അകലത്തിലാണ് എന്നാലും ഞങ്ങള്‍ പിരിഞ്ഞിട്ടില്ല
താരങ്ങളുടെ വിവാഹവാര്‍ത്തകള്‍ പോലെ തന്നെ അവര്‍ പിരിയുന്നു എന്നുള്ള വാര്‍ത്തകളും വളരെ വേഗത്തില്‍ തന്നെ പ്രരിയ്‌ക്കുന്നവയാണ്. നല്ല കുടുംബ ജീവിതം നയിച്ചിട്ടും വേര്‍പിരിയുന്നുവെന്ന ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ എത്രയോ താരങ്ങളുണ്ട്. മഞ്‌ജുവാര്യര്‍-ദിലീപ് ബന്ധം ഏറെ നാള്‍ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
അഭിഷേക് ബച്ചനും ഐശ്വര്യ റായും വേര്‍പിരിയുന്നുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ വിവാഹമോചന വാര്‍ത്തയ്‌ക്കെതിരെ അഭിഷേക് ബച്ചന്‍ രംഗത്തെത്തിയതോടെ ഗോസിപ്പുകള്‍ക്ക് താത്‌ക്കാലിക വിരാമമായി.എന്നാല്‍ ബോളിവുഡിലെ ചില താരങ്ങള്‍ പങ്കാളിയില്‍ നിന്ന് അകന്നു കഴിയുന്നുണ്ട്. പക്ഷേ ഇവര്‍ വിവാഹമോചിതരല്ല. അത്തരം ചില താരങ്ങലെ പരിചയപ്പെടാം

പിണക്കത്തിലാണ്, പക്ഷേ പിരിഞ്ഞിട്ടില്ല
ഹൃത്വിക് റോഷന്റെ കുടുംബ ജീവിതം തകര്‍ന്നത് ഞെട്ടലോടെയാണ് സിനിമാ ലോകം കണ്ടത്. അകന്ന് കഴിയുകയാണെങ്കിലും ഈ ദമ്പതിമാര്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. ഇതിനുള്ള നടപിടികള്‍ ആരംഭിച്ചു.

പിണക്കത്തിലാണ്, പക്ഷേ പിരിഞ്ഞിട്ടില്ല
സംവിധായകനായ അനുരാഗും നടിയായ കെച്‌ലിനും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. ഹ്യൂമ ഖ്വേഷിയുമായുള്ള അനുരാഗിന്റെ അടുപ്പത്തിന്റെ പേരില്‍ ഈ ദമ്പതിമാര്‍ ഏറെ നാള്‍ അകന്നു കഴിഞ്ഞു. പക്ഷേ ഇവര്‍ വിവാഹമോചിതരായിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാന്‍ ഇങ്ങനെ അകന്നു കഴിയുന്നത് ഉപകരിയ്‌ക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിയ്‌ക്കുന്നത്

പിണക്കത്തിലാണ്, പക്ഷേ പിരിഞ്ഞിട്ടില്ല
16മത്തെ വയസിലാണ് ഡിംപിള്‍ രാജേഷ് ഖന്നയെ വിവാഹം കഴിയ്‌ക്കുന്നത്. തിരക്കുള്ള നടിയായിട്ടും രാജേഷ് ഖന്ന ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അഭിനയം നിര്‍ത്തി. എന്നാല്‍ ഭര്‍ത്താവിന്റെ അഭിനയത്തിരക്കുകളും 15 വയസിന്റെ പ്രായവ്യത്യാസവും ഇവരുടെ കുടുംബ ജിവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കി. തന്റെ രണ്ട് മക്കളുമൊത്ത് ഡിംപിള്‍ വേറിട്ട് താമസിയ്‌ക്കാന്‍ തുടങ്ങി. പക്ഷേ ഇവര്‍ വിവാഹമോചനത്തിന് ശ്രമിച്ചിട്ടില്ല. 2012 ല്‍ ഖന്ന മരിയ്ക്കുന്നത് വരെ ഇവര്‍ വേര്‍പിരിഞ്ഞായിരുന്നു താമസം

പിണക്കത്തിലാണ്, പക്ഷേ പിരിഞ്ഞിട്ടില്ല
ഗുല്‍സാറും രാഖിയും ഏറെ നാള്‍ അകന്നു കഴിഞ്ഞു. എന്നാല്‍ ഗുല്‍സാറിന്റെ മരണം വരെയും ഇവര്‍ ബന്ധം വേര്‍പെടുത്തിയിട്ടില്ല മകള്‍ മേഘ്‌നയ്‌ക്ക് വേണ്ടിയാണ് ബന്ധം പിരിയാത്തതെന്നാണ് ദമ്പതിമാര്‍ പറയുന്നത്

പിണക്കത്തിലാണ്, പക്ഷേ പിരിഞ്ഞിട്ടില്ല
ബോളിവുഡിലെ ഐകോണിക ജോടികള്‍. ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ ഇവരെ അകറ്റി. കരീനയുടെ ജനനത്തിന് ശേഷം ഇവര്‍ അകന്നു കഴിഞ്ഞു. എന്നാല്‍ വര്‍ഷങ്ങളേറെയായിട്ടും വിവാഹമോചിതരായില്ല


Click it and Unblock the Notifications