ആഷിക് അബുവിന്റെ ബ്രില്ല്യന്‍സ്! വൈറസില്‍ ഒളിഞ്ഞിരിക്കുന്ന രസകരമായ സംഭവങ്ങള്‍, വീഡിയോ വൈറല്‍
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിപ വൈറസുണ്ടാക്കിയ ഭീകരത അതിഭയാനകമായിരുന്നു. ഇത് പശ്ചാതലമാക്കിയാണ് ആഷിക് അബുവിന്റെ സംവിധാനത്തില്‍ വൈറസ് റിലീസിനെത്തിയത്. യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ റിയലിസ്റ്റിക് സിനിമയായിരുന്നു വൈറസ്. റിയല്‍ ക്യാരക്ടറുകള്‍ ആയതിനാല്‍ പെര്‍ഫെക്ട് കാസ്റ്റിംഗ് ഒരുക്കി സംവിധായകന്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു.
അത് മാത്രമല്ല ആഷിക് അബുവിന്റെ വേറെയും ബ്രില്ല്യന്‍സ് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ പേജ് വഴി വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാവുന്നത്. സിനിമയിലെ ചെറിയ കാര്യങ്ങളില്‍ പോലും അതീവ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നും വീഡിയോയില്‍ നിന്നും വ്യക്തമാവുകയാണ്.

ആഷിക് അബു സംവിധാനം ചെയ്യുമ്പോള്‍ മുഹ്‌സിന്‍ പരാരിയും സുഹാസ് ഷറഫും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, പാര്‍വ്വതി, റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, ആസിഫ് അലി എന്നിവരടങ്ങിയ വമ്പന്‍ താരങ്ങളായിരുന്നു വൈറസില്‍ അണിനിരന്നത്.
സിനിമയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയപ്പോള്‍ മുതല്‍ മലയാള സിനിമാപ്രേമികള്‍ ആകാംഷയിലായിരുന്നു. ഇക്കൊല്ലത്തെ ഈദിന് മുന്നോടിയായി ജൂണ്‍ മാസം ആണ് വൈറസ് റിലീസ് ചെയ്യുന്നത്. തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് നല്ല പ്രേക്ഷക പ്രശംസയായിരുന്നു തിയറ്ററുകളില്‍ നിന്നും ലഭിച്ചത്. ബോക്‌സോഫീസിലും നല്ല പ്രകടനമാണ് കാഴ്ച വെച്ചത്.


Click it and Unblock the Notifications











