'24 മണിക്കൂറും പുള്ളി സിനിമാറ്റിക്കാണ്'; ദിയയുടെ കാലിൽ തൊട്ട് ഉമ്മവെച്ച് കാമുകൻ അശ്വിൻ ഗണേഷ്, വീഡിയോ വൈറൽ!
ഇൻസ്റ്റാഗ്രാം, യുട്യൂബ് തുടങ്ങിയ സോഷ്യൽമീഡിയ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച വിഷയമായിരുന്നു. ബ്രേക്ക്അപ്പായ വിവരം ദിയ തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. അടുത്തിടെ ദിയ വീണ്ടും പ്രണയത്തിലായി. താരപുത്രി തന്നെയാണ് ആ വിവരം സോഷ്യൽമീഡിയ വഴി പങ്കിട്ടത്. 'ഞാൻ യെസ് പറഞ്ഞു' എന്ന അടിക്കുറിപ്പോട് കൂടിയാണ് ദിയ പോസ്റ്റ് പങ്കുവെച്ചത്.
ദിയയുടെ കയ്യിൽ മറ്റൊരാൾ പിടിച്ചിരിക്കുന്ന ചിത്രവും താരപുത്രി പങ്കിട്ടിരുന്നു. ഒരു പുരുഷന്റെ കൈ മാത്രമാണ് കാണിച്ചിരിക്കുന്നത്. പോസ്റ്റ് പുറത്തുവന്നതോടെ ദിയയുടെ കയ്യിൽ പിടിച്ചിരിക്കുന്ന വ്യക്തി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായി സോഷ്യൽമീഡിയ.

വൈകാതെ ദിയയുടെ കാമുകൻ സുഹൃത്ത് കൂടിയായ അശ്വിനാണെന്ന് സോഷ്യൽമീഡിയ കണ്ടെത്തുകയും ദിയയും അശ്വിനും തന്നെ അത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ദിയയും അശ്വിനും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ദിയ ഇത് നിഷേധിക്കുകയായിരുന്നു. വർഷങ്ങളായി ദിയയും അശ്വിനും തമ്മിൽ സൗഹൃദമുണ്ട്.
ദിയയുടെ യാത്രകൾ ഏറെയും അശ്വിനൊപ്പമാണ്. തന്റെ ബിസിനസിന് ഏറ്റവും വലിയ സഹായി അശ്വിനാണെന്നും ദിയ വെളിപ്പെടുത്തിയിരുന്നു. പ്രണയം പരസ്യപ്പെടുത്തിയ ശേഷം ദിയ പങ്കിടുന്ന പോസ്റ്റുകൾ ഏറെയും പ്രണയവുമായി ബന്ധപ്പെടുത്തിയുള്ളതാണ്. ഇപ്പോഴിതാ അശ്വിന്റെ ഒരു വീഡിയോ സ്റ്റോറിയായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദിയ.
അശ്വിനൊപ്പം ചിൽ ചെയ്യാൻ ബീച്ചിൽ പോയപ്പോൾ പകർത്തിയ വീഡിയോയാണെന്നാണ് മനസിലാകുന്നത്. സംസാരിച്ചുകൊണ്ടിരിക്കെ ദിയയുടെ കാലിൽ തൊട്ട് അശ്വിൻ ഉമ്മവെയ്ക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. മനോഹരമായ ഒരു ക്യാപ്ഷനും വീഡിയോയ്ക്ക് ദിയ നൽകിയിരുന്നു. 24 മണിക്കൂറും പുള്ളി സിനിമാറ്റിക്കാണ്. ഞാൻ അത് കണ്ട് എഞ്ചോയ് ചെയ്യുമെന്ന് അവന് അറിയാം എന്നാണ് വീഡിയോ പങ്കിട്ട് ദിയ കുറിച്ചത്.
വീഡിയോ നിമിഷ നേരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ദിയ പോസ്റ്റ് ചെയ്ത പ്രൊപോസൽ വീഡിയോ ഒറ്റദിവസം കൊണ്ട് യുട്യൂബിൽ ഹിറ്റാണ്. ഓസി ടോക്കീസ് എന്ന പേരിലുള്ള ദിയ കൃഷ്ണയുടെ ചാനലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. എല്ലാ സ്നേഹത്തിനും വെറുപ്പിനും ഒടുവിൽ ഞങ്ങൾ കേരളത്തിലെ നമ്പർ വൺ ട്രെൻഡിങ് പട്ടികയിലെത്തി എന്ന് ദിയ കൃഷ്ണ.

വെറുപ്പ് വിളമ്പുന്നവരെ ബ്ലോക്ക് ചെയ്താൽ ഉടനെ അടുത്ത പ്രൊഫൈൽ ഉണ്ടാക്കി കമന്റ് ചെയ്യും എന്നുമാണ് ദിയ വീഡിയോ വീഡിയോ വൈറലായപ്പോൾ സോഷ്യൽമീഡിയിൽ കുറിച്ചത്. 'എന്റെ ചേച്ചിയേക്കാള്‍ മുമ്പെ ഞാന്‍ വിവാഹം കഴിക്കുമെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. അഹാനയ്ക്ക് കരിയറും സിനിമയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യം.'
'എനിക്ക് എന്റെ ബിസിനസും എന്റെ നോര്‍മല്‍ ജീവിതവുമാണ് താത്പര്യം. എല്ലാവരും പ്രതീക്ഷിച്ച കാര്യം തന്നെയായിരിക്കും ഇത്. അതുകൊണ്ട് വലിയ ഞെട്ടലൊന്നും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല', എന്നാണ് പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ കുടുംബത്തിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് വിശദീകരിച്ച് ദിയ പറഞ്ഞത്.


Click it and Unblock the Notifications