twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനികാന്തും കത്രീനയും മരിയ്ക്കണമെന്നാഗ്രഹിയ്ക്കുന്നതാര്?

    By Meera Balan
    |

    ജീവിച്ചിരിയ്ക്കുന്ന പ്രിയ താരങ്ങളുടെ വ്യാജ മരണ വാര്‍ത്ത എത്രയോ തവണ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. താരങ്ങള്‍ മരിച്ചെന്ന് തോന്നിപ്പിയ്ക്കുന്ന വിധത്തിലുള്ള ചിത്രങ്ങളോടെയാകും ഇത്തരം വ്യാജ മരണ വാര്‍ത്തകള്‍ പ്രചരിയ്ക്കുക. യോ യോ ഹണി സിംഗിന്റെ മരണവാര്‍ത്തയാണ് ച ഏറ്റവും ഒടുവിലത്തെ വ്യാജ വാര്‍ത്ത

    അമിതാഭ് ബച്ചന്‍ മുതല്‍ കത്രീന കൈഫ് വരെ താരങ്ങളെ ഇത്തരത്തില്‍ വ്യാജ മരണ വാര്‍ത്തയിലൂടെ കൊന്നിട്ടുണ്ട്. പ്രശസ്തിയ്ക്ക് വേണ്ടി ചില താരങ്ങള്‍ തന്നെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡിനെ ഞെട്ടിച്ച ചില വ്യാജ മരണ വാര്‍ത്തകള്‍

    യോ യോ ഹണി സിംഗ്

    രജനീകാന്ത് മരിയ്ക്കണമെന്നാഗ്രഹിയ്ക്കുന്നതാര്?

    ഹണി സിംഗാണ് വ്യാജ മരണ വാര്‍ത്തയുടെ ഒടുവിലത്തെ ഇര. സിംഗ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്ന ദൃശ്യങ്ങളോടൊപ്പമാണ് മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ സിംഗിന്റെ ഏറ്റവും പുതിയ സംഗീത അല്‍ബത്തിലെ രംഗങ്ങളാണ് ഗോസിപ്പ് പ്രചരിച്ചവര്‍ ഇതിനായി ഉപയോഗിച്ചത്. ട്വിറ്ററിലൂടെ തന്റെ മരണവാര്‍ത്ത വ്യാജമാണെന്ന് ഹണി സിംഗ് അറിയിച്ചു.

    ആയുഷ്മാന്‍ ഖുറാന

    രജനീകാന്ത് മരിയ്ക്കണമെന്നാഗ്രഹിയ്ക്കുന്നതാര്?

    സ്‌നോബോര്‍ഡില്‍ നിന്ന് തെറിച്ച് വീണ് ആയുഷ്മാന്‍ ഖുറാനെ മരിച്ചെന്നാണ് വാര്‍ത്ത പരന്നിരുന്നത്. എന്നാല്‍ താരം ട്വിറ്ററിലൂടെ താന്‍ ജീവിനോടെയുണ്ടെന്ന് അറിയിച്ചു

    അമിതാഭ് ബച്ചന്‍

    രജനീകാന്ത് മരിയ്ക്കണമെന്നാഗ്രഹിയ്ക്കുന്നതാര്?

    യുഎസില്‍ വച്ചുണ്ടായ കാറപകടത്തില്‍ അമിതാഭ് ബച്ചന്‍ കൊല്ലപ്പെട്ടെന്നാണ് വാര്‍ത്ത പരന്നത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ പരന്ന ഈ വാര്‍ത്തയോട് പ്രതികരിയ്ക്കാനൊന്നും അമിതാഭ് ബച്ചന്‍ തയ്യാറായില്ല

    ദിലീപ് കുമാര്‍

    രജനീകാന്ത് മരിയ്ക്കണമെന്നാഗ്രഹിയ്ക്കുന്നതാര്?

    അസുഖത്തെ തുടര്‍ന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിലീപ് കുമാര്‍ ഹൃദായാഘാതത്തെത്തുടര്‍ന്ന് മരിച്ചെന്നാണ് വാര്‍ത്ത പരന്നത്. സംവിധായകന്‍ അനുരാഗ് കശ്യപ് ട്വിറ്ററിലൂടെ മരണത്തില്‍ അനുശോചനം അറിയിക്കുകയും ചെയ്തു. എന്നാല്‍ വൈകാതെ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് അനുരാഗ് കശ്യപ് ട്വിറ്ററിലൂടെ മാപ്പ് പറയുകയും ചെയ്തു.

    ലതാ മങ്കേഷ്‌ക്കര്‍

    രജനീകാന്ത് മരിയ്ക്കണമെന്നാഗ്രഹിയ്ക്കുന്നതാര്?

    ഒട്ടേറെ തവണ ലത മങ്കേഷ്‌ക്കര്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത പരന്നിട്ടുണ്ട്.

    കത്രീന കൈഫ്

    രജനീകാന്ത് മരിയ്ക്കണമെന്നാഗ്രഹിയ്ക്കുന്നതാര്?

    2013 ലാണ് കത്രീന കൈഫ് മരിച്ചെന്ന വാര്‍ത്ത ഫേസ് ബുക്കിലൂടെ പ്രചരിച്ചത്. താരത്തിന് അനുശോചനം രേഖപ്പെടുത്താന്‍ പ്രത്യേക പേജും തയ്യാറാക്കിയിരുന്നു. എന്തായാലും കത്രീന ഇപ്പോഴും ആരോഗ്യവതിയായി അഭിനയ ജീവിതം നയിക്കുന്നു.

    രജനീകാന്ത്

    രജനീകാന്ത് മരിയ്ക്കണമെന്നാഗ്രഹിയ്ക്കുന്നതാര്?

    രജനീകാന്ത് മരിച്ചുവെന്നും വ്യാജ വാര്‍ത്ത പരന്നിരുന്നു

    ആശ പരേഖ്

    രജനീകാന്ത് മരിയ്ക്കണമെന്നാഗ്രഹിയ്ക്കുന്നതാര്?

    ജീവനോടെയുള്ളപ്പോല്‍ തന്നെ തന്റെ മരണവാര്‍ത്ത കേള്‍ക്കേണ്ടി വന്ന മുന്‍ ബോളിവുഡ് നായികയാണ് ആശ.

    English summary
    Bollywood Celebrities Who Became Victims Of Fake Death
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X