»   » പൃഥ്വിരാജിന്റെ അഞ്ച് ചിത്രങ്ങള്‍ നല്‍കുന്ന ഉറപ്പ്, എസ്രയുടെ ബോക്‌സോഫീസ് പ്രവചനങ്ങള്‍ ഞെട്ടിക്കും!

പൃഥ്വിരാജിന്റെ അഞ്ച് ചിത്രങ്ങള്‍ നല്‍കുന്ന ഉറപ്പ്, എസ്രയുടെ ബോക്‌സോഫീസ് പ്രവചനങ്ങള്‍ ഞെട്ടിക്കും!

Posted By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ എസ്ര തിയേറ്ററുകളിലേക്ക്. വലിയ പ്രതീക്ഷയോടെ തന്നെയാണ് ആരാധകര്‍ എസ്രയെ വരവേല്‍ക്കുന്നത്. ജനുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സിനിമാക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും അപ്രതീക്ഷിത സമരത്തെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന പൃഥ്വിരാജ് ചിത്രമാണ് എസ്ര. ഏഴു മാസത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ഒരു പൃഥ്വിരാജ് ചിത്രം കൂടിയാണിത്. മുമ്പ് ഒത്തിരി ഹൊറര്‍ ചിത്രങ്ങള്‍ മലയാള സിനിമയില്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ മലയാള സിനിമയക്ക് എസ്ര ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പോലും പറയുന്നത്.


പോസ്റ്റ്-പ്രൊഡക്ഷന് ശേഷം എസ്ര ഒരു നൂറ് പ്രാവശ്യമെങ്കിലും കണ്ട് കഴിഞ്ഞെന്ന് ചിത്രത്തില്‍ അഭിനയിച്ച പൃഥ്വിരാജ് കഴിഞ്ഞ ദിവസം പറഞ്ഞു. ഓരോ തവണ കാണുമ്പോഴും എസ്ര തന്നെ അത്ഭുതപ്പെടുത്തുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിന്റെ പേരില്‍ വലിയ ബോക്‌സോഫീസ് പ്രവചനങ്ങളാണ്. തൊട്ട് മുമ്പ് റിലീസ് ചെയ്ത അഞ്ച് ചിത്രങ്ങള്‍ നല്‍കുന്ന ഉറപ്പാണിത്. അനാര്‍ക്കലി മുതല്‍ ഊഴം വരെ. ബോക്‌സോഫീസ് കളക്ഷന്‍ അറിയാം.


ഊഴം

2016ല്‍ ഓണം സീസണില്‍ റിലീസിനെത്തിയ പൃഥ്വിരാജ് ചിത്രമാണ് ഊഴം. ഏറ്റവും മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ഇനീഷ്യല്‍ കളക്ഷന്‍ ഒരു കോടിയായിരുന്നു. 15 കോടിയാണ് ചിത്രത്തിന്റെ മൊത്തം കളക്ഷന്‍.


ജയിംസ് ആന്റ് ആലീസ്

കഴിഞ്ഞ വര്‍ഷം വമ്പന്‍ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ പൃഥ്വിരാജ് ചിത്രമായിരുന്നു ജയിംസ് ആന്റ് ആലീസ്. മികച്ച കളക്ഷന്‍ നേടി. റിലീസ് ചെയ്ത് 14 ദിവസംകൊണ്ട് 6.5 കോടി ബോക്‌സോഫീസില്‍ നേടി. ജെയിംസ് ആന്റ് ആലീസ് കാണാന്‍ തിയേറ്ററുകളില്‍ അധികവും കുടുംബ പ്രേക്ഷകരായിരുന്നു.


ഡാര്‍വ്വിന്റെ പരിണാമം

1.48 കോടിയാണ് ഡാര്‍വ്വിന്റെ പരിണാമം ഇനീഷ്യല്‍ ദിനത്തില്‍ ബോക്‌സോഫീസില്‍ പിടിച്ചത്. എട്ട് കോടി ബോക്‌സോഫീസില്‍ നേടി.


പാവാട

2016ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പാവാട. 16.3 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആശ ശരത്, അനൂപ് മേനോന്‍, മിയ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


അനാര്‍ക്കലി

എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങളുടെ വമ്പന്‍ വിജയത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് അനാര്‍ക്കലി. 15 കോടി ബോക്‌സോഫീസില്‍ നേടിയ ചിത്രം മലയാളത്തിലെ ഹിറ്റ് പടങ്ങളുടെ ലിസ്റ്റില്‍ ഇടം നേടി.


English summary
Box Office Analysis Of Prithviraj's Last 5 Movies!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam