സിനിമയിലെത്തിയ ശേഷം മാനസിക സമ്മര്‍ദ്ദങ്ങള്‍ മൂലം മദ്യത്തിൽ അഭയം തേടി, നരച്ച മുടിയുമായി മനീഷയുടെ ചിത്രങ്ങൾ!
ബോംബെ എന്ന സിനിമയിലൂടെ മണിരത്‌നം തെന്നിന്ത്യയിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന നടിയാണ് മനീഷ കൊയ്രാള. ആദ്യ ചിത്രത്തിലൂടെ തന്നെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ആരാധകരുടെ മനസ് കീഴടക്കിയ മനീഷയ്ക്ക് അടുത്ത ജാക്ക്പോട്ട് അവസരമായിരുന്നു ശങ്കറിന്റെ ഇന്ത്യൻ എന്ന സിനിമ.
സിനിമയിൽ നടൻ കമൽഹാസനൊപ്പം അഭിനയിച്ച മനീഷയുടെ അഭിനയ പാടവം കണ്ട് വിസ്മയിച്ച ശങ്കർ തന്റെ അടുത്ത ചിത്രമായ മുതൽവനിലേക്കും മനീഷയെ തന്നെ കാസ്റ്റ് ചെയ്യുകയായിരുന്നു. മുതൽവനിൽ അർജുനൊപ്പം അഭിനയിച്ച മനീഷ കൊയ്രാളയ്ക്ക് അതിനുശേഷം ബാബയിൽ രജനികാന്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു.
അതുപോലെ തന്നെ കമലിനൊപ്പം മുംബൈ എക്സ്പ്രസ്, ആളവന്തൻ എന്നീ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ച താരം പിന്നീട് തമിഴ് സിനിമകളിൽ അഭിനയിക്കുന്നത് നിർത്തി. പിന്നീട് 2011ൽ പുറത്തിറങ്ങിയ മാപ്പിളൈ എന്ന സിനിമയിൽ ധനുഷിന്റെ അമ്മായിയമ്മയായി അഭിനയിച്ചു. അതിനുശേഷം ഒരു തമിഴ് സിനിമയിൽ പോലും താരം അഭിനയിച്ചില്ല.

എന്നെന്നും സിനിമാപ്രേമികൾ ഓർമിക്കാൻ നൂറ് സിനിമകളൊന്നും ചെയ്യേണ്ട ആവശ്യമില്ല മികച്ച കുറച്ച് സിനിമകൾ ചെയ്താൽ മതിയെന്നത് മനീഷയുടെ ജീവിതത്തിൽ നിന്നും വ്യക്തമാണ്. ബോളിവുഡിലാണ് മനീഷ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിരിക്കുന്നത്. തൊണ്ണൂറുകളിൽ മനീഷയോളം സൗന്ദര്യമുള്ള മറ്റൊരു നായിക നടിയുണ്ടായിരുന്നില്ലെന്ന് വേണം പറയാൻ.
ഇപ്പോൾ താരം വളരെ സെലക്ടീവായി മാത്രമാണ് സിനിമകൾ ചെയ്യുന്നത്. അതേസമയം മനീഷ സോഷ്യൽമീഡിയയിൽ സജീവമായതുകൊണ്ട് തന്നെ ആരാധകർ നടിയുടെ എല്ലാ വിശേഷങ്ങളും അറിയുന്നുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
ജന്മനാടായ കാട്മണ്ഠുവിലേക്ക് മാതാപിതാക്കൾക്കൊപ്പം ഫ്ലൈറ്റിൽ പോകുന്ന ചിത്രങ്ങളാണ് മനീഷ പങ്കുവെച്ചിരിക്കുന്നത്. നരച്ചമുടിയും വട്ട കണ്ണടയുമായി പ്രായത്തിന്റേതായ മാറ്റങ്ങളോടെയാണ് മനീഷ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പക്ഷെ മനോഹരമായ ആ ചിരിക്ക് അന്നും ഇന്നും യുവത്വമുണ്ട്. ഫോട്ടോ വൈറലായതോടെ നിരവധി ആരാധകർ കമന്റുമായി എത്തി.
എല്ലാവരും താരത്തിന്റെ ശരീരത്തിന് വന്ന മാറ്റങ്ങളെ കുറിച്ചുള്ള ആശങ്കകൾ പ്രകടിപ്പിച്ചാണ് കമന്റ് ചെയ്തിരിക്കുന്നത്. എണ്‍പതുകളില്‍ ജനിച്ചതില്‍ അഭിമാനിക്കുന്നു... നിങ്ങളുടെ സിനിമ കണ്ടാണ് വളര്‍ന്നത് എന്നായിരുന്നു ഒരു ആരാധകൻ കുറിച്ച കമന്റ്. മനീഷയുടെ മുഖത്ത് പ്രായത്തിന്റേതായ മാറ്റങ്ങൾ വന്നിരിക്കുന്നുവെന്നായിരുന്നു മറ്റൊരു കമന്റ്.

അഭിനേത്രി എന്നതിനെക്കാൾ ഇപ്പോൾ ഒരു സാമൂഹിക പ്രവർത്തക കൂടിയാണ് മനീഷ കൊയ്‌രാള. യുഎൻഎഫ്പിഎയുടെ പ്രതിനിധി കൂടിയാണ്. ഭരതനാട്യം, മണിപ്പൂരി എന്നീ നൃത്ത കലകളിലും മനീഷ വിദഗ്ദ്ധയാണ്. നേപ്പാളിലെ രാഷ്ട്രീയരംഗത്ത് മുന്നിട്ട് നിന്ന ഒരു ഹിന്ദു കുടുംബത്തിലാണ് മനീഷ ജനിച്ചത്. മനീഷയുടെ മുത്തച്ഛനായിരുന്ന ബിവേശ്വർ പ്രസാദ് കൊയ്‌രാള 1960 കളുടെ ആദ്യത്തിൽ നേപ്പാൾ പ്രധാനമന്ത്രി ആയിരുന്നു.
അതുപോലെ കുടുംബത്തിലെ പല അംഗങ്ങളും പാർലമെന്റ്റിൽ അംഗങ്ങളുമാണ്. മനീഷ പഠിച്ചത് ഡൽഹിയിലെ സൈനിക സ്കൂളിലാണ്. ആദ്യ കാലത്തെ ആഗ്രഹം ഒരു ഡോക്ടർ ആകണമെന്നായിരുന്നു. പിന്നീട് ഒരു മോഡലാവുകയും അഭിനയത്തിലേക്ക് വരികയുമായിരുന്നു. 2010ൽ സാമ്രാട്ടിനെ വിവാഹം കഴിച്ച മനീഷ കൊയ്‌രാള ഏതാനും വർഷങ്ങൾക്ക് ശേഷം അഭിപ്രായവ്യത്യാസത്തെ തുടർന്ന് വിവാഹമോചനം നേടി.
വിവാഹ മോചനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഗര്‍ഭാശയ കാന്‍സറിന്റെ അവസാഘട്ടത്തിലാണ് താനെന്ന് മനീഷ അറിയുന്നത്. പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല. ജീവിതം അവസാനിച്ചുവെന്ന് താരം കരുതി. എന്നാല്‍ കാന്‍സര്‍ തനിക്ക് പുതിയ ഒരു ജീവിതമാണ് തന്നത് എന്നാണ് മനീഷ പിന്നീട് പറഞ്ഞത്. സിനിമയിലെത്തിയ ശേഷമാണ് പല ദുശീലങ്ങളും താരം ആരംഭിച്ചത്.
സിനിമയിലെത്തിയ ശേഷമുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ കാരണമാണത്രെ താരം മദ്യത്തില്‍ അഭയം തേടിയത്. നാണം കുണുങ്ങുന്ന സ്വഭാവമൊക്കെയായിരുന്നുവത്രെ തുടക്കത്തില്‍ മനീഷയുടേത്. മദ്യപിച്ചു തുടങ്ങിയപ്പോള്‍ ആ സ്വഭാവമെല്ലാം മാറി. കൂടുതല്‍ ആളുകളുമായി അടുത്തിടപഴകാനൊക്കെ ധൈര്യം കിട്ടി. എന്നാല്‍ പിന്നീട് മദ്യം തന്നെ അടിമയാക്കി. പാര്‍ട്ടിയും മദ്യപാനയും ജീവിതത്തിന്റെ ഭാഗമായി മാറി എന്നാണ് താരം തന്റെ ഓട്ടോബയോഗ്രഫിയില്‍ കുറിച്ചത്.


Click it and Unblock the Notifications