twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഓർമ്മക്കുറവ് വന്നപ്പോഴും ചാക്കോച്ചൻ അച്ഛന്റെ സമ്മതമില്ലാതെ സിനിമ ചെയ്യില്ല; ഇഷ്ടക്കേടിൽ സിനിമ മാറ്റി'

    |

    മലയാള സിനിമയിൽ ഇന്ന് നായക നിരയിൽ ശ്രദ്ധേയനാണ് നടൻ കുഞ്ചാക്കോ ബോബൻ. ഒരു കാലത്ത് ചോക്ലേറ്റ് ബോയ് ഇമേജിൽ തരം​ഗം സൃഷ്ടിച്ച കുഞ്ചാക്കോ ബോബന് പിന്നീട് അക്കാലഘട്ടത്തിൽ കരിയറിൽ തിരിച്ചടികളും നേരിട്ടിരുന്നു. ഒരേ പോലെയുള്ള സിനിമകൾ ചെയ്ത് വന്ന കുഞ്ചാക്കോ ബോബൻ സിനിമാ ലോകത്ത് ടൈപ് കാസ്റ്റ് ചെയ്യപ്പെടുകയും നിരന്തരം പ്രണയ സിനിമകളിൽ നായകനാവുകയും ചെയ്തു.

    നടന് തുടരെ പരാജയ സിനിമകൾ വന്ന കാലഘട്ടമായിരുന്നു ഇത്. എന്നാൽ ഇടയ്ക്ക് വെച്ച് ഇടവേളയെടുത്ത് വീണ്ടും തിരിച്ചു വന്നപ്പോൾ കുഞ്ചാക്കോ ബോബൻ ഈ ലേബലിൽ നിന്നും മാറി. ‌

     കുഞ്ചാക്കോ ബോബനെ വെച്ച് ചെയ്ത സിനിമ പരാജയപ്പെട്ടതിനെക്കുറിച്ച്  സംവിധായകൻ

    Also Read: അമ്മ ചിത്രയുമായി മത്സരിച്ചിട്ടുണ്ട്; ലിവിങ് റിലേഷന്‍ അവര്‍ക്ക് താങ്ങാന്‍ പറ്റിയിരുന്നില്ലെന്ന് അഭയ ഹിരണ്‍മയി<br />Also Read: അമ്മ ചിത്രയുമായി മത്സരിച്ചിട്ടുണ്ട്; ലിവിങ് റിലേഷന്‍ അവര്‍ക്ക് താങ്ങാന്‍ പറ്റിയിരുന്നില്ലെന്ന് അഭയ ഹിരണ്‍മയി

    വ്യത്യസ്തമായ നിരവധി സിനിമകളുടെ ഭാ​ഗമാവുകയും നഷ്ടപ്പെട്ട താരമൂല്യം തിരിച്ച് പിടിക്കുകയും ചെയ്തു. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനെ വെച്ച് ചെയ്ത സിനിമ പരാജയപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ. ജൂനിയർ സീനിയർ എന്ന സിനിമയെക്കുറിച്ചാണ് സംവിധായകൻ ശ്രീകണ്ഠൻ വെഞ്ഞാറമൂട് സംസാരിച്ചത്.

    കുഞ്ചാക്കോ ബോബൻ, മുകേഷ്, മീനാക്ഷി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ആയിരുന്നു ഇത്. 2005 ലാണ് സിനിമ റിലീസ് ചെയ്തത്. സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.

     പിതാവ് ബോബൻ കുഞ്ചാക്കോയ്ക്ക് ഈ കഥ ഇഷ്ടപ്പെട്ടില്ല

    സഹസംവിധായകനായിരുന്ന ശ്രീകണ്ഠൻ വെഞ്ഞാറമൂട് ആദ്യമായി സംവിധാനം ചെയ്ത സിനിമ ആയിരുന്നു ഇത്. ഈ സിനിമയ്ക്ക് മുമ്പ് മറ്റൊരു സിനിമ ആയിരുന്നു ഇദ്ദേഹം കുഞ്ചാക്കോ ബോബനെ വെച്ച് ചെയ്യാനിരുന്നത്. എന്നാൽ നടന്റെ പിതാവ് ബോബൻ കുഞ്ചാക്കോയ്ക്ക് ഈ കഥ ഇഷ്ടപ്പെട്ടില്ല. അതിനാൽ പെട്ടെന്ന് കഥ മാറ്റേണ്ടി വന്നെന്നും ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

    ചാക്കോച്ചന്റെ അച്ഛനോട് കഥ പറയുന്നത് ഒരു ഫോർമാലിറ്റി ആണ്

    Also Read: ഗോപിയ്ക്ക് വേണ്ടി അമ്മയുടെ സ്‌പെഷ്യല്‍; അമ്മയുടെ ഈ സ്വഭാവത്തിന് യാതൊരു മാറ്റവുമില്ലന്ന് അമൃത സുരേഷും<br />Also Read: ഗോപിയ്ക്ക് വേണ്ടി അമ്മയുടെ സ്‌പെഷ്യല്‍; അമ്മയുടെ ഈ സ്വഭാവത്തിന് യാതൊരു മാറ്റവുമില്ലന്ന് അമൃത സുരേഷും

    'ചാക്കോച്ചനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടു. പിന്നെ മുകേഷ് ചേട്ടനും ഓക്കെ ആയി. ജൂനിയർ സീനിയറിന്റെ കഥ ആയിരുന്നില്ല അത്. ചാക്കോച്ചൻ എല്ലാ കാര്യത്തിലും ഭയങ്കര സെന്റിമെന്റൽ ആണ്. തിരക്കഥയായാൽ ചാക്കോച്ചന്റെ അച്ഛനോട് കഥ പറയുന്നത് ഒരു ഫോർമാലിറ്റി ആണ്. അങ്ങനെ ചാക്കോച്ചന്റെ അച്ഛനോട് കഥ പറഞ്ഞു. അദ്ദേഹത്തിന് സ്ട്രോക്ക് വന്ന് ഓർമ്മയ്ക്ക് ചെറിയ പ്രശ്നമുണ്ട്'

    'പക്ഷെ ചാക്കോച്ചൻ സിനിമയ്ക്ക് മുമ്പ് അച്ഛനോട് കഥ പറയും. എന്തോ ഞങ്ങളുടെ നല്ല സമയമോ മോശം സമയമോ എന്നറിഞ്ഞുകൂട, ചാക്കോച്ചന്റെ അച്ഛന് ഈ കഥ ഇഷ്ടപ്പെട്ടില്ല. മുകേഷേട്ടൻ ഉൾപ്പെടെ ബാക്കി എല്ലാവരുടെയും ഡേറ്റ് കൺഫോം ആയിരുന്നു'

    അച്ഛൻ മരിച്ച ശേഷമുള്ള ചാക്കോച്ചനെ വേറെ തന്നെ കാണാം

    'ഉടനെ ഒരു കഥ ഉണ്ടാക്കണം. അല്ലെങ്കിൽ ഈ പ്രൊജക്ട് ഇല്ലാതാവും. പിന്നെ ഒരു ഓട്ടമായിരുന്നു. ആ സിനിമയുടെ കഥ മാറ്റി. പകരം മറ്റൊരു കഥ ഉണ്ടാക്കി. അങ്ങനെ ജൂനിയർ സീനിയർ എന്ന സിനിമയുടെ കഥയെടുത്തു. ഹിന്ദിയിൽ നിന്നാണ് കഥയുടെ ആശയം എടുത്തത്. വേറെ വഴി ഇല്ലായിരുന്നു'

    'എറണാകുളത്തും പോണ്ടിച്ചേരിയുമായിരുന്നു ഷൂട്ടിം​ഗ് ലൊക്കേഷൻ, സിനിമ ചെയ്യുന്നതിനിടെ ചാക്കോച്ചന്റെ അച്ഛൻ മരിച്ചു. മൂന്ന് ദിവസം ഷൂട്ട് നിർത്തി. സിനിമയിൽ അച്ഛൻ മരിച്ച ശേഷമുള്ള ചാക്കോച്ചനെ വേറെ തന്നെ കാണാം. ശരീരമൊക്കെ ക്ഷീണിച്ചിരുന്നു,' ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞു.

    Read more about: kunchacko boban
    English summary
    Director Sreekandan Venjaramoodu Recalls Bond Between Kunchacko Boban And His Father; Shares An Incident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X