For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബോളിവുഡിന് എന്നെ താങ്ങാനുള്ള ശേഷിയില്ല'; ഹിന്ദി സിനിമകള്‍ ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ച് മഹേഷ് ബാബു

  |

  ടോളിവുഡിലെ ജനപ്രിയ നടന്മാരില്‍ പ്രമുഖനാണ് മഹേഷ് ബാബു. തെലുങ്ക് സിനിമകളില്‍ മാത്രമേ താരം അഭിനയിക്കുന്നുള്ളൂവെങ്കിലും മറ്റ് ഭാഷകളിലും മഹേഷ് ബാബുവിന് ആരാധകര്‍ അനവധിയാണ്. തന്റെ തെലുങ്ക് സിനിമയോടുള്ള പ്രേമം എല്ലായ്‌പ്പോഴും താരം പ്രകടിപ്പിക്കാറുണ്ട്. അടുത്തിടെ താന്‍ ഹിന്ദി സിനിമയില്‍ അഭിനയിക്കില്ലെന്ന് വെട്ടിത്തുറന്നുപറഞ്ഞ മഹേഷ് ബാബുവിന്റെ പ്രതികരണത്തെ സിനിമാലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്.

  പാന്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇറങ്ങുന്ന സമീപകാല ചിത്രങ്ങളിലെല്ലാം ഇപ്പോള്‍ തെലുങ്ക് താരങ്ങളും സജീവമാണ്. നിരവധി തെന്നിന്ത്യന്‍ താരങ്ങള്‍ ബോളിവുഡ് സിനിമയുടെ ഭാഗമായി മാറിക്കഴിഞ്ഞു. പക്ഷെ മഹേഷ് ബാബു മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. തന്റെ മാതൃഭാഷയോടുള്ള സ്‌നേഹവും താത്പര്യവും വ്യക്തമാക്കുകയാണ് വീണ്ടും മഹേഷ് ബാബു. ഹിന്ദി ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് അടിവരയിട്ടു പറയുന്ന മഹേഷ് ബാബു അതിന് ആക്കം കൂട്ടുന്ന മറ്റൊരു പ്രതികരണവുമായി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

  mahesh babu

  അദിവി സേഷിന്റെ മേജര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ കഴിഞ്ഞ ദിവസം മഹേഷ് ബാബു പങ്കെടുത്തിരുന്നു. എന്തുകൊണ്ട് ഹിന്ദി ചിത്രങ്ങളില്‍ അഭിനയിക്കുന്നില്ല എന്ന നിലപാടിനെക്കുറിച്ച് കഴിഞ്ഞ ദിവസവും മാധ്യമപ്രവര്‍ത്തകര്‍ മഹേഷ് ബാബുവിനോട് ചോദ്യം ഉന്നയിച്ചിരുന്നു.

  ഒരു പാന്‍ ഇന്ത്യന്‍ നടന്‍ എന്ന ലേബലിനേക്കാള്‍ ഇന്ത്യയൊട്ടാകെ വിജയം നേടുന്ന തെന്നിന്ത്യന്‍ ചിത്രങ്ങളാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മഹേഷ് ബാബു പറയുന്നു. ഇപ്പോള്‍ തെലുങ്ക് ചിത്രങ്ങള്‍ മാത്രമേ തെരഞ്ഞെടുക്കുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

  'ഞാന്‍ എപ്പോഴും തെലുങ്ക് ചിത്രങ്ങള്‍ മാത്രമേ ചെയ്യുകയുള്ളൂ. അവ ഇന്ത്യയിലെ എല്ലാ ജനങ്ങളും കാണണമെന്ന് ആഗ്രഹിക്കുന്നു. അത് സംഭവിക്കുമ്പോള്‍ ഞാന്‍ സന്തോഷവാനായിരിക്കും. ഈ ഒരു നിലപാടാണ് എനിക്കെപ്പോഴും. അതില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് എന്റെ തീരുമാനവും. തെലുങ്ക് സിനിമയേയും തെലുങ്കരുടെ വികാരത്തേയും ഞാന്‍ ആഴത്തില്‍ മനസ്സിലാക്കിയിട്ടുമുണ്ട്.

  'ഒരുപക്ഷെ എന്റെ വാക്കുകള്‍ കേട്ട് ഞാന്‍ ഒരു അഹങ്കാരിയാണെന്നു തോന്നാം, എനിക്ക് ഹിന്ദിയില്‍ ധാരാളം ഓഫറുകള്‍ ലഭിച്ചിരുന്നു. പക്ഷേ അവര്‍ക്ക് എന്നെ താങ്ങാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതുന്നു. എന്റെ സമയം പാഴാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തെലുങ്ക് സിനിമയില്‍ എനിക്കുള്ള താരമൂല്യം, സ്‌നേഹം എന്നിവ മറ്റൊരു ഇന്‍ഡസ്ട്രിയിലേക്ക് പോകുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. ഞാന്‍ ഇവിടെ സിനിമ ചെയ്യുമെന്നും അവ വലിയ വിജയമാകുമെന്നും എപ്പോഴും കരുതിയിരുന്നു, എന്റെ വിശ്വാസം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി മാറുകയാണ്.' മഹേഷ് ബാബു പറഞ്ഞു.

  mahesh babu

  മുന്‍പ് മറ്റൊരഭിമുഖത്തില്‍ എപ്പോഴാണ് ഹിന്ദി സിനിമ ചെയ്യുക എന്ന ചോദ്യത്തിന് മഹേഷ് നല്‍കിയ പരുഷമായ മറുപടി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അന്നദ്ദേഹം പറഞ്ഞിരുന്നു.

  സര്‍ക്കാരു വാരി പാട്ട എന്ന പുതിയ ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഇനി വരാനുള്ളത്. പരശുരാം തിരക്കഥയെഴുതി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. മെയ് 12-ന് ചിത്രം തീയറ്റര്‍ റിലീസായി പുറത്തിറങ്ങും.

  Read more about: mahesh babu telugu movies
  English summary
  'Bollywood can't afford me' says Telugu Actor Mahesh Babu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X