ആ സംഭവത്തോടെയാണ് ശ്രീദേവിക്ക് തന്‍റെ ആത്മാര്‍ത്ഥതയെക്കുറിച്ച് മനസ്സിലായത്, അന്ന് ബോണി കപൂര്‍ പറഞ്ഞത്

മോഹിത് മര്‍വ്വയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ശ്രീദേവി ദുബായിലേക്ക് എത്തിയത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം സഹോദരിയോടൊപ്പം കുറച്ച് ദിവസം ചെലവഴിക്കുന്നതിനായി താരം തീരുമാനിച്ചിരുന്നു, ഇതോടെയാണ് ബോണി കപൂറും ഇളയ മകള്‍ ഖുഷിയും മുംബൈയിലേക്ക് തിരിച്ചുപോന്നത്. സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിയാതിനാല്‍ മൂത്ത മകളായ ജാന്‍വി ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

മകളോടൊപ്പം മുംബൈയിലേക്ക് തിരിച്ചുപോന്നെങ്കിലും പ്രിയതമയുടെ അടുത്തേക്ക് തിരിച്ചുപോയി സര്‍പ്രൈസ് നല്‍കാനായിരുന്നു ബോണി കപൂറിന്റെ പദ്ധതി. അദ്ദേഹം തിരിച്ച് ദുബായിലേക്ക് എത്തിയപ്പോള്‍ ഭാര്യയുടെ ചേതനയറ്റ ശ്രീരമാണ് കണ്ടത്. ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാറും നിര്‍മ്മാതാവും തമ്മില്‍ പ്രണയത്തിലായ കഥ ഏറെ രസകരമാണ്. മുന്‍പ് ഒരഭിമുഖത്തിനിടയില്‍ ബോണി കപൂര്‍ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ശ്രീദേവിയുമായുള്ള ബോണി കപൂറിന്റെ പ്രണയത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ബോണി കപൂറിന്റെ തുറന്നുപറച്ചില്‍

ബോണി കപൂറിന്റെ തുറന്നുപറച്ചില്‍

ബോളിവുഡിലെ മുന്‍നിര താരത്തെ ജീവിത സഖിയാക്കിയതിന് പിന്നിലെ കഥയെക്കുറിച്ച് ബോണി കപൂര്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു.2013 ല്‍ ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

ആദ്യമായി ശ്രീദേവിയെ കണ്ടത്

ആദ്യമായി ശ്രീദേവിയെ കണ്ടത്

എഴുപതുകളില്‍ പുറത്തിറങ്ങിയ ഒരു തമിഴ് സിനിമയിലാണ് ആദ്യമായി ശ്രീദേവിയെ കണ്ടത്. ആദ്യ കാഴ്ചയില്‍ തന്നെ ആ മുഖം തന്റെ ഹൃദയത്തില്‍ പതിഞ്ഞിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

റിഷി കപൂറിനൊപ്പമുള്ള സിനിമ

റിഷി കപൂറിനൊപ്പമുള്ള സിനിമ

റിഷി കപൂറിനൊപ്പം ഒരു സിനിമ ചെയ്യുന്നതിന്റെ ചര്‍ച്ചകള്‍ ആ സമയത്ത് നടക്കുന്നുണ്ടായിരുന്നു. സിനിമയുടെ താരനിര്‍ണ്ണയം പൂര്‍ത്തിയായിരുന്നില്ല. ശ്രീദേവിയെ പരിഗണിച്ചാലോ എന്നൊരു ആലോചന ആ സമയത്തുണ്ടായിരുന്നു.

ശ്രീദേവിയെ കിട്ടിയില്ല

ശ്രീദേവിയെ കിട്ടിയില്ല

ചെന്നൈയിലെ ശ്രീദേവിയുടെ വീട്ടില്‍ പോയി താരത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് താരം സിംഗപ്പൂരിലേക്ക് പോയിരിക്കുകയാണെന്നായിരുന്നു അന്ന് അറിഞ്ഞത്. സിനിമയിലേക്ക് താരത്തെ ലഭിച്ചിരുന്നില്ലെങ്കിലും ആ മുഖം മനസ്സില്‍ നിന്നും മാഞ്ഞിരുന്നില്ല.

വിവരിക്കാന്‍ കഴിയാത്ത ആത്മബന്ധം

വിവരിക്കാന്‍ കഴിയാത്ത ആത്മബന്ധം

അതിന് ശേഷമാണ് ശ്രീദേവിയുടെ സൊല്‍വാ സാവന്‍ കണ്ടത്. സിനിമയില്‍ ഗ്ലാമറസായല്ല താരം പ്രത്യക്ഷപ്പെട്ടത്. പക്ഷേ വിവരിക്കാന്‍ പറ്റാത്തൊരു ബന്ധം തനിക്ക് ശ്രീദേവിയോട് തോന്നിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

 ആദ്യമായി കണ്ടത്

ആദ്യമായി കണ്ടത്

മിസ്റ്റര്‍ ഇന്ത്യയ്ക്ക് വേണ്ടിയായിരുന്നു ആദ്യമായി ശ്രീദേവിയെ കണ്ടത്. സ്വപ്‌ന തുല്യമായൊരു സംഭവമായിരുന്നു അത്. എന്നാല്‍ അപരിചിതരോട് അധികമൊന്നും സംസാരിക്കാത്ത പ്രകൃതക്കാരിയാണ് ശ്രീദേവി. മുറി ഹിന്ദിയിലും ഇംഗ്ലീഷിലുമായി കുറച്ച് വാക്കുകളാണ് അന്ന് സംസാരിച്ചത്.

11 ലക്ഷം നല്‍കുമെന്ന് പറഞ്ഞു

11 ലക്ഷം നല്‍കുമെന്ന് പറഞ്ഞു

ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന താരമായിരുന്നു ശ്രീദേവി. 10 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു അവരുടെ അമ്മ ആവശ്യപ്പെട്ടത്. എന്നാല്‍ 11 ലക്ഷം നല്‍കാമെന്നാണ് താന്‍ അറിയിച്ചത്. അതോടെ അമ്മയുമായി താന്‍ നല്ല കൂട്ടായി.

മികച്ച സൗകര്യങ്ങള്‍

മികച്ച സൗകര്യങ്ങള്‍

മിസ്റ്റര്‍ ഇന്ത്യയുടെ സെറ്റിലെത്തിയ ശ്രീദേവിക്ക് എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയായിരുന്നു അടുത്ത ദൗത്യം. മേക്കപ്പിന്റെ കാര്യത്തിലും കോസ്റ്റിയൂം ഡിസൈനറുടെ കാര്യത്തിലും മറ്റ് കാര്യങ്ങളിലുമൊക്കെ ബോണി കപൂര്‍ ശ്രദ്ധിച്ചിരുന്നു.

ഭാര്യയോട് തുറന്നുപറഞ്ഞു

ഭാര്യയോട് തുറന്നുപറഞ്ഞു

ആദ്യ ഭാര്യയായിരുന്ന മോണയോട് ഇക്കാര്യത്തെക്കുറിച്ച് ബോണി കപൂര്‍ തുറന്നുപറയുകയും അവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. സിനിമയുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു ആ സമയത്ത് ശ്രീദേവി.

അതൊരു ഷോക്കായിരുന്നു

അതൊരു ഷോക്കായിരുന്നു

തന്നെക്കാളും 10 വയസ്സ് കൂടുതലുള്ളയാളായിരുന്നു ബോണി കപൂര്‍. 19ാമത്തെ വയസ്സിലായിരുന്നു തന്റെ വിവാഹം. അദ്ദേഹത്തിനോടൊപ്പമാണ് താന്‍ വളര്‍ന്നത്. ഭര്‍ത്താവിന് മറ്റൊരാളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോള്‍ ആദ്യം വേദനിച്ചിരുന്നുവെങ്കിലും പിന്നീട് അതില്‍ തുടരുന്നതില്‍ കാര്യമില്ലെന്ന് മനസ്സിലായിരുന്നുവെന്ന് മോണ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു.

 ആത്മാര്‍ത്ഥതയെക്കുറിച്ച് മനസ്സിലാക്കി

ആത്മാര്‍ത്ഥതയെക്കുറിച്ച് മനസ്സിലാക്കി

തുടക്കത്തിലൊന്നും ശ്രീദേവി തന്‍രെ പ്രണയത്തിന്റെ ഗൗരവത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നില്ല. അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിനിടയില്‍ താന്‍ നല്‍കിയ പിന്തുണയാണ് ശ്രീദേവിയെ സ്പര്‍ശിച്ചതെന്നുമായിരുന്നു ബോണി കപൂര്‍ അന്ന് വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X