ഒടുവില്‍ കളക്ഷനില്‍ ആദി തന്നെ ജയിച്ചു! ജയസൂര്യ ക്യാപ്റ്റനുമായി പിന്നാലെയുണ്ട്; ആര് ജയിക്കും?

By Ambili

ജനുവരിയില്‍ താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെയും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സിനിമകള്‍ മത്സരിച്ചായിരുന്നു എത്തിയത്. അത്രയ്ക്ക് പ്രധാന്യത്തോടെ എത്തിയതല്ലെങ്കിലും ഫെബ്രുവരിയില്‍ ഇറങ്ങിയ സിനിമകളെല്ലാം മികച്ചതെന്ന പ്രതികരണമായിരുന്നു നേടിയിരുന്നത്. ഈ മാസം എടുത്ത് പറയാന്‍ രണ്ട് സിനിമകളാണുള്ളത്.

രണ്ട് ബയോപിക്കുകളായിരുന്നു ഒരാഴ്ചയ്ക്കുള്ളില്‍ റിലീസിനെത്തിയത്. എഴുത്തുകാരി മാധാവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ആമിയും വിപി സത്യന്റെ ജീവിതകഥയുമായി എത്തിയ ക്യാപ്റ്റനും. രണ്ട് സിനിമകളും പ്രദര്‍ശനം തുടരുകയാണ്. സിനിമകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും ബോക്‌സ് ഓഫീസിലെ പെര്‍ഫോമന്‍സ് എങ്ങനെയുണ്ടെന്ന് അറിയാമോ?

ക്യാപ്റ്റന്‍

ക്യാപ്റ്റന്‍

പ്രശസ്ത ഫുട്‌ബോളാറായിരുന്ന വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ക്യാപ്റ്റന്‍ ഫെബ്രുവരി 9 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ജയസൂര്യ നായകനായി അഭിനയിച്ച സിനിമയുടെ തുടക്കം തന്നെ മോശമാക്കിയില്ലെന്ന് പറയാം. കേരളത്തില്‍ മാത്രം 100 തിയറ്ററുകള്‍ക്ക് മുകളിലായിരുന്നു സിനിമയ്ക്ക് പ്രദര്‍ശനം ലഭിച്ചിരുന്നത്. എന്നാല്‍ ബോക്‌സ് ഓഫീസിനെ കുലുക്കാന്‍ മറ്റൊരു ജയസൂര്യ വിസ്മയം തന്നെയാണ് ക്യാപ്റ്റന്‍.

ആദി

ആദി

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദി ജനുവരി 26 നായിരുന്നു റിലീസ് ചെയ്തത്. ശേഷം ഒരുപാട് സിനിമകള്‍ പ്രദര്‍ശനത്തിനെത്തിയെങ്കിലും ഇന്നും സിനിമയ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍ സിനിമയായിട്ടാണ് ആദി വിലയിരുത്തുന്നത്.

ആമി

ആമി

മാധവിക്കുട്ടിയുടെ ജീവിതകഥയുമായെത്തിയ ആമിയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത സിനിമയില്‍ മഞ്ജു വാര്യരായിരുന്നു നായിക. സിനിമ ഇപ്പോഴും മോശമില്ലാത്ത പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ബോക്‌സ് ഓഫീസില്‍ അവറേജിനും മുകളിലാണ് സിനിമയുടെ സ്ഥാനം.

ഹേയ് ജൂഡ്

ഹേയ് ജൂഡ്

ഫെബ്രുവരിയില്‍ റിലീസിനെത്തിയ ആദ്യത്തെ സിനിമയായിരുന്നു ഹേയ് ജൂഡ്. നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും ഫീല്‍ ഗുഡ് എന്നഭിപ്രായം വന്ന സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. മെല്ലെയാണ് സിനിമയുടെ തുടക്കമെങ്കില്‍ പിന്നീട് മള്‍ട്ടിപ്ലെക്‌സിലടക്കം മികച്ച് നില്‍ക്കുകയാണ്.

 റോസപ്പൂ

റോസപ്പൂ

ബിജു മേനോന്‍ നീരജ് മാധവ് കൂട്ടുകെട്ടിലെത്തിയ മറ്റൊരു കോമഡി സിനിമയായിരുന്നു റോസപ്പൂ. സ്ഥിരം ബിജു മേനോന്‍ ചിത്രങ്ങളെ പോലെ ആരാധകര്‍ കരുതിയിരുന്നെങ്കിലും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച പോലെ ഹിറ്റാവാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X