ഈ നായികമാരുടെ മരണം ആത്മഹത്യയോ കൊലപാതകമോ

By Meera Balan

ചില താരങ്ങളുടെ മരണം കാലമെത്ര കഴിഞ്ഞാലും ആരാധകരുടെ മനസില്‍ തങ്ങി നില്‍ക്കും. സില്‍ക്ക് സ്മിത, മയൂരി,ജിയ ഖാന്‍ എന്നിങ്ങനെ ഒട്ടേറെ നായികമാര്‍ കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ ആത്മഹത്യ ചെയ്തു. ആത്മഹത്യയെന്നോ കൊലപാതകമെന്നോ തീര്‍ത്ത് പറയാനാകാതെ നിഗൂഢത മാത്രം ബാക്കിയാക്കി മറഞ്ഞു പോയ ഒട്ടേറെ നായികമാരുണ്ട്. അത്തരം ചില നായികമാരെ പരിചയപ്പെടാം

 ദിവ്യ ഭാരതി

ഈ നായികമാരുടെ മരണം ആത്മഹത്യയോ കൊലപാതകമോ

ബോളിവുഡില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ദിവ്യ ഭാരതിയെന്ന നടി നേടിയ ജനപ്രീതി മറ്റൊരു നായികയ്ക്കും നേടാനായിട്ടില്ല. 18മത്തെ വയസില്‍ നിര്‍മാതാവായ സജീദ് നദിയാദ് വാലെയ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ വീടിന്റെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് വീണ് ദിവ്യ ഭാരതി മരിച്ചു. അപകടമരണമെന്ന് പൊലീസ് 1998ല്‍ വിധിയെഴുതിയ ദിവ്യയുടെ മരണം കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന് ഇന്നും അവ്യക്തം. ദിവ്യയുടെ ഭര്‍ത്താവ് സജീദ് ഇന്നും സംശയിക്കപ്പെടുന്നു

ജിയ ഖാന്‍

ഈ നായികമാരുടെ മരണം ആത്മഹത്യയോ കൊലപാതകമോ

ബോളിവുഡിലെ അവസാനത്തെ ആത്മഹത്യയാണ് ജിയാഖാന്റെത്. ആത്മഹത്യയെന്ന് പൊലീസും കൊലപാതകമെന്ന് ജിയയുടെ അമ്മയും പറയുമ്പോഴും മുംബൈയിലെ വീട്ടില്‍ ഈ നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ കാരണം ഇന്നും അവ്യക്തം

സില്‍ക്ക് സ്മിത

ഈ നായികമാരുടെ മരണം ആത്മഹത്യയോ കൊലപാതകമോ

തെന്നിന്ത്യന്‍ സിനിമയിലെ മാദക റാണിയായ സില്‍ക്ക് സ്മിതയെ ചെന്നൈയിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. സില്‍ക്കിനെ ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണങ്ങള്‍ അവ്യക്തം. അത് ആത്മഹത്യ തന്നെയായിരുന്നോ എന്ന് വിശ്വസിയ്ക്കാത്തവരും സില്‍ക്കിന്റെ ആരാധകരില്‍ കുറവല്ല

മമത കുല്‍ക്കര്‍ണി

ഈ നായികമാരുടെ മരണം ആത്മഹത്യയോ കൊലപാതകമോ

മംമ്ത കുല്‍ക്കര്‍ണി എന്ന ബോളിവുഡ് മസാല നായിക മരിച്ചെന്ന് വിശ്വസിയ്ക്കുന്നവര്‍ കുറവല്ല. ഏറെ നാളായി ഈ താരത്തെ കാന്മാനില്ല. അധോലോക നായകന്മാരായ വിക്കി ഗോസ്വാമി, ചോട്ടാ രാജന്‍ എന്നിവരുമായി നായികയ്ക്ക് അടുപ്പമുള്ളതായി പറയുന്നു. ദുബായില്‍ ഇവരുണ്ടെന്നും മതം മാറിയെന്നും ബിസിനസുകാരിയായി ജീവിയ്ക്കുന്നെന്നും കഥകളുണ്ട്.

നഫീസ ജോസഫ്

ഈ നായികമാരുടെ മരണം ആത്മഹത്യയോ കൊലപാതകമോ

അവതാരകയും മോഡലുമായ നഫീസ ജോസഫിനെ മുംബൈയിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിവാഹം മുടങ്ങിയതിലുള്ള വിഷമം കാരണമാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രചരിയ്ക്കുന്നത്. എന്നാല്‍ കാരണം വ്യക്തമല്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X