twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മദ്യപാനത്തിന് വില കൊടുക്കേണ്ടി വന്ന ബോളിവുഡ് താരങ്ങള്‍

    |

    മുംബൈ: സിനിമയാകുമ്പോള്‍ മദ്യപാനവും പാര്‍ട്ടികളും ഉണ്ടാകും. നടീനടന്മാര്‍ മദ്യപിക്കുന്നതും ലഹരിക്ക് അടിമകളാകുന്നതും സിനിമയില്‍ വലിയ വാര്‍ത്തയല്ലാത്തതും അതുകൊണ്ട് തന്നെയാണ്. പക്ഷേ മദ്യപാനത്തിന് അടിമകളായി പൊല്ലാപ്പുകളില്‍ പെട്ട ചില ബോളിവുഡ് താരങ്ങളുണ്ട്.

    2002 ല്‍ അപകടമുണ്ടാകുന്ന സമയത്ത് സല്‍മാന്‍ ഖാന്‍ മദ്യപിച്ചിരുന്നത്രെ. ഇക്കാര്യത്തില്‍ സല്‍മാന്‍ ഖാന്‍ ഒറ്റയ്‌ക്കൊന്നുമല്ല. മദ്യലഹരിയില്‍ വലിയ വലിയ കുറ്റങ്ങള്‍ വരെ ചെയ്ത താരങ്ങളുണ്ട്. ചിലരാകട്ടെ സ്വയം ഇല്ലാതാക്കി. ലഹരിക്ക് അടിപ്പെട്ട് വലിയ പ്രശ്‌നങ്ങളിലായിപ്പോയ താരങ്ങളെ കാണൂ.

    സല്‍മാന്‍ ഖാന്‍

    മദ്യപാനത്തിന് വില കൊടുക്കേണ്ടി വന്ന ബോളിവുഡ് താരങ്ങള്‍

    ഒരാളുടെ ജീവിതം തന്നെ ഇല്ലാതാക്കി മദ്യലഹരിയില്‍ സല്‍മാന്‍ ഖാന്‍. 13 വര്‍ഷത്തിന് ശേഷം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി സല്‍മാന്‍ 5 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.

    അര്‍ജുന്‍ രാംപാല്‍

    മദ്യപാനത്തിന് വില കൊടുക്കേണ്ടി വന്ന ബോളിവുഡ് താരങ്ങള്‍

    വെറും 21 വയസ്സില്‍ മദ്യപാനം തുടങ്ങിയതാണ് അര്‍ജുന്‍ രാംപാല്‍. താന്‍ മദ്യത്തിന് അടിമയാണ് എന്ന് അര്‍ജുന്‍ തന്നെയാണ് പറഞ്ഞിട്ടുള്ളത്

    സില്‍ക് സ്മിത

    മദ്യപാനത്തിന് വില കൊടുക്കേണ്ടി വന്ന ബോളിവുഡ് താരങ്ങള്‍

    മദ്യത്തിനും ലഹരിവസ്തുക്കള്‍ക്കും അടിമയായ തെന്നിന്ത്യന്‍ സുന്ദരി സില്‍ക് സ്മിത ആത്മഹത്യ ചെയ്യുകയായിരുന്നു

    മനീഷ കൊയ്‌റാള

    മദ്യപാനത്തിന് വില കൊടുക്കേണ്ടി വന്ന ബോളിവുഡ് താരങ്ങള്‍

    മദ്യം മാത്രമല്ല പുകവലിയും മനീഷ കൊയ്‌റാളയ്ക്ക് ഉണ്ടായിരുന്നു. കാന്‍സറിന് ചികിത്സിക്കേണ്ടി വന്നതോടെയാണ് മനീഷ ലഹരിയോട് വിട പറഞ്ഞത്.

    മഹേഷ് ഭട്ട്

    മദ്യപാനത്തിന് വില കൊടുക്കേണ്ടി വന്ന ബോളിവുഡ് താരങ്ങള്‍

    മദ്യപാനം തന്നെ അടിമയാക്കിക്കഴിഞ്ഞു എന്ന് തുറന്നുപറഞ്ഞ മറ്റൊരു ബോളിവുഡ് താരമാണ് മഹേഷ് ഭട്ട്

    ഗുരുദത്ത്

    മദ്യപാനത്തിന് വില കൊടുക്കേണ്ടി വന്ന ബോളിവുഡ് താരങ്ങള്‍

    ബോളിവുഡിലെ പ്രണയപരാജയമാണ് ഗുരുദത്തിനെ ലഹരിയില്‍ അഭയം തേടാന്‍ പ്രേരിപ്പിച്ചത്

    ധര്‍മേന്ദ്ര

    മദ്യപാനത്തിന് വില കൊടുക്കേണ്ടി വന്ന ബോളിവുഡ് താരങ്ങള്‍

    15 വര്‍ഷം ലഹരിക്ക് അടിമയായി ജീവിച്ച ശേഷമാണ് ധര്‍മേന്ദ്ര ഇതിനോട് ഗുഡ് ബൈ പറഞ്ഞത്

    English summary
    Salman Khan's 2002 hit and run case has become a life lesson for all, people who till now took alcoholism lightly are double checking their lifestyle.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X