ധീരയായ പാർവതിയ്ക്കും പ്രേമഭാജനമായ പൃഥ്വിയ്ക്കും!! മൈ സ്റ്റോറിയ്ക്ക് ബോളിവുഡിൽ നിന്ന് ആശംസ

ധീരമായ പാർവതിയ്ക്കും എന്റെ പ്രേമഭാജനമായ പൃഥ്വിയ്ക്കും ആശംസകൾ അറിയ്ക്കുന്നു എന്ന് സ്വര തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു റോഷിനി ദിനകർ സംവിധാനം ചെയ്ത് മൈ സ്റ്റോറി. നീട്ടി വയ്പ്പുകൾക്കൊടുവിൽ ജൂലൈ 6 ന് ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നു. എന്ന് നിന്റെ മൊയ്തീനു ശേഷം പാർവതിയും പൃഥ്വിയും ഒരുമിച്ച് എത്തുന്ന ചിത്രമാണ് മൈസ്റ്റോറി. ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.മലയാളി പ്രേക്ഷകർ മാത്രമല്ല ബോളിവുഡിലും മൈസ്റ്റോറിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത് മൈസ്റ്റോറിയെ കുറിച്ച് ബോളിവുഡിലെ സൂപ്പർ ബോൾഡ് ഗേൾ പറഞ്ഞ വാക്കുകളാണ്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

തിയേറ്ററുകളിൽ നിന്ന് വളരെ മികച്ച പ്രതികരണ് മൈസ്റ്റോറിയ്ക്ക് ലഭിക്കുന്നത്. നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് സിനിമ തിയേറ്ററുകളിൽ ഉടുവിൽ എത്തിയത്. ചിത്രത്തിൽ ആദ്യം പുറത്തു വന്ന പാട്ടിന് ഡിസ് ലൈക്കുളുടെ ബഹളമായിരുന്നു. അതിനു പിന്നാലെ എത്തിയ ട്രൈയിലറിനും മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്. എന്നാൽ ഒടുവിൽ പുറത്തിയറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ആശംസകൾ

ആശംസകൾ

ബോളിവുഡിലെ ബോൾഡ് താരങ്ങളിൽ ഒരാളാണ് സ്വര ഭാസ്ക്കർ. തനിയ്ക്ക് പറയാനുള്ളത് ഏത് അവസരത്തിലും ആരുടെ മുന്നിലും തുറന്നടിക്കും. ഇപ്പോഴിത പൃഥ്വിയ്ക്കും പാർവതിയ്ക്കും ആശംസകൾ അറിയിച്ച് താരം രംഗത്തെത്തിയിരിക്കുകയാണ്. ധീരമായ പാർവതിയ്ക്കും എന്റെ പ്രേമഭാജനമായ പൃഥ്വിയ്ക്കും ആശംസകൾ അറിയ്ക്കുന്നു എന്ന് സ്വര തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

 പ്രണയത്തിന്റെ  മറ്റൊരു മുഖം

പ്രണയത്തിന്റെ മറ്റൊരു മുഖം

പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ച ചിത്രമായിരുന്നു മൈസ്റ്റോറി. പോർച്ചുഗൽ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. രണ്ടു പേർക്കിടയിൽ ഉണ്ടാകുന്ന തീവ്ര പ്രണയവും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഇരുപത് വര്‍ഷം മുന്‍പ് നടക്കുന്ന കഥയാണ് മൈസ്റ്റോറിയിൽ പറയുന്നത്.. ചിത്രത്തിൽ ഗംഭീര പ്രകടനമാണ് താരങ്ങൾ കാഴ്ചവെച്ചിരിക്കുന്നത്.

 വെല്ലുവിളികളെ അതിജീവിച്ച്

വെല്ലുവിളികളെ അതിജീവിച്ച്

നിരവധി വെല്ലുവിളികളെ തരണം ചെയ്താണ് മൈസ്റ്റോറി തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ റിലീസിങ് തീയതി പല തവണ മാറ്റി വയ്ക്കുകയുണ്ടായി. പിന്നെ സൈബർ ആക്രമണവും ചിത്രത്തിനുണ്ടായിരുന്നു. എന്നാൽ ‍ നല്ലതിനെ അംഗീകരിക്കുന്നവരാണ് മലയാളികൾ. അതിനാൽ തന്നെ തുടക്കത്തിൽ നേരിട്ട പ്രശ്നങ്ങളൊന്നും സിനിമയെ ബാധിച്ചിട്ടില്ല.

 മോശം പ്രകടനമല്ല

മോശം പ്രകടനമല്ല

റിലീസ് ചെയ്ത ആദ്യ ദിനം മികച്ച റെക്കോർഡാണ് നേടിയിരിക്കുന്നത്. ആദ്യ ദിവസം 22 ഷോകളായിരുന്നു മൈസ്റ്റോറിയ്ക്ക് ലഭിച്ചത്. . അതില്‍ നിന്നും 3.95 ലക്ഷം രൂപ സ്വന്തമാക്കിയിരിക്കുകയാണ്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇനി വരും ദിനങ്ങളിലും നല്ല മികച്ച കളക്ഷൻ സ്വന്തമാക്കാൻ സാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X