»   » സല്‍മാന്‍ ഖാനെ മരണത്തിന് വിട്ടു കൊടുത്ത ചിത്രങ്ങള്‍

സല്‍മാന്‍ ഖാനെ മരണത്തിന് വിട്ടു കൊടുത്ത ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ സല്ലു ഭായി നിരവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ സല്‍മാന്‍ഖാന്റെ ബജ്രംഗി ഭായിജാന്‍ വമ്പന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ സല്ലുവിന്റെ അഭിനയം കാണേണ്ടതു തന്നെ.

സിനിമകളില്‍ നായകന്‍ മരിക്കുന്ന സിനിമകളുമുണ്ട്. ചുരക്കം ചില സിനിമകളിലാണെങ്കില്‍ പോലും സിനിമയുടെ വിജയവും പരാജയവും വരെ നിര്‍ണ്ണയിച്ചേക്കാം. സല്‍മാന്‍ ഖാന്‍ നായകനായി മരിച്ച ചില ചിത്രങ്ങളിലൂടെ.

സല്‍മാന്‍ ഖാനെ മരണത്തിന് വിട്ടു കൊടുത്ത ചിത്രങ്ങള്‍


1995 ല്‍ പുറത്തിറങ്ങിയ വീര്‍ഗതി എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ച അജയ് എന്ന കഥാപാത്രം അവസാനം മരിക്കുന്നുണ്ട്. കെ കെ സിങ് സംവിധാനം ചെയ്ത ചിത്രത്തില്‍ അതുല്‍ അഗ്നിഹോത്രി, ദിവ്യ ദത്ത്, അഖിലേന്ദ്ര മിശ്ര എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സല്‍മാന്‍ ഖാനെ മരണത്തിന് വിട്ടു കൊടുത്ത ചിത്രങ്ങള്‍

1999ല്‍ സല്‍മാന്‍ ഖാനും റാണിമുഖര്‍ജിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹലോ ബ്രദറില്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ച കഥാപാത്രം അവസാനം മരിക്കുന്നുണ്ട്. പിന്നീട് സല്‍മാന്‍ ഖാന്‍റെ ഹൃദയം, അര്‍ബാസ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് മാറ്റി വയ്ക്കുന്നതുമാണ് ഹലോ ബ്രദര്‍ എന്ന ചിത്രത്തിലൂടെ.

സല്‍മാന്‍ ഖാനെ മരണത്തിന് വിട്ടു കൊടുത്ത ചിത്രങ്ങള്‍

2006 ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രമാണ് ക്യോം കീ. ചിത്രത്തില്‍ ആനന്ദ് എന്ന മാനസിക രോഗിയുടെ കഥാപാത്രത്തെയാണ് സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം അവസാനം ആത്മഹത്യ ചെയ്യുകയാണ്.

സല്‍മാന്‍ ഖാനെ മരണത്തിന് വിട്ടു കൊടുത്ത ചിത്രങ്ങള്‍

രവി ചോപ്ര സംവിധാനം ചെയ്ത ചിത്രമാണ് ബാബുള്‍. അമിതാ ബച്ചന്‍, റാണി മുഖര്‍ജി, ജോണ്‍ എബ്രഹാം, ഹേമാ മാലിനി തുടങ്ങിയവരാണ് ചിത്രത്തതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ സല്‍മാന്‍ വാഹനപകടത്തതില്‍ പെട്ടാണ് മരിക്കുന്നത്.

സല്‍മാന്‍ ഖാനെ മരണത്തിന് വിട്ടു കൊടുത്ത ചിത്രങ്ങള്‍

2009ല്‍ അനില്‍ ശര്‍മ്മ സംവിധാനം ചെയ്ത ചിത്രമാണ് വീര്‍. സല്‍മാന്‍ ഖാന്‍, സൊഹൈല്‍ ഖാന്‍, ജാക്കി ഷറോഫ് സറൈന്‍ ഖാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശത്രുവിന്റെ വെടിയേറ്റാണ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ മരിക്കുന്നത്. ചിത്രം അത്ര കാര്യമായ വിജയം നേടിയില്ലായിരുന്നു.

English summary
Salman Khan, the Bhai of Bollywood, who emerges as a saviour and fighter in his films, also faced death in a few of them.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam