Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
വിവാഹം അടുത്തിരിക്കെ ഫോട്ടോകൾ നീക്കം ചെയ്ത് മഞ്ജിമ; പിന്നാലെ ആരാധകരുടെ ചോദ്യങ്ങൾ
ബാലതാരമായെത്തി പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഒരുപാട് നടിമാർ മലയാളത്തിലുണ്ട്. ശാലിനി, കാവ്യ മാധവൻ തുടങ്ങി നിരവധി നടിമാർ ഇത്തരത്തിൽ ജനപ്രിയരായി മാറിയവരാണ്. ഇവർക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ബാല താരം ആയിരുന്നു മഞ്ജിമ.
പ്രിയം എന്ന സിനിമയിൽ മഞ്ജിമ ചെയ്ത വേഷം ഇപ്പോഴും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് മഞ്ജിമ എത്തുന്നത് നായിക നടി ആയാണ്. വടക്കൻ സെൽഫി എന്ന സിനിമയിലൂടെ ആണ് മഞ്ജിമ നായികയായി തുടക്കം കുറിക്കുന്നത്.
നിവിൻ പോളി നായകനായ സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു. എന്നാൽ പ്രതീക്ഷിച്ച സ്വീകാര്യത മഞ്ജിമയ്ക്ക് ലഭിച്ചില്ല. സിനിമയിലെ പ്രധാനപ്പെട്ട ഒരു രംഗത്തിൽ നടി കരയുന്ന ഭാഗം വലിയ തോതിൽ ട്രോളുകൾക്കിരയായി. ഇതേപറ്റി മഞ്ജിമ തന്നെ തുറന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മലയാളത്തിൽ നിന്നും മറുഭാഷകളിലേക്ക് ചേക്കേറിയതോടെ മഞ്ജിമ ശ്രദ്ധിക്കപ്പെട്ടു. നിരവധി തമിഴ്, തെലുങ്ക് സിനിമകളിൽ മഞ്ജിമ നായിക ആയെത്തുകയും ചെയ്തു.
അടുത്തിടെ ആണ് താൻ പ്രണയത്തിലാണെന്ന കാര്യം മഞ്ജിമ ആരാധകരെ അറിയിച്ചത്. തമിഴ് നടൻ ഗൗതം കാർത്തിക് ആണ് മഞ്ജിമയുടെ കാമുകൻ. ഇരുവരും പ്രണയത്തിലാണെന്ന് ഏറെ നാളായി ഗോസിപ്പ് പരക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് പ്രണയത്തിലാണെന്ന കാര്യം മഞ്ജിമ വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും മഞ്ജിമ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ മഞ്ജിമയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്നും ഗൗതമിനൊപ്പമുള്ള ഫോട്ടോകൾ ഒഴിച്ച് ബാക്കി എല്ലാം ഡിലീറ്റ് ചെയ്തിരിക്കുകയാണ് മഞ്ജിമ. ഗൗതം കാർത്തിക്കിനൊപ്പമുള്ള ഫോട്ടോയും തന്റെ വളർത്ത് പൂച്ചയുടെ ഫോട്ടോയും മാത്രമാണ് മഞ്ജിമയുടെ ഇൻസ്റ്റഗ്രാം ഫീഡിൽ ഇപ്പോഴുള്ളത്. ഇതേക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം.
ഇൻസ്റ്റഗ്രാമിൽ ഫോട്ടോകളുടെ ഭംഗിക്കല്ല പ്രാധാന്യമെന്നും ആളുകളുമായി കണക്ട് ചെയ്യാനാണെന്നും താൻ മനസ്സിലാക്കുന്നെന്നാണ് മഞ്ജിമ ആരാധകന് നൽകിയ മറുപടി. മുമ്പ് തനിക്കിത്ര ആത്മവിശ്വാസം ഇല്ലായിരുന്നു. തന്നിൽ സ്വയം പല സംശയങ്ങളായിരുന്നു. പക്ഷെ ഇപ്പോൾ മുമ്പത്തേക്കാളും ആത്മവിശ്വാസം ഉണ്ടെന്നും മഞ്ജിമ വ്യക്തമാക്കി. നവംബർ 28 ന് നടി വിവാഹം കഴിക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ. ചെന്നെെയിൽ വെച്ചാണ് വിവാഹം. തമിഴ് നടൻ കാർത്തിക്കിന്റെ മകൻ ആണ് ഗൗതം.
മണിരത്നം സംവിധാനം ചെയ്ത കടൽ എന്ന സിനിമയിലൂടെയാണ് ഗൗതം സിനിമയിലേക്ക് എത്തുന്നത്. ഗൗതം തനിക്ക് ആത്മവിശ്വാസം നൽകുന്ന പങ്കാളി ആണെന്നാണ് മഞ്ജിമ നേരത്തെ വ്യക്തമാക്കിയത്. എല്ലാം നഷ്ടപ്പെട്ട തന്നിലേക്ക് വന്ന കാവൽ മാലാഖയാണ് ഗൗതം കാർത്തിക് എന്നാണ് മഞ്ജിമ വിശേഷിപ്പിച്ചത്.
എന്റെ കുറവുകൾ അംഗീകരിക്കാനും ഞാനായിരിക്കാനും നീ എന്നെ പഠിപ്പിച്ചു. ഞാൻ ആരാണോ അങ്ങനെ തന്നെ നീ എന്നെ സ്നേഹിക്കുന്നു. നീ എപ്പോഴും എനിക്ക് പ്രിയപ്പെട്ട ആളായിരിക്കും എന്നും മഞ്ജിമ നേരത്തെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
-
മലയാളത്തിലെ പ്രമുഖ നടനുമായുള്ള വിവാഹ വാര്‍ത്ത; എന്റെ വീട്ടുകാരേക്കാള്‍ ഉത്കണ്ഠ വേറെ ചിലര്‍ക്ക്!
-
പ്രഭാസിന്റെ ഭൂതവും ഭാവിയും പറയുന്ന വിവാദ ജോത്സ്യൻ; ഒടുവിൽ സ്വന്തം ഭാര്യ നടനയച്ച സമ്മാനം; ചർച്ചയാക്കി ആരാധകർ