കേരളത്തിന്‌റെ സ്വന്തം സൂപ്പർ ഹീറോയെ നെഞ്ചിലേറ്റി ബോളിവുഡ്, മിന്നൽ മുരളിയെ പുകഴ്ത്തി കരണ്‍ ജോഹർ

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മിന്നൽ മുരളി. ഡിസംബർ 24 ന് ആയിരുന്നു ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയത്. തിയേറ്റർ റിലീസായി ഒരുങ്ങിയ ചിത്രം ഒടുവിൽ നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു പുറത്ത് വന്നത്. . മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ടൊവിനോയാണ് പ്രധാന വേഷത്തിൽ എത്തുന്നതെങ്കിലും മറ്റുളള താരങ്ങൾക്കും പ്രധാന്യം നൽകി കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷം ടൊവിനോയുടെ പേരിനോടൊപ്പം തന്നെ മറ്റുള്ള താരങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നുണ്ട്.

 Karan Johar-Tovino Thomas

പ്രായഭേദമില്ലാതെ കുട്ടികളും മുതിർന്നവരും നെഞ്ചോട് ചേർത്ത സിനിമ ആയിരുന്നു മിന്നൽ മുരളി. പ്രേക്ഷകർ മാത്രമല്ല ഇന്ത്യൻ സിനിമ ലോകത്തും മിന്നൽ അടിച്ചിരിക്കുകയാണ്. സിനിമയെ പുകഴ്ത്തി ഇന്ത്യൻ സിനിമയിലെ താരങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സിനിമ റിവീസ് ചെയ്തിട്ടുണ്ട്. എല്ലാ പതിപ്പിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിത മിന്നൽ മുരളിയെ പ്രശംസിച്ച് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ എത്തിയിരിക്കുകയാണ്. ടൊവിനോയാണ് അദ്ദേഹത്തിന്റെ സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ അദ്ദേഹത്തിന് നന്ദിയും അറിയിച്ചിട്ടുണ്ട് ടൊവി.

ചിത്രം വളരെ മികച്ചതായിരുന്നെന്നും ഒരു കള്‍ട്ട് ബ്രേക്കര്‍ സൂപ്പര്‍ ഹീറോ സിനിമയാണെന്നുമാണ് കരൺ ജോഹർ ടൊവിനോയ്ക്ക് അയച്ച സന്ദേശത്തിൽ പറയുന്നു."ഹേയ് ടൊവിനോ, കഴിഞ്ഞ ദിവസം രാത്രി മിന്നല്‍ മുരളി കണ്ടു, വളരെ രസകരമായിരുന്നു. വിനോദത്തിന്റെ അളവ് കൃത്യമായി നിലനിര്‍ത്തിക്കൊണ്ട് വളരെ സമര്‍ത്ഥമായാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇതൊരു കള്‍ട്ട് ബ്രേക്കര്‍ സൂപ്പര്‍ ഹീറോ ചിത്രമാണ്. നിങ്ങളുടെ പ്രകടനം അവിശ്വസനീയമായിരുന്നു. ആശംസകള്‍" എന്നായിരുന്നു കരണ്‍ ജോഹറിന്റെ സന്ദേശം.

കരണിന്റെ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് കൊണ്ടാണ് നന്ദി അറിയിച്ചിരിക്കുന്നത്. ചിത്രം നന്നായി ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ടൊവിനോ പറഞ്ഞു.ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ നെറ്റ്ഫ്ളിക്സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു.ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ടൊവിനോക്കൊപ്പം അജു വര്‍ഗീസ്, മാമുക്കോയ ഹരിശ്രീ, അശോകന്‍, ഗുരു സോമസുന്ദരം, ഷെല്ലി , ഫെമിന ജോർജ്ജ് തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നത്. പുതുമുഖ താരം ഫെമിന ജോര്‍ജും ഷെല്ലിയുമാണ് ചിത്രത്തില്‍ നായികമാർ. നെഗറ്റീവ് കഥാപാത്രമായിരുന്നിട്ടും ഗുരുസോമസുന്ദരം ഈ ചിത്രത്തിലൂടെ കൈനിറയെ ആരാധകരെ നേടുകയായിരുന്നു. മിന്നൽ ഷിബി എന്നാണ് അദ്ദേഹത്തെ ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ബേസിലിന്റെ മൂന്നാമത്തെ ചിത്രമാണിത്.

മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ എന്ന കോൺസപ്റ്റിനെ കുറിച്ച് സംവിധായകൻ ബേസിൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ''നമുക്ക് റിലേറ്റ് ചെയ്യുന്ന ഒരു സൂപ്പര്‍ഹീറോ ആകണം. കേരളത്തില്‍ ഒരു സൂപ്പര്‍ഹീറോ ഉണ്ടാകുന്നുണ്ടെങ്കില്‍ ഇവിടെ നമ്മുടെ വീടിന് അടുത്തുള്ളതോ അല്ലെങ്കില്‍ റിലേറ്റ് ചെയ്യാൻ പറ്റുന്നതോ ആയിരിക്കണെന്നുണ്ടായിരുന്നു. ഒരു കോമിക് കഥപോലെ ഒരു നാട്ടില്‍ ഒരു തയ്യല്‍ക്കാരൻ ഉണ്ടായിരുന്നു എന്ന് പറയുന്നതുപോലെയാകണം സിനിമ എന്നുണ്ടായിരുന്നു. അങ്ങനെയാണ് 'കുറുക്കൻമൂല' എന്നുപറയുന്ന ഒരു ഗ്രാമത്തില്‍ തയ്യല്‍ക്കാരന് മിന്നലേറ്റ് സൂപ്പര്‍ പവര്‍ കിട്ടുന്ന രീതിയിലേക്ക് കണ്‍സീവ് ചെയ്യുന്നത്. മിത്തിക്കല്‍ സൂപ്പര്‍ഹീറോ കള്‍ച്ചറുള്ള ഒരു ആള്‍ക്കാര്‍ക്ക്, നമ്മള്‍ പണ്ടുമുതലേ 'മഹാഭാരത'വും 'രാമായണ'വും ഒക്കെ കാണുമ്പോള്‍ അവര്‍ ചെയ്യുന്നത് വലിയ സൂപ്പര്‍ ഹീറോയിസമാണ്. നമ്മള്‍ ഒരു സൂപ്പര്‍ഹീറോ ഉണ്ടാക്കുമ്പോള്‍ 'സൂപ്പര്‍മാനോ' 'ബാറ്റ്‍മാനോ' ആകാനോ പറ്റില്ല. സൂപ്പര്‍ ഹീറോ ഴോണറിലേക്ക് നമ്മുടെ ആള്‍ക്കാരെ കണ്‍വിൻസ് ചെയ്യിക്കണം. സൂപ്പര്‍ഹീറോ സിനിമകള്‍ കാണുന്നവര്‍ മാത്രമല്ല ഇതിന്റെ പ്രേക്ഷകർ എന്നും ബേസിൽ പറഞ്ഞിരുന്നു. സംവിധായകന്റെ വാക്കുകൾ വളരെ കൃത്യമായിരിക്കുകയാണ്.

More from Filmibeat

Read more about: karan johar tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X