»   » ടേക്ക് ഓഫിന് മുമ്പ്, ഫഹദ് ഫാസിലിന്റെ അഞ്ച് ചിത്രങ്ങളുടെ ബോക്‌സോഫീസ് കളക്ഷന്‍!!

ടേക്ക് ഓഫിന് മുമ്പ്, ഫഹദ് ഫാസിലിന്റെ അഞ്ച് ചിത്രങ്ങളുടെ ബോക്‌സോഫീസ് കളക്ഷന്‍!!

By: Sanviya
Subscribe to Filmibeat Malayalam

നവാഗതനായ മഹേഷ് നാരയണന്റെ ടേക്ക് ഓഫ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. കുഞ്ചാക്കോ ബോബന്‍, പാര്‍വ്വതി, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള സിനിമയ്ക്ക് പുതിയ അനുഭവം നല്‍കുന്ന ടേക്ക് ഓഫിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഒരിടവേളയെടുത്ത ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. മഹേഷിന്റെ പ്രതികാരത്തിന് മുമ്പ് ഫഹദ് ഫാസില്‍ നേരിട്ടത് തുടര്‍ച്ചയായ പരാജയങ്ങളായിരുന്നു.

ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ ടേക്ക് ഓഫ് മികച്ച പ്രതികരണം നേടുന്നു. ചിത്രം വമ്പന്‍ വിജയമാകുമെന്ന് ഒരേ സ്വരത്തില്‍ സിനിമാ ലോകം പറയുന്നു. ടേക്ക് ഓഫിന് മുമ്പ് ഫഹദ് ഫാസിലിന്റെ അഞ്ച് ചിത്രങ്ങളുടെ ബോക്‌സോഫീസ് കളക്ഷന്‍ അറിയാം.

മഹേഷിന്റെ പ്രതികാരം

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസിലിന്റെ ശക്തമായ തിരിച്ച് വരവ് കൂടിയായിരുന്നു ചിത്രം. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സോഫീസിലും മികച്ച കളക്ഷന്‍ നേടി.

മണ്‍സൂണ്‍ മാംഗോസ്

2016ലെ ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു.

അയാള്‍ ഞാനല്ല

വിനീത് കുമാറിന്റെ ആദ്യ സംവിധാന സംരഭമാണ് അയാള്‍ ഞാനല്ല. കരിയറില്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അഭിനയിച്ചത്. ബോക്‌സോഫീസില്‍ ആവറേജ് വിജയമായിരുന്നു.

ഹരം

വിനോദ് സുകുമാരാന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹരം. രാധിക ആപ്‌തെയാണ് ചിത്രത്തില്‍ ഫഹദിന്റെ നായിക വേഷം അവതരിപ്പിച്ചത്. ആദ്യ പ്രദര്‍ശനത്തിന് ശേഷം നെഗറ്റീവ് നിരൂപണങ്ങള്‍ പ്രചരിച്ച ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.

മറിയം മുക്കു

ജെയിംസ് ആല്‍ബര്‍ട്ട് സംവിധാനം ചെയ്ത ചിത്രമാണ് മറിയം മുക്കു. വളരെ വ്യത്യസ്ത കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അഭിനയിച്ചത്. പക്ഷേ ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു.

English summary
Box Office Analysis Of Fahadh Faasil's Previous 5 Releases!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam