»   » ബോളിവുഡിലെ ഗ്ളാമറസ് ആക്ഷന്‍ നായികമാര്‍

ബോളിവുഡിലെ ഗ്ളാമറസ് ആക്ഷന്‍ നായികമാര്‍

Posted By:
Subscribe to Filmibeat Malayalam

ഗ്ളിസറിനിട്ട് കരയുന്ന നായികമാരുടെ കാലമൊക്കെ പഴങ്കഥ. ഇപ്പോള്‍ വില്ലനെ ഇടിച്ച് നിലം പരിശാക്കാന്‍ പോലും നായികമാര്‍ തയ്യാറാകുന്നു. ചുരുക്കത്തില്‍ നായകന്‍മാര്‍ കൈയ്യടക്കിയിരുന്ന ആക്ഷന്‍ രംഗത്തും ഇപ്പോള്‍ നായികമാരുടെ സാന്നിദ്ധ്യം ഉണ്ട്.

ബോളിവുഡിലാണ് ഒട്ടേറെ ആക്ഷന്‍ നായികമാര്‍ ഉള്ളത്. ലുക്കിലും അഭിനയത്തിലും ശരിയ്ക്കും 'ആക്ഷന്‍ നായികയായി ' പ്രേക്ഷകരരെ ഞെട്ടിച്ചവരുടെ കൂട്ടത്തില്‍ ഐശ്വര്യ റായ് മുതല്‍ ദീപിക വരെയുണ്ട.ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ആക്ഷന്‍ നായികയെന്ന് പേരെടുത്തവരാണ് ഇവരില്‍ അധികവും.ഇതാ ബോളിവിഡിലെ സെക്‌സിയായ ആക്ഷന്‍ നായികമാര്‍...

ബോളിവുഡിലെ ഗ്ളാമറസ് ആക്ഷന്‍ നായികമാര്‍

ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രമായ ക്രിഷ് 3 യിലാണ് സൂപ്പര്‍ ഗേള്‍ ആയി കങ്കണ എത്തുന്നത്. ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളില്‍ കങ്കണയുണ്ടെന്നാണ് സൂചന.

ബോളിവുഡിലെ ഗ്ളാമറസ് ആക്ഷന്‍ നായികമാര്‍

ഏജന്റ് വിനോദ് എന്ന ത്രില്ലറിലാണ കീന ആക്ഷന്‍ നായികയായത്. സംഘട്ടന രംഗങ്ങളില്‍ അഭിനയിച്ചു താരത്തിന്‍രെ കഴുത്തിന് പരുക്കേറ്റത് വാര്‍ത്തായിരുന്നു. വേറിട്ട ലുക്കുകളിലാണ് താരം അഭിനയിച്ചത്.

ബോളിവുഡിലെ ഗ്ളാമറസ് ആക്ഷന്‍ നായികമാര്‍

ചാന്ദിനി ചൗക്ക് ടു ചൈന (2009) എന്ന ചിത്രത്തിലാണ് ദീപിക ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചത്. ഈ ചിത്രത്തില്‍ ദീപിക ഇരട്ട വേഷത്തിലാണ് അഭിനയിച്ചത്. മ്യാവു മ്യാവു എന്ന ചെനീസ് പെണ്‍കുട്ടിയുടെ വേഷം ദീപികയ്ക്ക് പ്രശംസ നേടികൊടുത്തു. ചിത്രത്തിനായി കുറച്ച് നാള്‍ താരം ആയോധന കല പഠിച്ചിരുന്നു.

ബോളിവുഡിലെ ഗ്ളാമറസ് ആക്ഷന്‍ നായികമാര്‍

2008 ല്‍ പുറത്തിറങ്ങിയ ദ്രോണയിലാണ് പ്രിയങ്ക ആക്ഷന്‍ രംഗത്ത് അഭിനയിച്ചത്. ദ്രോണയുടെ കഥയില്‍ അദ്ദേഹത്തെ സഹായിക്കുന്ന തന്റേടിയായ സോണിയ എന് പ്രിയങ്കയുടെ കഥാപാത്രം അവര്‍ക്ക് ഏറെ പ്രശംസകള്‍ നേടികൊടുത്തു.

ബോളിവുഡിലെ ഗ്ളാമറസ് ആക്ഷന്‍ നായികമാര്‍

2006 ല്‍ പുറത്തിറങ്ങിയ ധൂം 2 വില്‍ അഭിനയിച്ചതോടെ സെക്‌സിയായ ആക്ഷന്‍ നായികയെന്ന പേര് കൂടി ആഷിനെ തേടിയെത്തി.

English summary
Actresses are playing action heroines with power and strength.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam