പേളി മാണി ബോളിവുഡിലേയ്ക്ക് ചേക്കേറിയപ്പോൾ അദിതി റാവു ഹൈദരി മലയാളത്തിലേയ്ക്ക്...

കൊവിഡ് വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയായിരുന്നു സിനിമ. മികച്ച ഒരു പിടി ചിത്രങ്ങളായിരുന്നു 2020ന്റെ തുടക്കത്തിൽ പ്രഖ്യാപിച്ചത്. എന്നാൽ പ്രതീക്ഷിച്ചതിലും വിപരീതമായ സംഭവങ്ങളായിരുന്നു ഈ വർഷം സംഭവിച്ചത്. വൈറസ് ബാധയെ തുടർന്ന് ചിത്രീകരണം നിർത്തി വയ്ക്കുക മാത്രമല്ല തിയേറ്ററുകളും അടച്ച് പൂട്ടിയിരുന്നു. രാജ്യത്തെ തിയേറ്ററുകൾ അടച്ച് പൂട്ടിയതോടെ ഒ ടി ടി യിലൂടെ ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തുകയായിരുന്നു. പല ഭാഷയിലുളള മികച്ച ചിത്രങ്ങൾ ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുകയായിരുന്നു. ഭാഷാവ്യത്യാസമില്ലാത മികച്ച ചിത്രങ്ങൾ കാണാനും ആസ്വദിക്കാനും ഇതിലൂടെ പ്രേക്ഷകർക്കായി.

pearly -adithy

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ ബോളിവുഡ് പ്രവേശനവും ഈ വർഷമായിരുന്നു. ബോളിവുഡിൽ നിന്നും താരങ്ങൾ തെന്നിന്ത്യയിലും എത്തിയിരുന്നു.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ പേളിമാണിയുടെ ബോളിവുഡ് ചിത്രവും ഈ വർഷമാണ് പുറത്തിറങ്ങിയത്. അനുരാഗ് ബസു സംവിധാനം ചെയ്ത ലൂഡേ എന്ന ചിത്രം ഇപ്പോഴും നെറ്റ്ഫ്ലിക്സിൽ ട്രെന്റിങ്ങാണ്. മലയാളി കഥാപാത്രത്തെയാണ് പേളി ചിത്രത്തിൽ അവതരിപ്പിച്ചത്. അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ, പങ്കജ് ത്രിപാഠി എന്നിവർക്കൊപ്പമായിരുന്നു പേളിയുടെ അരങ്ങേറ്റം. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്തത്.

ബോളിവുഡ് തെന്നിന്ത്യൻ താരം അദിതി റാവു ഹൈദരി
യുടെ മലയാള പ്രവേശനവും ഈ വർഷമായിരുന്നു, സൂഫിയു സുജാതയും എന്ന ചിത്രത്തിലൂടെയായിരുന്നു അദിതിയുടെ നായിക പ്രവേശനം.

തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ രശ്മിക മന്ദാന, സാമന്ത തുടങ്ങിയവർ ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറായി ഇരിക്കുകയാണ്. 2021 ലാകും ഇവരുടെ ചിത്രങ്ങൾ എത്തുക. സിദ്ധാർത്ഥ് മൽഹോത്ര നായകനാകുന്ന മിഷൻ മജ്നു എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാനയും ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ റോ ഏജൻറായാണ് സിദ്ധാർത്ഥ് എത്തുന്നത്. സിനിമയിൽ രശ്മികയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. . ഫാമിലിമാൻ സീസൺ 2 സീരീസിലൂടെയാണ് സാമന്തയുടെ ബോളിവുഡ് അരങ്ങേറ്റം. 2021 ൽ ആമസോൺ പ്രൈമിലൂടെയായിരിക്കും സീരീസ് പുറത്തിറങ്ങുക. പ്രിയ മണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read more about: year ender 2022 2021 ahead
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X