മഞ്ജു വാര്യരുടെ ബോളിവുഡ് ലുക്കാണോ ഇത്, ചർച്ചയായി നടിയുടെ പുതിയ ചിത്രം
കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ മഞ്ജു, വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാനപ്പെട്ട ഘടകമായി മാറുകയായിരുന്നു. കരുത്തുറ്റ കഥാപാത്രങ്ങളായിരുന്നു മഞ്ജു മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. നടിയുടെ ആദ്യ കാലത്തെ ചിത്രങ്ങൾ ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമാണ്.
മമ്മൂട്ടിയുടെ നായികയുടെ ഗ്സാമറസ് ചിത്രങ്ങൾ, കാണൂ
മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു മടങ്ങി വരവായിരുന്നു മഞ്ജുവിന്റേത്. പ്രേക്ഷകർ ആഗ്രഹിച്ചത് പോലെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മടങ്ങി വരുകയും ചെയ്തിരുന്നു. കെട്ടിലും മട്ടിലും വൻ മാറ്റത്തോടെയായിരുന്നു മഞ്ജു മടങ്ങി എത്തിയത്. പിന്നീട് പുറത്തിറങ്ങിയ എല്ലാ ചിത്രത്തിലും നടി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു. കഥാപാത്രമായിമാത്രമല്ല ലുക്കിലും മഞ്ജു വിസ്മയിപ്പിക്കുകയായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമാണ്. ലേഡി സൂപ്പർ സ്റ്റാറിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകരും സിനിമാ ലോകവും. മോളിവുഡിലെ ലേഡി മമ്മൂട്ടി എന്നാണ് മഞ്ജുവിനെ അറിയപ്പെടുന്നത്. മഞ്ജു വാര്യർ തന്നെയാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.ലൈഫ് ഹാപ്പൻസ്, ലാഫ്റ്റർ ഹെൽപ്സ്, ആൻഡ് കോഫി ടൂ...എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുപന്നത്.

ആരാധകരെക്കാളും സിനിമ താരങ്ങളാണ് മഞ്ജുവിന് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. ഉഗ്രൻ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ലവ് റിയാക്ഷനുകളുമായി അജുവും ഐഷുവും ശ്രിന്ദയും സഞ്ജുവും സരയുവും മാളവികയുമൊക്കെ എത്തിയിട്ടുണ്ട്. റിവേഴ്സിങ് ഏയ്ജ് എന്ന കമന്‍റുമായി റേബയും ദേ വേറൊരു കോഫി ഫാനെന്ന് അശ്വിൻ കുമാറും ഐ ലൗ യു വേഗം തിരിച്ചു വാ എന്ന് പൂര്‍ണ്ണിമയും ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. ബോളിവുഡ് താരം വിദ്യ ബാലനും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

ബോളിവുഡിൽ അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ് മഞ്ജു വാര്യർ. മാധവനോടൊപ്പമാണ് മഞ്ജുവിന്റെ ആദ്യ ബോളിവുഡ് ചിത്രം. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളൊ ഇതുവരെ പുറത്തു വിട്ടിട്ടില്ല ചിത്രത്തിനായിട്ടാണോ ഈ മേക്കോവറെന്നാണ് ആരാധകർ ചോദിക്കുന്നത്. നിരവധി ചിത്രങ്ങൾ മലയാളത്തിൽ മഞ്ജുവാര്യരുടേതായി ഒരുങ്ങുന്നുണ്ട്.

അറബിക്കടലിന്‍റെ സിംഹം', 'ജാക്ക് ആൻഡ് ജിൽ', കയറ്റം, ചതുർമുഖം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ തുടങ്ങി നിരവധി സിനിമകളാണ് മഞ്ജുവിന്‍റേതായി ഒരുങ്ങുന്നത് പ്രീസ്റ്റാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മഞ്ജുവിന്റെ ചിത്രം. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമായിരുന്നു മഞ്ജു ചിത്രത്തിലെത്തിയത്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരുന്നു ഇത്. മികച്ച പ്രേക്ഷകാഭിപ്രായം നേടി ചിത്രം മുന്നേറുകയാണ്. ലോക്ക് ഡൗണിന് ശേഷം ആദ്യം തിയേറ്ററുകളിൽ എത്തുന്ന ആദ്യത്തെ മഞ്ജു വാര്യർ ചിത്രമാണിത്.


Click it and Unblock the Notifications