»   » ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തിനൊപ്പം ഇരുന്ന് കാണരുത്, ഒറ്റയ്ക്ക് മാത്രം കാണുക

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തിനൊപ്പം ഇരുന്ന് കാണരുത്, ഒറ്റയ്ക്ക് മാത്രം കാണുക

Posted By: Rohini
Subscribe to Filmibeat Malayalam

കാഴ്ചക്കാരെ എന്റര്‍ടൈന്‍മെന്റ് ചെയ്യിക്കുക എന്നതാണ് സിനിമയുടെ പ്രധാന ഉദ്ദേശം. അതേ സമയം സാമൂഹിക പ്രതിബദ്ധത എന്നൊരു കാര്യം കൂടെയുണ്ട്. എന്നാല്‍ പല അവസരത്തിലും ബോളിവുഡ് സിനിമകള്‍ അത്തരമൊരു പ്രതിബദ്ധതയുടെ കാര്യം മറക്കുന്നു. നായികമാരുടെ അമിതമായ ശരീരപ്രദര്‍ശനവും മറ്റുമാണ് ഉദ്ദേശിക്കുന്നത്.

ഈ സിനിമകള്‍ ഒരിക്കലും കുടുംബത്തോടൊപ്പം കാണരുത്, കണ്ണു പൊത്തേണ്ടി വരും

അല്ലെങ്കിലും, കാലിക പ്രസക്തിയുള്ള ചില കാര്യങ്ങളെ കുറിച്ച് പറയുമ്പോള്‍ അത്തരം പ്രതിബദ്ധതകളെ കുറിച്ച് ഓര്‍ക്കാന്‍ കഴിയില്ലല്ലോ. കഥയുടെ ആവശ്യത്തിന് വേണ്ടിയുള്ള ഇത്തരം ശരീര പ്രദര്‍ശനങ്ങള്‍ അപ്പോള്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തി റിലീസ് ചെയ്യാവുന്നതാണ്.

പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാം എന്ന സര്‍ട്ടിഫിക്കറ്റോടെ എത്തുന്ന ചിത്രങ്ങള്‍ പക്ഷെ എല്ലാ തരക്കാരും കാണും. പൂര്‍ണമായും അശ്ലീലമെന്ന് പറഞ്ഞ് തള്ളിക്കളയാവുന്ന ചിത്രങ്ങള്‍ മാത്രമല്ല, കലാപരമായ മൂല്യങ്ങളുള്ള ചിത്രങ്ങളാണ് ഇതില്‍ പലതും. അത്തരത്തില്‍ ചില ചിത്രങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഒറ്റയ്ക്ക് ഇരുന്ന് മാത്രം കാണുക. ഇതാ അതില്‍ ചിലത്,

രാഗിണി എംഎംഎസ്2

ബോളിവുഡിന്റെ മാദക സുന്ദരി സണ്ണി ലിയോണ്‍ ആണ് ചിത്രത്തിലെ നായികയായി എത്തിയത്. ഹൊററിനും സെക്‌സിനും പ്രധാന്യം നല്‍കിയാണ് രാഗിണി എംഎംഎസ് 2 എന്ന ചിത്രമൊരുക്കിയിരിയ്ക്കുന്നത്. ഭൂഷന്‍ പട്ടേലാണ് ചിത്രം സംവിധാനം ചെയ്തത്. തീര്‍ച്ചയായും ഈ ചിത്രം ഒറ്റയ്ക്ക് മാത്രമേ കാണാന്‍ പാടുള്ളൂ

ജൂലി

എന്‍ ആര്‍ പച്ചിസിയ നിര്‍മിച്ച് ദീപക് ശിവദാസിനി സംവിധാനം ചെയ്ത ചിത്രമാണ് ജൂലി. നേഹ ദൂപിയയാണ് ചിത്രത്തില്‍ നായികയായെത്തിയത്. നാട്ടിന്‍പുറത്തുകാരി സിനിമയിലെത്തി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്ന ചിത്രം എ സര്‍ട്ടിഫിക്കറ്റോടെയാണ് റിലീസായത്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ട്. റായി ലക്ഷ്മിയാണ് നായിക.

ഹേറ്റ് സ്‌റ്റോറി

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത് 2012 ല്‍ പുറത്തിറങ്ങിയ ഇറോട്ടിക് ത്രില്ലറാണ് ഹേറ്റ് സ്‌റ്റോറി. വിക്രം ഭട്ടാണ് ചിത്രം നിര്‍മിച്ചത്. സാമ്പത്തികമായും വിമര്‍ശനാത്മകമായും വിജയം നേടിയ ചിത്രമാണ് ഹേറ്റ് സ്റ്റോറി. തന്നെ വഞ്ചിച്ച ആളോടുള്ള ഒരു പെണ്ണിന്റെ പകവീട്ടലാണ് ചിത്രം

നാഷ

പൂനം പാണ്ഡെയുടെ ഹിറ്റുകളില്‍ ഒന്നാണ് നാഷ. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രം നിരൂപകരില്‍ നിന്നും നേടിയത്

രാഗിണി എംഎംഎസ്

2007 ല്‍ റിലീസ് ചെയ്ത അമേരിക്കന്‍ ചിത്രമായ പാരനോര്‍മല്‍ ആക്ടീവിറ്റി എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബോളിവുഡില്‍ രാഗിണി എംഎംഎസ് എന്ന ചിത്രം പുറത്തിറങ്ങിയത്. ഇതിന്റെ രണ്ടാം ഭാഗമാണ് സണ്ണി ലിയോണ്‍ നായികയായെത്തിയ രാഗിണി എംഎംഎസ്2

ലവ് സെക്‌സ് ഓര്‍ ദോക്കാ

2010ലാണ് ചിത്രം എ സര്‍ട്ടിഫിക്കറ്റോടെ തിയേറ്ററുകളിലെത്തിയത്. പൂര്‍ണമായും ഡിജിറ്റല്‍ ക്യാമറ വച്ചാണ് ഈ ചിത്രം ചിത്രീകരിച്ചത് എന്നൊരു പ്രത്യേകതയുണ്ട്. ഓളിക്യാമറ, എംഎംഎസ് സ്‌കാന്റില്‍, കൊലപാതകം എന്നീ മൂന്ന് കാര്യങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ചിത്രത്തിലെ ചില രംഗങ്ങള്‍ മറ്റൊരാള്‍ക്കൊപ്പം ഇരുന്ന് കാണാന്‍ കഴിയാത്തതാണ്.

ഹണ്ടര്‍

ഹര്‍ഷവര്‍ദ്ദന്‍ കുല്‍ക്കര്‍ണി സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ കോമഡി അഡേള്‍ട്ട് ചിത്രമാണ് ഹണ്ടര്‍. സെക്‌സിന് പ്രധാന്യം നല്‍കിയാണ് ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നത്.

ബിഎ പാസ്സ്

ചക് തേ ഇന്ത്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ശില്‍പ ശുക്ല ഇന്ത്യന്‍ സിനിമയുടെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് ബിഎ പാസ്സ്. ആണ്‍ വ്യഭിചാരത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.

ഏക്ക് ചോട്ടീസ് ലവ് സ്‌റ്റോറി

ക്രേസിയസ്റ്റ് ഓഫ് കിയോസ്ലോസ്‌കി എന്ന ഹ്രസ്വ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണ് ഏക്ക് ചോട്ടീസ് ലവ് സ്‌റ്റോറി. 26 കാരിയും 15 കാരനും തമ്മിലുള്ള ബന്ധമാണ് ചിത്രം. ഏറെ വിവാദങ്ങള്‍ നേരിട്ട ചിത്രത്തിന്‍ മനീഷ കൊയിരാളയുടെ ചില ചൂടന്‍ രംഗങ്ങളുണ്ട്.

English summary
Here’s the list of some bollywood films which you should strictly watch alone.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam