»   » ശ്രീദേവിക്ക് സർപ്രൈസുമായി ബോണി കപൂർ പറന്നെത്തി! എന്നാൽ അവിടെ സംഭവിച്ചത് ഭീകരം...

ശ്രീദേവിക്ക് സർപ്രൈസുമായി ബോണി കപൂർ പറന്നെത്തി! എന്നാൽ അവിടെ സംഭവിച്ചത് ഭീകരം...

Written By:
Subscribe to Filmibeat Malayalam

ശ്രീദേവിയുടെ മരണം സിനിമ ലോകത്തെ അടിമുടി ഞെട്ടിച്ചിരിക്കുകയാണ്. ഇതുവരെ തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകയുടെ മരണം ഉൾകൊള്ളുവാൻ കഴിഞ്ഞിട്ടില്ല. ബാക്കിവെച്ച ഒരു പിടി സ്വപ്നങ്ങളുമായാണ് ശ്രീദേവി ഭൂമിയിൽ നിന്ന് പോയിരിക്കുന്നത്.

sreedevi

ശ്രീദേവിയുടെ മരണവും അതിനു പിന്നാലെ പുറത്തു വരുന്ന വാർത്തകളുമാണ് ഇപ്പോഴാത്തെ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. മരണ കാരണം അമിത സൗന്ദര്യ വസ്തുക്കളുടെ ഉപയോഗമാണെന്നു അല്ല,  ശുചി മുറിയിൽ വീണതാണെന്നുമുളള വാർത്തകൾ പുറത്തു വരുന്നുണ്ട്.

ദുബായ് സന്ദർശനം

ആഘോഷത്തിൽ പങ്കെടുക്കാനുള്ള ദുബായ് യാത്ര തീര ദുഃഖമാകുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഈ കഴിഞ്ഞ ആഴ്ചയാണ് അടുത്ത ബന്ധുവായ മോഹിത് മർവയുടെ വിവാഹത്തിനു വേണ്ടി കപൂറും കുടുംബവും ദുബായിലേയ്ക്ക് പോയത്. ബോണി കപുറും, ശ്രിദേവിയും , മക്കൾ ഖുഷിയും ഒരുമിച്ചാണ് വിവാഹത്തിനു പോയത്.

തിരികെ വന്നില്ല

വിവാഹ ആഘോഷത്തിൽ പങ്കെടുത്തതിന് ശേഷം ഭർത്താവും സംവിധായകനുമായ ബോണി കപൂറും ഇളയ മകളായ ഖുശി കപൂറും മുംബൈയിലയ്ക്ക് മടങ്ങി വന്നിരുന്നു. എന്നാൽ ശ്രീദേവി ഇവർക്കൊപ്പം നാട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സഹോദരി ശ്രീലതയ്ക്കൊപ്പം കുറച്ചു ദിവസം ദുബായിൽ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു.

ബോണി കപൂറിന്റെ സർപ്രൈസ്

എന്നാൽ നാട്ടിലെത്തിയ ബോണി കപൂർ തന്റെ പ്രിയതമയ്ക്ക് ഒരു സർപ്രൈസ് നൽകാൻ വേണ്ടി രഹസ്യമായി ദുബായിലെത്തുകയായിരുന്നു. ശ്രീദേവിയേയും കൂട്ടി ഇന്ത്യയിലേയ്ക്ക് വരാനായിരുന്നു അദ്ദേഹം ദുബായിലേയ്ക്ക് പോയത്. എന്നാൽ സർപ്രൈസ് ഒരു ട്രാജ‍ഡി ആവുകയായിരുന്നു.

മരണ സമയത്ത് നാട്ടിൽ

പ്രിയനമയുടെ വിയോഗം അറിയാതെയാണ് ബോണി കപൂർ വിമാനം കയറിയത്. തങ്ങളെ ദുബായിൽ കാത്തിരിക്കുന്ന വലിയൊരു ദുരന്തമാണെന്നും ഈ കുടുംബം ഒരിക്കലും അറിഞ്ഞിരുന്നില്ല. തന്റെ പ്രിയ പത്നിയുടെ നിറപുഞ്ചിയ്ക്ക് പകരം ബോണി കപൂറിനെ ദുബായിൽ കാത്തിരുന്നത് അവരുടെ ജീവൻ പോകുന്ന ആവസാന നിമിഷങ്ങളായിരുന്നു.

അമ്മയുടെ പിറന്നാൾ ദിനത്തിൽ മരണം മകളെ കൊണ്ടു പോയി! ഫെബ്രുവരിയുടെ നൊമ്പരമായി തെന്നിന്ത്യൻ റാണിമാർ

അവസാനം വരെ ഫുൾ എനർജിയിൽ! കുടുംബത്തോടൊപ്പം അടിപ്പാടി, ശ്രീദേവിയുടെ മരണം വിചിത്രം തന്നെ...

വിടവാങ്ങിയത് ഇന്ത്യൻ സിനിമയുടെ നിത്യവസന്തം! ശ്രീദേവിയുടെ സൂപ്പ‍ർ ഹിറ്റ് ചിത്രങ്ങൾ കാണാം...

English summary
boney kapoor suppressed sridevi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam