നരകയറിയ നീണ്ട താടി.. കൊമ്പൻ മീശ!! വീണ്ടും മാസ് ലുക്കിൽ മമ്മൂക്ക, താരത്തിന്റെ പുതിയ ലുക്ക് വൈറൽ

നീണ്ട വെളുത്ത താടിയും മീശയും നരകയറി തുടങ്ങിയ തലമുടിയോടു കൂടിയ ഗെറ്റപ്പിൽ മമ്മൂക്ക എത്തിയാലോ? ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് മമ്മൂക്കയുടെ ഈ ഗെറ്റപ്പിലുളള ചിത്രം. സംവിധായകൻ അജയ് വാസുദേവാണ് താരത്തിന്റെ പുതിയ ചിത്രം പുറത്തു വിട്ടിരിക്കുന്നത് മമ്മൂക്കയുടെ പുതിയ ഗെറ്റപ്പ് കണ്ട് വണ്ടറിടിച്ച് നിൽക്കുകയാണ് പ്രേക്ഷകർ ഇത് പുതിയ ചിത്രത്തിന് വേണ്ടിയാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

മമ്മൂക്കയുടെ വ്യത്യസ്ത ഗെറ്റപ്പുകൾ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. വയസ്സായും ചെറുപ്പക്കാരനായും വൃത്യസ്ത മേക്കോവറിലാണ് താരം ഓരോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കഥാപാത്രത്തിന്റെ ഒർജിനാലിറ്റിയ്ക്ക് വേണ്ടി ഏത് ലുക്കിലും പ്രത്യക്ഷപ്പെടാനും മമ്മൂക്ക തയ്യാറാണ്. ഏത് ലുക്കിലും മമ്മൂക്ക ഓക്കെയാണ്.

 ബോസ്

ബോസ്

ബോസ് എന്ന പേരിലുളള ഒരു ഫാൻ മാൻ മെയ്ഡ് പോസ്റ്ററാണ് സംവിധായകൻ അജയ് പുറത്തു വിട്ടത്. മമ്മൂട്ടിയെ നായകനാക്കി ഒരു മാസ് ആക്ഷൻ ഫാമിലി ചിത്രം പുറത്തിറക്കുമെന്നും അജയ് പറയുന്നു. എന്നാൽ പോസ്റ്ററിൽ കാണുന്ന ഇതേ ഗെറ്റപ്പിലാകില്ല താരം എത്തുക എന്നും സംവിധായകൻ പറഞ്ഞു. ബോസ് എന്ന പേരിൽ പുറത്തു വിട്ട ചിത്രം ഓഫീഷ്യൽ ചിത്രമല്ലെന്നും കൂടുതൽ വിവരം പിന്നാലെ അറിയിക്കാമെന്നും അജയ് കുറിച്ചിട്ടുണ്ട്.

 ചിത്രത്തിലെ ലുക്ക് ഇങ്ങനെയല്ല

ചിത്രത്തിലെ ലുക്ക് ഇങ്ങനെയല്ല

മമ്മൂട്ടിയെ നായകനാക്കി ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റിൽ തുടങ്ങുമെന്ന് സംവിധായകൻ വ്യക്തമാക്കി. സിനിമയുടെ പേരോ താരത്തിന്റെ ലുക്കോ പോസ്റ്ററിൽ കാണുന്നതു പോലെയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസ് ആക്ഷൻ ഫാമിലി വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഇതെന്നും കൂട്ടിച്ചേർത്തു,

 ചിത്രം ആഗസ്റ്റിൽ

ചിത്രം ആഗസ്റ്റിൽ

ചിത്രത്തിന്റെ ഷെഡ്യൂൾ സംബന്ധിച്ചുള്ള പ്ലാനിങ്ങ് പൂർത്തിയായിട്ടുണ്ട്. ഗുഡ് വിൽ എന്ർടെയ്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിക്കുന്നത്. അനീഷ് ഹമീദ്, ബിബിൻ മോഹൻ തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ചിത്രത്തിനെ കുറിച്ചുളള ബാക്കി വിവരങ്ങൾ ഉടൻ തന്നെ പുറത്തു വിടുമെന്ന് അജയ് വാസുദേവ് പറഞ്ഞു

 മുന്നാമത്തെ ചിത്രം

മുന്നാമത്തെ ചിത്രം

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇനി പുറത്തു വരാൻ പോകുന്നത്. രാജാധിരാജ, മാസ്റ്റർപീസ്എന്നിവയായിരുന്നു മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രങ്ങൾ. മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രങ്ങളായിരുന്നു ഇവ രണ്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X