'ഭർത്താവ് ഏഴ് വയസിന് ഇളയത്, പതിയെ ഭർത്താവ് ശത്രുവായി തീർന്നു, സ്ത്രീയുടെ ഏറ്റവും മോശം അവസ്ഥ'; മനീഷ കൊയ്രാള!

തെന്നിന്ത്യയും ബോളിവുഡും ഒരു കാലത്ത് കീഴടക്കി വെച്ചിരുന്ന നേപ്പാൾ സുന്ദരിയായിരുന്നു മനീഷ കൊയ്രാള. നേപ്പാളിൽ ജനിച്ച് വളർന്ന മനീഷ കൊയ്‌രാള അഭിനയത്തിനപ്പുറം പൊതുപ്രവർത്തകയും യുഎൻഎഫ്പിഎയുടെ ഗുഡ്‌വിൽ അംബാസഡറും കൂടിയാണ്.

ഭരതനാട്യം, മണിപ്പൂരി നൃത്തങ്ങളിൽ പ്രഗത്ഭയായ മനീഷ ഹിന്ദി, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫേരി ഭേട്ടുല എന്ന നേപ്പാളി ചിത്രത്തിലാണ് മനീഷ ആദ്യമായി അഭിനയിച്ചത്.

സുഭാഷ് ഗായ് സംവിധാനം ചെയ്ത സൗദാഗർ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മനീഷ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

1942 എ ലവ് സ്റ്റോറി എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധ നേടിയ താരം പിന്നീട് ബോംബെ, അകേലേ ഹം അകേലേ തും, ഇന്ത്യൻ, കാമോഷി, ഗുപ്ത്, യുഗപുരുഷ്, ദിൽസേ, മുതൽവൻ, മൻ, ആളവന്താൻ, കമ്പനി തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായി. മലയാളത്തിൽ ഇലക്ട്ര, ഇടവപ്പാതി എന്നീ സിനിമകളിലും അഭിനയിക്കുകയുണ്ടായി.

ഭർത്താവ് എന്റെ ശത്രുവായി തീർന്നിരിക്കുന്നു

2013ലാണ് മനീഷ അര്‍ബുദ ബാധിതയായത്. മനശ്ശക്തി കൈവിടാതെ രോഗത്തിനെതിരെ പോരാടി. രോഗമുക്തി നേടി. ഇപ്പോള്‍ ഒമ്പത് വര്‍ഷം പിന്നിട്ടിട്ടും അതിജീവനത്തിന്‍റെ പാതയിലാണ് താരം.

നേപ്പാളിലെ രാഷ്ട്രീയ രംഗത്ത് മുന്നിട്ട് നിന്ന ഒരു ഹിന്ദു കുടുംബത്തിലാണ് മനീഷ ജനിച്ചത്. മനീഷയുടെ മുത്തച്ഛനായിരുന്ന ബിവേശ്വർ പ്രസാദ് കൊയ്‌രാള 1960 കളുടെ ആദ്യത്തിൽ നേപ്പാൾ പ്രധാനമന്ത്രിയായിരുന്നു. അതുപോലെ കുടുംബത്തിലെ പല അംഗങ്ങളും പാർലമെന്റ് അം​ഗങ്ങളുമാണ്.

ഒരു സ്ത്രീയുടെ ഏറ്റവും മോശമായ അവസ്ഥ

സിനിമയെ സ്നേഹിക്കുന്നവർക്കെല്ലാം മനീഷയിലെ അഭിനേത്രിയെ ഇഷ്ടമാണ്. ഏത് കഥാപാത്രവും അനായാസം അവതരിപ്പിച്ച് കൈയ്യടി വാങ്ങാൻ മനീഷയ്ക്ക് സാധിക്കുമെന്നത് തന്നെയാണ് കാരണം.

മനീഷയുടെ സിനിമാ ജീവിതം എല്ലാവർക്കും സുപരിചിതമാണെങ്കിലും താരത്തിന്റെ വിവാഹ​ ജീവിതത്തില‍ുണ്ടായ ദുരന്തം ഇതുവരേയും സോഷ്യൽമീഡിയയിൽ അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. വളരെ ആ​ഗ്രഹിച്ചും സന്തോഷിച്ചുമാണ് മനീഷ വിവാ​ഹ ജീവിതത്തിലേക്ക് കടന്നത്. പക്ഷെ ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല.

കുടുംബത്തെ കുറിച്ച് മനീഷ കൊയ്രാള

മനീഷ കൊയ്‌രാള 2010ലാണ് നേപ്പാളി വ്യവസായിയായ സാമ്രാട്ട് ദഹലിനെ വിവാഹം ചെയ്തത്. മനീഷയേക്കാൾ ഏഴ് വയസിന് ഇളയതായിരുന്നു സാമ്രാട്ട്. ഭ്രാന്തമായ പ്രണയത്തിനിടയിൽ ആ പ്രായ വ്യത്യാസം ഇരുവരും ​ഗൗനിച്ചില്ല.

കാഠ്മണ്ഡുവിൽ പരമ്പരാഗത രീതിയിൽ വളരെ സ്വകാര്യമായാണ് വിവാഹ ചടങ്ങുകൾ നടന്നത്. തങ്ങളുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇരുവരും മാധ്യമങ്ങളെ പോലും അറിയിച്ചിരുന്നില്ല. അതിനാലാൽ ആരാധകർ ആദ്യം കരുതിയത് മനീഷയുടേത് അറേഞ്ച്ഡ് മാരേജാണെന്നായിരുന്നു.

ബന്ധം അതി തീവ്രമാണ്

പിന്നീട് വിവാഹം കഴിഞ്ഞ് കുറച്ച് ആഴ്ചകൾ പിന്നിട്ട ശേഷം തന്റേത് പ്രണയ വിവാഹം ആയിരുന്നുവെന്നും ഫേസ്ബുക്കിലൂടെയാണ് ഭർത്താവ് സാമ്രാട്ട് ദഹലിനെ കണ്ടുമുട്ടിയതെന്നും മനീഷ വെളിപ്പെടുത്തി. തങ്ങളുടെ ബന്ധം അതി തീവ്രമാണെന്ന് മനസിലാക്കിയത് കൊണ്ടാണ് വിവാഹത്തിലേക്ക് കടന്നതെന്നും മനീഷ് അന്ന് പറഞ്ഞിരുന്നു.

എന്നാൽ ദാമ്പത്യം ആറ് മാസം പിന്നിട്ടപ്പോൾ ഒരു ദിവസം മനീഷ കൊയ്‌രാള തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ തന്റെ ഭർത്താവ് സാമ്രാട്ട് ദഹലിൽ നിന്ന് വിവാഹമോചനം നേടാൻ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തി.

കാൻസറിന്റെ ലാസ്റ്റ് സ്റ്റേജ്

'എന്റെ ഭർത്താവ് എന്റെ ശത്രുവായിത്തീർന്നിരിക്കുന്നു... ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് എത്ര മോശമായിരിക്കും' എന്നാണ് വിവാഹമോചനം പ്രഖ്യാപിച്ച് മനീഷ എഴുതിയത്. പിന്നീട് മനീഷ കൊയ്രാളയും സാമ്രാട്ട് ദഹലും 2012ൽ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും എന്നെന്നേക്കുമായി വേർപിരിയുകയും ചെയ്തു.

അതേ വർഷം തന്നെയാണ് മനീഷയ്ക്ക് കാൻസർ ബാധിച്ചതായി കണ്ടെത്തിയത്. കാൻസറിന്റെ ലാസ്റ്റ് സ്റ്റേജിലാണ് അത് തിരിച്ചറിഞ്ഞതെങ്കിലും നിശ്ചയദാർഢ്യവും പരിശ്രമവും കൊണ്ട് മനീഷ് ജീവിതത്തിലേക്ക് തിരികെ വന്നു. പിന്നീട് ഒരു വിവാഹ ജീവിതം താരത്തിന് ഉണ്ടായിട്ടില്ല.

Read more about: manisha koirala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X