ചേട്ടത്തിയുടെ ഒപ്പമായിരുന്നു എന്റെ മകൾ; അവർ അമ്മയായപ്പോൾ ഞാൻ പഠിച്ച കാര്യം; ജ്യോതികയുടെ നാത്തൂൻ
തമിഴ് സിനിമാ രംഗത്തെ താരകുടുംബമാണ് നടൻ ശിവകുമാറിന്റേത്. മക്കളായ സൂര്യയും കാർത്തിയും മരുമകൾ ജ്യോതികയും തമിഴകത്തെ മുൻനിര താരങ്ങൾ. മകൾ ബ്രിന്ദ സംഗീത ലോകത്ത് സാന്നിധ്യം അറിയിക്കുന്നു. കുടുംബബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നവരാണിവർ. അടുത്തിടെ ജ്യോതിക ഭർത്താവിന്റെ കുടുംബത്തെ പ്രശംസിച്ച് സംസാരിക്കുകയുണ്ടായി. സൂര്യയുടെ കുടുംബത്തിലേക്ക് എത്തിയ ശേഷമാണ് താൻ പാരമ്പര്യമൂല്യങ്ങളെക്കുറിച്ചും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും മനസിലാക്കിയതെന്ന് ജ്യോതിക പറഞ്ഞു.
ഇപ്പോഴിതാ ജ്യോതികയെക്കുറിച്ച് സംസാരിക്കുകയാണ് നാത്തൂൻ ബ്രിന്ദ ശിവകുമാർ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ബ്രിന്ദ മനസ് തുറന്നത്. ഞാനും ചേട്ടത്തിയും ഗർഭിണിയായത് ആറ് മാസത്തെ വ്യത്യാസത്തിലാണ്. ചേട്ടത്തിയുടെ വളകാപ്പ് കഴിഞ്ഞ് അടുത്ത മാസം ഞാൻ ഗർഭിണിയായി. എന്റെ കല്യാണം നടത്തിയ ശേഷം അടുത്ത വർഷമാണ് അവർ വിവാഹിതരായത്. അടുത്തടുത്തായതിനാൽ എപ്പോഴും ഞങ്ങൾ ഒരിടത്തായിരിക്കും.

എന്റെ ഗർഭകാലത്ത് ചേട്ടത്തിയുടെ മകൾ ദിയ വളരുന്നത് ഞാൻ കാണുന്നുണ്ട്. കുഞ്ഞിനെ എങ്ങനെ വളർത്തണം, ഉറക്കണം എന്നാെക്കെ ഞാൻ അവരിൽ നിന്നും പഠിച്ചു. എല്ലാം ചേട്ടത്തിയാണ് ചെയ്യുക. ദിയക്ക് എന്ത് വാങ്ങിയാലും അവർ എന്റെ മകൾ തൻവിക്കും വാങ്ങും. മകൾ മിക്കപ്പോഴും ചേട്ടത്തിക്കൊപ്പമാണ്. ഞാൻ കുറച്ച് ദിവസം എന്റെ വീട്ടിൽ പോയാൽ മകൾ എന്റെ കൂടെ ഇരിക്കട്ടെയെന്ന് ചേട്ടത്തി പറയും. ഞാൻ അത്തയുടെ കൂടെ ഇരുന്നോളും എന്നാണ് രണ്ട് ദിവസം കഴിഞ്ഞ് വന്നാൽ മകൾ പറയുക.
അവൾക്ക് ചേട്ടത്തിയോട് വലിയ അടുപ്പമാണെന്നും ബ്രിന്ദ ശിവകുമാർ വ്യക്തമാക്കി. കാർത്തിയുടെ കുട്ടികൾ കുറേക്കൂടി ചെറുതാണ്.മകനെ ഒന്ന് വളർത്തി താ, എന്നെക്കൊണ്ട് ഓടാൻ പറ്റുന്നില്ലെന്ന് കാർത്തി പറയും. ഞങ്ങളുടെ ജോലിയെല്ലാം കഴിഞ്ഞു, ൻി നീയാണ് ഓടേണ്ടതെന്ന് താൻ പറയുമെന്നും ബ്രിന്ദ വ്യക്തമാക്കി. തന്റെ വിവാഹത്തിന് മുമ്പ് അനുജൻ കാർത്തി നൽകിയ ഉപദേശത്തെക്കുറിച്ചും ബ്രിന്ദ സംസാരിച്ചു.

നീ എങ്ങനെയാണോ അങ്ങനെ തന്നെ പെരുമാറ്, ഒരുപാട് നല്ലവളായിരിക്കണമെന്ന് കരുതി സ്വയം മാറ്റിയാൽ ഏറെക്കാലം നടിക്കാൻ കഴിയില്ലെന്ന് കാർത്തി പറഞ്ഞു. അത് വളരെ പ്രധാനപ്പെട്ട ഉപദേശമായിരുന്നു. തീർച്ചയായും ഒരുപാട് കാര്യങ്ങളിൽ നമ്മൾ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. പക്ഷെ നമ്മുടെ ക്യാരക്ടറിൽ ഇല്ലാത്ത കാര്യം ചെയ്യുന്നത് മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്നും ബ്രിന്ദ ശിവകുമാർ ചൂണ്ടിക്കാട്ടി.
വിവാഹം ശേഷം വർഷങ്ങളോളം ചെന്നെെയിൽ സൂര്യയുടെ വീട്ടിലാണ് ജ്യോതിക കഴിഞ്ഞതെങ്കിലും ഇപ്പോൾ മുംബൈയിലാണ് ജ്യോതികയും സൂര്യയും താമസിക്കുന്നത്. തന്റെ മാതാപിതാക്കൾക്ക് പ്രായമായതിനാൽ അവർക്കൊപ്പം നിൽക്കാൻ വേണ്ടിയാണ് മുംബൈയിലേക്ക് മാറിയതെന്ന് ജ്യോതിക വ്യക്തമാക്കിയിട്ടുണ്ട്.
സിനിമാ രംഗത്ത് ജ്യോതികയിന്ന് സജീവമാണ്. ശൈത്താൻ ആണ് ജ്യോതികയുടെ പുതിയ സിനിമ. ഏറെക്കാലത്തിന് ശേഷം നടി അഭിനയിച്ച ബോളിവുഡ് സിനിമയാണിത്. കാതൽ ദ കോർ ആണ് ഇതിന് മുമ്പിറങ്ങിയ ജ്യോതികയുടെ സിനിമ. മമ്മൂട്ടി നായകനായ ചിത്രം മികച്ച വിജയം നേടി. ദിയ, ദേവ് എന്നിവരാണ് ജ്യോതികയുടെയും സൂര്യയുടെ മക്കൾ.


Click it and Unblock the Notifications