For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാണാതായ 10 ബോളിവുഡ് നായികമാര്‍

  |

  ഒരു വര്‍ഷം എത്ര നായികമാര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ടാകും? പത്ത്? അമ്പത്? നൂറ്? ഇവരില്‍ എത്ര പേര്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. എത്ര പേര്‍ ഒന്നോ രണ്ടാ ചിത്രം കഴിഞ്ഞ് ഇന്‍ഡസ്ട്രിയില്‍ നിന്നും വിട്ടു പോകുന്നുണ്ട്. ഒരൊറ്റ സിനിമ കൊണ്ട് മാത്രം ഫീല്‍ഡ് വിട്ടവരുമുണ്ട്.

  പടം ഹിറ്റായാലും ശ്രദ്ധിക്കപ്പെടാത്ത നായികമാരുണ്ട്. ചിലപ്പോഴാകട്ടെ പടം പൊട്ടി പാളീസാകും, എന്നാല്‍ ഭാഗ്യമുള്ള നായിക പക്ഷേ ക്ലിക്കാകും. മികച്ച അഭിനയവു ഗ്ലാമറും കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന ശേഷം ബോളിവുഡില്‍ നിന്നും കാണാതായ നടിമാരുണ്ട്.

  ഐ മിസ് യൂ എന്ന് ആരാധകരെ കൊണ്ട് പറയിപ്പിക്കുന്ന ചില നടിമാര്‍, ആരൊക്കെയെന്ന് നോക്കൂ

  മമ്താ കുല്‍ക്കര്‍ണി

  കാണാതായ 10 ബോളിവുഡ് നായികമാര്‍

  ഇരുപതാം വയസ്സില്‍ ബോളിവുഡിലെത്തിയതാണ് മമ്ത് കുല്‍ക്കര്‍ണി. സെയ്ഫ് അലി ഖാന്‍ ആഷിഖ് അവാരയിലൂടെയായിരുന്നു അരങ്ങേറ്റം. വിക്കി ഗോസ്വാമിയുമായി ബന്ധത്തിലാണ് എന്ന വാര്‍ത്തകള്‍ക്കൊപ്പം മമ്ത കുല്‍ക്കര്‍ണി ഒരുനാള്‍ ബോളിവുഡില്‍ നിന്നും അപ്രത്യക്ഷയായി.

  മന്ദാകിനി

  കാണാതായ 10 ബോളിവുഡ് നായികമാര്‍

  രാം തേരീ ഗംഗാ മേലീയിലൂടെ ബോളിവുഡില്‍ തരംഗമായ മന്ദാകിനിയെ ഓര്‍മയില്ലേ. ഇത് മാത്രമല്ല, ഡാന്‍സ് ഡാന്‍സ് പോലുളള വേറെയും ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മന്ദാകിനി. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ചേര്‍ത്താണ് മന്ദാകിനിയുടെ പേര് അവസാനം കേട്ടത്

  കിമി കത്കാര്‍

  കാണാതായ 10 ബോളിവുഡ് നായികമാര്‍

  പൂനം പാണ്ഡെയും സണ്ണി ലിയോണുമൊക്കെ കടന്നുവരുന്നതിന് മുന്ബ് ബോളിവുഡിന്റെ സെക്‌സി ഗേളായിരുന്നു കിമി കത്കാര്‍. എണ്‍പതുകളിലെ അവസാനവും തൊണ്ണൂറുകളിലും കാരക്ടര്‍ വേഷങ്ങളിലും ശ്രദ്ധേയയായിരുന്നു.

  അനു അഗര്‍വാള്‍

  കാണാതായ 10 ബോളിവുഡ് നായികമാര്‍

  ആഷിഖി എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രത്തിലൂടെ അനു അഗര്‍വാള്‍ വെള്ളിത്തിരയിലെത്തി. സൂപ്പര്‍ ഹിറ്റുമായി. തുടര്‍ന്ന് കൈ നിറയെ ചിത്രങ്ങള്‍. എന്നാല്‍ 1999 ലെ ഒരു റോഡപകടത്തില്‍ പാതി തളര്‍ന്ന അനു അഹര്‍വാളിനെ സിനിമയും പ്രശസ്തിയും കൈവിട്ടു.

  സോനം

  കാണാതായ 10 ബോളിവുഡ് നായികമാര്‍

  ബോളിവുഡിന് വേണ്ട എല്ലാ ചേരുവകളും ഉണ്ടായിരുന്നു സോനം എന്ന മെലിഞ്ഞുനീണ്ട സുന്ദരിക്ക്. തുടക്കം മോശമായിപ്പോയെങ്കിലും താമസിയാതെ ബോളിവുഡിന്റെ ഓയേ ഓയേ ഗേളാവാന്‍ സോനത്തിന് കഴിഞ്ഞു. ഫിലിം മേക്കര്‍ രാജീവ് രവിയെ വിവാഹം ചെയ്ത സോനം നാടുവിട്ടു പോകുകയായിരുന്നു.

  ഫറാ

  കാണാതായ 10 ബോളിവുഡ് നായികമാര്‍

  തൊണ്ണൂറുകളില്‍ ബോളിവുഡിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു ഫറാ. സഹോദരി തബ്ബു സിനിമയില്‍ സജീവമായതിന് പിന്നാലെ ഫറ മുഖ്യാധാരയില്‍ നിന്നും പിന്നോട്ട് പോയി.

  മീനാക്ഷി ശേഷാദ്രി

  കാണാതായ 10 ബോളിവുഡ് നായികമാര്‍

  ഹീറോയിലൂടെയാണ് മീനാക്ഷി ശേഷാദ്രി സൂപ്പര്‍ ഹീറോയിനായി അരങ്ങേറിയത്. സുഭാഷ് ഖായ് -ജാക്കി ഷിറോഫ് ടീമിന്റേതായിരുന്നു ഹീറോ. 1997 ല്‍ അവസാന ചിത്രമായ ഘടക് കഴിഞ്ഞ ശേഷം ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ല.

  സോനു വാലിയ

  കാണാതായ 10 ബോളിവുഡ് നായികമാര്‍

  ബോളിവുഡിന്റെ സെക്‌സ് സിംബല്‍ എന്ന് വരെ പേരുകേട്ട നടിയാണ് സോനു വാലിയ. പ്രശസ്തിയുടെ ലൈം ലൈറ്റില്‍ നില്‍ക്കുമ്പോളാണ് ചില തെറ്റായ വേഷങ്ങള്‍ ചെയ്ത് പുറത്തുപോകുന്നത്.

  ആയിഷ ഝുല്‍ക

  കാണാതായ 10 ബോളിവുഡ് നായികമാര്‍

  ഏതൊരു ബോളിവുഡ് നായികയെയും പോലെ സുന്ദരിയായിരുന്നു ആയിഷ. സല്‍മാന്‍, ആമിര്‍, അക്ഷയ് കുമാര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ചിത്രങ്ങളും കിട്ടി. 2006 ലാണ് ആയിഷയെ ബോളിവുഡില്‍ അവസാനമായി കണ്ടത്

  English summary
  Here is the list of top 10 popular faces of Bollywood who wooed audience in the past, but went missing after that
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X