ബോളിവുഡിനെ ഞെട്ടിച്ച പ്രണയ തകര്‍ച്ചകള്‍
ബോളിവുഡ് ഒരു പ്രത്യേക തരം ലോകമാണ്. അവിടെ പ്രണയത്തിന്റേയും ജീവിതത്തിന്റേയും നിറങ്ങള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും. ഇന്ന് പ്രണയിച്ചവര്‍ നാളെ ശത്രുക്കളാകും, ഇന്നത്രെ ശത്രുക്കള്‍ നാളത്തെ കമിതാക്കളും.
വിവാഹവും വിഹമോചനങ്ങളും എല്ലാം അവിടെ പതിവാണ്. പ്രണയങ്ങളും പിണക്കങ്ങളും നിത്യകാഴ്ചയും. എന്നാല്‍ പ്രണയത്തേയും ജീവിതത്തേയും പരിശുദ്ധമായി കാണുന്നവരും ബോളിവുഡില്‍ കുറവല്ല.
ഐശ്വര്യ റായിയേും സല്‍മാന്‍ ഖാനേയും ചേര്‍ത്തുകൊണ്ടായിരുന്നു ആദ്യം കഥകള്‍. കുറച്ച് കഴിഞ്ഞപ്പോള്‍ സല്‍മാന് പകരം വിവേക് ഒബ്‌റോയ് ആയി. ഒടുവില്‍ ആഷ് കല്യാണം കഴിച്ചത് അഭിഷേക് ബച്ചനേയും.... ഇങ്ങനെയൊക്കെയാണ് ബോളിവുഡിലെ കഥകള്‍. ബോളിവുഡിനേയും ആരാധകരേയും ഞെട്ടിച്ച ചില പ്രണയത്തകര്‍ച്ചകള്‍ കാണാം....

ബോളിവുഡിനെ ഞെട്ടിച്ച പ്രണയ കലഹങ്ങള്‍
ഐശ്വര്യ റായും സല്‍മാന്‍ ഖാനും തിളങ്ങി നില്‍ക്കുന്ന കാലം. രണ്ട് പേരും എപ്പോഴും ഒരുമിച്ച്. പലപ്പോഴും ഐശ്വര്യയുടെ വീട്ടിലേക്ക് സല്‍മാന്‍ പോകുന്നു. സല്‍മാന്റെ അടുത്തേക്ക് ഐശ്വര്യ ചെല്ലുന്നു... പക്ഷേ ഒരു സുപ്രഭാതത്തില്‍ രണ്ട് പേരും പിരിഞ്ഞു. പിന്നെ ഐശ്വര്യയെ ചീത്ത പറഞ്ഞ് നടക്കലായി സല്‍മാന്റെ പണി.

ബോളിവുഡിനെ ഞെട്ടിച്ച പ്രണയ കലഹങ്ങള്‍
ഹൃത്വിക് റോഷനും കരീന കപൂറും തമ്മില്‍ തീവ്ര പ്രണയം ഉണ്ടായിരുന്നത്രെ. ഹൃത്വിക്കിന്റെ ആദ്യ ചിത്രമായ കഹോ നാ പ്യാര്‍ ഹേയില്‍ ആദ്യം കരീനയായിരുന്നു നായിക. എന്നാല്‍ പിന്നീട് സിനിമയുമായി തെറ്റിപ്പിരിഞ്ഞു. പക്ഷേ ഇതിനിടെ രണ്ട് പേര്‍ക്കും ഇടയില്‍ പ്രണയം മൊട്ടിട്ടു. പക്ഷേ ഹൃത്വിക് ഒടുവില്‍ ബാല്യകാല സഖി സൂസന്റെ കൂടെ പോയി.

ബോളിവുഡിനെ ഞെട്ടിച്ച പ്രണയ കലഹങ്ങള്‍
ഹൃത്വികിന് ശഷം കരീനക്ക് പ്രണയം കപൂര്‍ കുടുംബത്തില്‍ നിന്ന് തന്നെയുള്ള ഷാഹിദ് കപൂറിനോടായി. പക്ഷേ അതും അധിക കാലം നിന്നില്ല. കരീന പിന്നീട് സെയ്ഫ് അലി ഖാനെ കല്യാണം കഴിച്ചു.

ബോളിവുഡിനെ ഞെട്ടിച്ച പ്രണയ കലഹങ്ങള്‍
സെക്‌സി എന്ന് പറഞ്ഞാല്‍ ആണുങ്ങള്‍ക്ക് ബിപാഷ ബസുവും പെണ്ണുങ്ങള്‍ക്ക് ജോണ്‍ എബ്രഹാമും ആയിരുന്നു. ഇരുവരും ഒന്നിച്ചാല്‍ പിന്നൊരു മേളമാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ പക്ഷേ ജോണും ബിപാഷയും പിരിഞ്ഞു.

ബോളിവുഡിനെ ഞെട്ടിച്ച പ്രണയ കലഹങ്ങള്‍
റണ്‍വീര്‍ സിങ്ങും അനുശ്ക ഷര്‍മയും ആയിരുന്നു ഒരിടക്ക് ബോളിവുഡിലെ പ്രണയ ജോഡികള്‍. ഏറെക്കാലം പ്രണയം സമ്മതിച്ചിരുന്നില്ലെങ്കിലും മാധ്യമങ്ങള്‍ക്ക് ഇവര്‍ ചൂട് വാര്‍ത്തയായിരുന്നു. പക്ഷേ ഈ പ്രണയവും നീണ്ടില്ല

ബോളിവുഡിനെ ഞെട്ടിച്ച പ്രണയ കലഹങ്ങള്‍
രണ്ട് വര്‍ഷമാണ് റണ്‍ബീര്‍ കപൂറും ദീപിക പദുക്കോഉം തീവ്രമായി പ്രണയിച്ചത്. എന്നാല്‍ റണ്‍ബീറും കത്രീന കൈഫും തമ്മില്‍ ചെറുതായി അടുപ്പം തുടങ്ങിയപ്പോള്‍ ദീപിക പ്രണയം തന്നെ ഉപേക്ഷിച്ചു.


Click it and Unblock the Notifications











