മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ്താരങ്ങള്‍

By Lakshmi

ഇന്ത്യയിലെ മറ്റ് ചലച്ചിത്രമേഖലകളെ വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ മലയാളചലച്ചിത്രമേഖല വളരെ ചെറുതാണ്. കോടികളുടെ കണക്കുകള്‍ മലയാളത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായിട്ടേയുള്ളു. പക്ഷേ പലപ്പോഴും സിനിമകളുടെ ഗുണമേന്മയുടെ കാര്യത്തില്‍ മലയാളം മുന്നിലാണ്, അതുതന്നെയാണ് മലയാളത്തെ പ്രശസ്തമാക്കുന്നതും. ബോളിവുഡ് പോലെയുള്ള വമ്പന്‍ ഇന്‍ഡസ്ട്രികളിലുള്ള താരങ്ങളില്‍ പലരും മലയാളചിത്രങ്ങള്‍ ചെയ്യാന്‍ പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ചിലരെല്ലാം മലയാളത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

പലപ്പോഴും ബോളിവുഡില്‍ നിന്നും മറ്റുമെത്തുന്ന താരങ്ങള്‍ക്ക് ഭാഷയാണ് മലയാളത്തില്‍ പ്രശ്‌നമുണ്ടാക്കാറുള്ളത്. പക്ഷേ ഈ പരിമിതിയെ മറികടന്നും മലയാളത്തോടുള്ള താല്‍പര്യം കാരണം ഇവിടെ എത്തിയവര്‍ ഏറെയാണ്. ഇതാ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ള ബോളിവുഡ് താരങ്ങളില്‍ ചിലര്‍.

 അമിതാഭ് ബച്ചന്‍

മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ്താരങ്ങള്‍

ബോളിവുഡിന്റെ ബിഗ് ബി മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാറായൊരു താരമാണ്. മോഹന്‍ലാല്‍ നായകനായ കാണ്ഡഹാര്‍ എന്ന ചിത്രത്തിലൂടെയാണ് ബച്ചന്‍ മലയാളത്തിലെത്തിയത്. ലോകനാഥന്‍ എന്നായിരുന്നു ചിത്രത്തില്‍ ബച്ചന്റെ കഥാപാത്രത്തിന്റെ പേര്. മേജര്‍ രവിയാണ് കാണ്ഡഹാറിന്റെ സംവിധായകന്‍.

 കത്രീന കെയ്ഫ്

മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ്താരങ്ങള്‍

ബോളിവുഡില്‍ ഇന്നത്തെ പ്രശസ്തി കൈവരിയ്ക്കുന്നതിനും എത്രയോ മുന്‍പാണ് കത്രീന മലയാളത്തില്‍ നായികയായി എത്തിയത്. മമ്മൂട്ടി നായകനായ ബല്‍റാം വേര്‍സസ് താരാദാസ് എന്ന ചിത്രത്തില്‍ നായികയായി എത്തിയത് കത്രീനയായിരുന്നു.

 അനുപം ഖേര്‍

മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ്താരങ്ങള്‍

ബോളിവുഡിലെ മുതിര്‍ന്ന താരമായ അനുപം ഖേര്‍ മലയാളത്തിലെത്തിയത് ബ്ലെസ്സി ഒരുക്കിയ പ്രണയം എന്ന ചിത്രത്തിലൂടെയാണ്. മോഹന്‍ലാലും അനുപം ഖേറുമായിരുന്നു ചിത്രത്തില്‍ പ്രധാന പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരുടെ നായികയായി ജയപ്രദയും അഭിനയിച്ചു.

ജൂഹി ചാവ്‌ല

മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ്താരങ്ങള്‍

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു ജൂഹിയുടെ മലയാളപ്രവേശം.

ജയപ്രദ

മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ്താരങ്ങള്‍

എഴുപതുകളിലും എണ്‍പതുകളിലും മറ്റും ജയപ്രദ അഭിനയിച്ച പല തമിഴ് ചിത്രങ്ങളും മൊഴിമാറ്റി മലയാളത്തിലെത്തിയിരുന്നു. പിന്നീട് ജയപ്രദ മലയാളത്തില്‍ത്തന്നെ അഭിനയിക്കാനെത്തി. മോഹന്‍ലാല്‍ നായകനായ ദേവദൂതന്‍ എന്ന ചിത്രത്തിലും പ്രണയമെന്ന ചിത്രത്തിലും നായിക ജയപ്രദയായിരുന്നു.

സുനില്‍ ഷെട്ടി

മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ്താരങ്ങള്‍

ബോളിവുഡ് താരമായ സുനില്‍ ഷെട്ടിയും മലയാളത്തിന്റെ ക്ഷണം പൂര്‍ണമനസോടെ സ്വീകരിച്ച നടനാണ്. മോഹന്‍ലാല്‍ നായകനായ കാക്കക്കുയില്‍, ശ്വേത മേനോന്‍ നായികയായി എത്തിയ കളിമണ്ണ് എന്നീചിത്രങ്ങളില്‍ സുനില്‍ ഷെട്ടി അതിഥി താരമായി എത്തി.

ജാക്കി ഷ്രോഫ്

മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ്താരങ്ങള്‍

കാവ്യ മാധവന്‍, ജയസൂര്യ എന്നിവര്‍ അഭിനയിച്ച അതിശയന്‍ എന്ന ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് ജാക്കി അഭിനയിച്ചത്.

 വിദ്യ ബാലന്‍

മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ്താരങ്ങള്‍

ബോളിവുഡിലെ മിന്നും താരമായ വിദ്യ ബാലന്‍ ഉറുമിയെന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്.

പൂജ ബത്ര

മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ്താരങ്ങള്‍

മോഹന്‍ലാല്‍ നായകനായ ചന്ദ്രലേഖ, മമ്മൂട്ടി നായകനായ മേഘം എന്നീ ചിത്രങ്ങളില്‍ നായികാവേഷം ചെയ്തത് പൂജ ബത്രയായിരുന്നു.

പ്രിയ ഗില്‍

മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ്താരങ്ങള്‍

മമ്മൂട്ടിയും പൂജ ബത്രയും പ്രധാന വേഷങ്ങള്‍ ചെയ്ത ചിത്രത്തല്‍ ദിലീപിന്റെ നായികയുടെ വേഷത്തില്‍ എത്തിയത് പ്രിയ ഗില്‍ ആയിരുന്നു.

 ഇഷ തല്‍വാര്‍

മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ്താരങ്ങള്‍

വടക്കേഇന്ത്യക്കാരിയായ മോഡലായിരുന്ന ഇഷ തല്‍വാര്‍ നിവിന്‍ പോളിയുടെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെയാണ് നടിയായി മാറിയത്.

ഇഷ ഷെര്‍വാണി

മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ്താരങ്ങള്‍

അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയിലെ ഒരു ചിത്രത്തില്‍ നായികയായി എത്തിയത് ഇഷ ഷെര്‍വാണിയായിരുന്നു നായിക. നിവിന്‍ പോളിയായിരുന്നു ഈ ചിത്രത്തില്‍ നായകനായി എത്തിയത്.

യാമി ഗൗതം

മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ്താരങ്ങള്‍


ബോളിവുഡ് സുന്ദരിയായ യാമി ഗൗതമായിരുന്നു പൃഥ്വിരാജ് നായകനായ ഹീറോ എന്ന ചിത്രത്തില്‍ നായികയായത്.

ജെനിലിയ ഡിസൂസ

മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ്താരങ്ങള്‍

പൃഥ്വിരാജ്, പ്രഭുദേവ എന്നിവര്‍ ഒന്നിച്ച ഉറുമിയെന്ന ചിത്രത്തിലൂടെ ജെനീലിയ ഡിസൂസയും മലയാളത്തിലെത്തി.

ദേവ് ഗില്‍

മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ്താരങ്ങള്‍

മോഹന്‍ലാല്‍ നായകനായ മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തി ദേവ് ഗില്‍ മലയാളത്തില്‍ അരങ്ങേറ്റം നടത്തി.

അനില്‍ കപൂര്‍

മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ്താരങ്ങള്‍

ബോളിവുഡിലെ മുന്‍നിര നായകനടനായിരുന്ന അനില്‍ കപൂര്‍ പ്രിയദര്‍ശന്റെ ചന്ദ്രലേഖ എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X