിത്രത്തിൽ എത്തുന്നത് സായ് പല്ലവിയാണ്. സായ് പല്ലവിയുടെ ആദ്യ ഹിന്ദി സിനിമയാണിത്. ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും വലിയ സിനിമകളിലൊന്നാണ് രാമായണ. സീതയാകാനുള്ള ലുക്ക് സായ് പല്ലവിക്കില്ലെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ. നടിയെ ട്രോളിക്കൊണ്ടുള്ള കമന്റുകൾ ഏറെയാണ്.

ബോളിവുഡ് പ്രേക്ഷകരാണ് സായ് പല്ലവിയെ കൂടുതലും ട്രോളുന്നത്. സായ് പല്ലവിക്ക് തെലുങ്ക്, തമിഴ് സിനിമാ രം​ഗത്തുള്ള ജനപ്രീതി ബോളിവുഡിന് കൗതുകരമായ കാഴ്ചയാണ്. ബി ടൗൺ സെറ്റ് ചെയ്ത ബ്യൂട്ടി സ്റ്റാൻഡേർഡുകളോട് മുഖം തിരിക്കുന്ന നടിയാണ് സായ് പല്ലവി. മേക്കപ്പ് ഉപയോ​ഗിക്കാൻ നടിക്ക് താൽപര്യമില്ല. ഫാഷൻ പരീക്ഷണങ്ങൾക്കോ ​ഗ്ലാമറസ് ഔട്ട്ഫിറ്റുകളോ ധരിക്കാൻ സായ് പല്ലവി തയ്യാറല്ല.
ബോളിവുഡ് സിനിമാ ലോകത്തിന് ഉൾക്കൊള്ളാൻ പറ്റാത്ത കാര്യങ്ങളാണിത്. ബോളിവുഡിലെ മുൻനിര നായിക നടിമാർ സ്വപ്നം കണ്ട കഥാപാത്രമാണ് സീത.

Sai Pallavi

സായ് പല്ലവിക്ക് ഈ റോൾ ലഭിച്ചത് ഈ നടിമാരുടെ പിആർ ടീം അസ്വസ്ഥരാണെന്ന് വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ പല പേജുകളും പല നടിമാരുമായും സായ് പല്ലവിയെ ഇപ്പോൾ താരതമ്യം ചെയ്യുന്നുണ്ട്.
ബോളിവുഡ് പ്രേക്ഷകരിൽ പലർക്കും സായ് പല്ലവിക്ക് തെന്നിന്ത്യൻ സിനിമാ ലോകത്ത് എന്തുകൊണ്ട് ഇത്രയും ജനപ്രീതിയെന്ന് വ്യക്തമായിട്ടില്ല. ബോളിവുഡിൽ വിജയം കെെവരിക്കാനാതെ തെന്നിന്ത്യൻ സിനിമകളിലേക്ക് വന്ന ഉത്തരേന്ത്യൻ നടിമാർ തിളങ്ങി നിൽക്കുന്ന കാലത്താണ് സായ് പല്ലവിയുടെ കടന്ന് വരവ്.

മലയാള ചിത്രം പ്രേമത്തിന് ശേഷം വെെകാതെ സായ് പല്ലവി തെലുങ്ക് സിനിമാ രം​ഗത്തേക്ക് കടന്നു. 2017 ലാണ് ഫിദ എന്ന സിനിമ റിലീസ് ചെയ്യുന്നത്. തെലുങ്കിലെ അരങ്ങേറ്റം സായ് പല്ലവി ​ഗംഭീരമാക്കി. ഭാനുമതി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടിക്ക് തെലുങ്കിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ആ വർഷം ലഭിച്ചു. പതിറ്റാണ്ടിലെ ഏറ്റവും മികച്ച നൂറ് പെർഫോമൻസുകളിലൊന്നായാണ് ഫിലിം കംപാനിയൻ ഫിദയിലെ സായ് പല്ലവിയുടെ പ്രകടനത്തെ വിലയിരുത്തിയത്.

Sai Pallavi

തെലുങ്ക് സിനിമാ ലോകത്ത് രണ്ടായിരത്തിന് ശേഷം വന്ന ഒരു നടിക്കും ​ഗ്ലാമർ റോളുകൾ ചെയ്യാതെ പിടിച്ച് നിൽക്കാൻ പറ്റിയിട്ടില്ല. സായ് പല്ലവിയും ഇങ്ങനെ മാറുമെന്നാണ് സിനിമാ ലോകം കരുതിയത്. എന്നാൽ തന്റെ തീരുമാനത്തിൽ സായ് പല്ലവി മാറ്റം വരുത്തിയില്ല. വിജയ് ദേവരകൊണ്ട നായകനായ ഡിയർ കംറേഡ് എന്ന സിനിമയുടെ ഓഫർ നടി നിരസിച്ചത് ചുംബന രം​ഗത്തിന്റെ പേരിലാണ്. തമിഴിലും തെലുങ്കിലും ഇത്തരത്തിൽ നിരവധി റോളുകൾ സായ് പല്ലവി വേണ്ടെന്ന് വെച്ചു.

ഇതുകൊണ്ട് തന്നെ വലിയ ​ഗ്യാപ്പ് സായ് പല്ലവിക്ക് പലപ്പോഴും വന്നിട്ടുണ്ട്. എന്നാൽ 2020 ഓടെ തെലുങ്കിൽ ഏറ്റവും വലിയ താര റാണിയായി സായ് പല്ലവി മാറി. തമിഴിൽ അമരൻ സൂപ്പർഹിറ്റായി. ഹിന്ദിയിൽ രാമായണയ്ക്ക് പുറമെ ഏക് ദിൻ എന്ന സിനിമയിലും നടി അഭിനയിക്കുന്നുണ്ട്.

സീതയാകാൻ എന്തുകൊണ്ടും യോ​ഗ്യ

കരിയറിലും ജീവിതത്തിലും ധാർമിക മൂല്യങ്ങൾ സായ് പല്ലവി പിന്തുടരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് സായ് പല്ലവി. തന്റെ ശമ്പളത്തിന്റെ 20 ശതമാനം പാവപ്പെട്ടവരെ സഹായിക്കാൻ നടി മാറ്റി വെക്കുന്നു. രാമരാജ്യം എന്ന തെലുങ്ക് സിനിമയിൽ സീതയായി നയൻതാര അഭിനയിച്ചപ്പോൾ നടി വ്രതം അനുഷ്ഠിച്ചിരുന്നു. നോൺ വെജ് പൂർണമായും ആ സമയത്ത് നയൻതാര ഒഴിവാക്കി.

സായ് പല്ലവി ജീവിതത്തിലുടനീളം നോൺ വെജിറ്റേറിയനാണ്. ഞാൻ വേജിറ്റേറിയനാണ്. മുട്ട പോലും കഴിക്കില്ല. കഴിഞ്ഞ വർഷം ഞാൻ ചിന്തിച്ചത് ഇല പോലും കഴിക്കണോ, എന്റെ ജീവിതം അത്രയും ഉയർന്നതാണോ എന്നാണ്. ചില സമയത്ത് ഇങ്ങനെ ചിന്തിക്കുമ്പോൾ അമ്മ ഭയക്കും. ചെറുപ്രായത്തിലേ സ്പിരിച്വൽ ബാക്ക്​ഗ്രൗണ്ടിൽ വളർന്നതിനാൽ അങ്ങനെയൊരു ചിന്ത എനിക്ക് വരുന്നുണ്ടെന്നാണ് ഒരിക്കൽ സായ് പല്ലവി പറഞ്ഞത്. സീത ദേവിയായെത്താൻ സഹജീവികളോട് അനുകമ്പയുള്ള സായ് പല്ലവിയേക്കാൾ അനുയോജ്യയായ മറ്റൊരാൾ ഇല്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

More from Filmibeat

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X