»   » പ്രമുഖ നടി നടന്മാരുടെ വിളിപ്പേര് കേട്ടിട്ടുണ്ടോ? ഈ പേരുകള്‍ കേട്ടാല്‍ ആരാണെങ്കിലും ചിരിച്ചു മരിക്കും

പ്രമുഖ നടി നടന്മാരുടെ വിളിപ്പേര് കേട്ടിട്ടുണ്ടോ? ഈ പേരുകള്‍ കേട്ടാല്‍ ആരാണെങ്കിലും ചിരിച്ചു മരിക്കും

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രമുഖ താരങ്ങളാണെങ്കിലും എല്ലാവരും സാധാരണക്കാരുടെ എല്ലാ സ്വഭാവ സവിശേഷതയും കാണിച്ചാണ് ജീവിക്കുന്നത്. താരങ്ങളുടെ ജീവിതത്തെക്കുറിച്ചറിയാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമാണ്. അക്കൂട്ടിത്തിലേക്ക് താരങ്ങളെക്കുറിച്ച് ഇക്കാര്യങ്ങള്‍ കൂടി കേട്ടു നോക്കു.

ക്യാമറ കണ്ണുകള്‍ വീണ്ടും പിന്തുടര്‍ന്നു!ഒറ്റക്കായിപോയ താരപുത്രിയുടെ നിസഹായക അവസ്ഥ ഒന്ന് കണ്ട് നോക്ക്

മഞ്ജു വാര്യരുടെ 'മോഹന്‍ലാലും' സണ്ണി വെയിന്റെ 'പോക്കിരി സൈമണും' തമ്മിലൊരു ബന്ധമുണ്ട്! അതിങ്ങനെയാണ്!!!

ബോളിവുഡിലെ പ്രമുഖതാരങ്ങള്‍ക്ക് ഉള്ള വിളി പേരുകളെക്കുറിച്ചറിയാമോ? എല്ലാവര്‍ക്കും തന്നെ ഉണ്ട് വ്യത്യസ്തവും രസകരവുമായ പേരുകള്‍. സിനിമയ്ക്ക അകത്തും പുറത്തുമായി താരങ്ങളെ വിളിക്കുന്ന പേരുകളിതാണ്. സല്ലു, എസ്ആര്‍കെ, ലോലോ, ചി ചി, ദഗ്ഗു, എന്നിങ്ങനെ കേള്‍ക്കുമ്പോള്‍ ചിരി വരുന്ന താരങ്ങളുടെ പേര് അറിയണോ? 

ആലിയ ഭട്ട്

ബോളിവുഡിന്റെ യുവനടി ആലിയ ഭട്ടിന്റെ പേര് ഇത്തിരി വ്യത്യസ്തമാണ്. ആലിയ എന്ന പേര് ഷോട്ടാക്കി ആലു കച്ചാലു എന്നാണ് ആലിയയുടെ ചെല്ലപേര്. നടിയുടെ അമ്മയാണ് ആ പേര് വിളിച്ചു തുടങ്ങിയത്. എന്നാല്‍ ബത്താത വാദ, ആലു ബാലു, ആലു കാലു എന്നിങ്ങനെയും നടിയെ പലരും വിളിക്കും. അതിനൊപ്പം ആലുസ് എന്നാണ് ആലിയയുടെ സഹോദരി വിളിക്കുന്നത്.

കങ്കണ റാണവത്

ശക്തമായ തീരുമാനങ്ങളിലുടെയാണ് കങ്കണ റാണവത്. പ്രശസ്തയായത്. നടിയുടെ മാതാപിതാക്കന്മാരാണ് വീട്ടില്‍ നിന്നും അര്‍ഷാദ് എന്ന് വിളിച്ചു തുടങ്ങിയത്. ആണുങ്ങളുടെ പേരാണ് അര്‍ഷാദ്. എന്നാല്‍ ഭക്തി എന്ന് അര്‍ത്ഥം വരുന്ന പേരാണത്.

ഐശ്വര്യ റായ്

ലോകസുന്ദരി ഐശ്വര്യ റായിയിക്കുമുണ്ട് ചെല്ലപ്പേര്. ആഷ് എന്ന് പൊതുവേ അറിയപ്പെടുന്ന ഐശ്വര്യയെ ഗുല്ലു എന്നാണ് വീട്ടില്‍ വിളിക്കാറുള്ളത്.

രണ്‍ബീര്‍ കപൂര്‍

രണ്‍ബീര്‍ കപൂറിനെ എല്ലാവരും ധാബു എന്നാണ് വിളിക്കാറുള്ളത്. എന്നാല്‍ അതിനപ്പുറം താരത്തിന്റെ മാതാവ് റെയ്മണ്ട് എന്നാണ് വിളിക്കുന്നത്. എന്നാല്‍ താരത്തിന്റെ മുത്തച്ഛന്‍ ഗുണ്ടു എന്നാണ് വിളിക്കാറുള്ളത്.

പ്രിയങ്ക ചോപ്ര

ഹോളിവുഡില്‍ പോയി തിളങ്ങി നില്‍ക്കുന്ന പ്രിയങ്ക ചോപ്രയുടെ വിളിപ്പേരാണ് മിമി. പ്രിയങ്കയുടെ മമ്മിയാണ് ആ പേര് വിളിച്ചു തുടങ്ങിയത്. അതിനൊപ്പം മിത്തു എന്ന പേരിലും നടി അറിയപ്പെടാറുണ്ട്.

കരണ്‍ ജോഹര്‍

സിനിമ നിര്‍മാതാവായ കരണ്‍ ജോഹറിനെ എല്ലാവരും കരണ്‍ ജോഹര്‍ എന്ന പേര് ഷോട്ടാക്കി കെജോ എന്ന വിളിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ മറ്റൊരു വിളിപേര് കേട്ടാല്‍ എല്ലാവര്‍ക്കും ചിരി വരും. കട്ടു ഭട്ടു എന്ന പേരാണ് കരണ്‍ ജോഹറിന്റെ ശരിക്കും വിളിപ്പേര്.

സോനം കപൂര്‍

നടി സോനം കപൂറിന് ഇത്തിരി വ്യത്യസ്തമായ പേരാണ്. നടിക്ക് ഇത്തിരി പൊക്കം കൂടുതലുള്ളതാണ് വിളിപ്പേരിന് പിന്നില്‍. 'ജിറാഫ്' എന്നാണ് നടന്‍ അനില്‍ കപൂര്‍ വിളിക്കുന്നത്.

English summary
Bollywood celebrities and their cute nicknames

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X