twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പെണ്‍മക്കളുടെ പ്രേമത്തിന് കൂട്ടു നില്‍ക്കുന്ന അച്ഛന്‍, ചര്‍ച്ചയായി ബ്രോ ഡാഡിയിലെ ലാലു അലക്‌സ്

    |

    ലൂസിഫറിന് ശേഷം മോഹൻലാൽ- പൃഥ്വിരാജ് കൂട്ട്കെട്ടിൽ പുറത്ത് ഇറങ്ങിയ ചിത്രമാണ് ബ്രോ ഡാഡി. ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചത്രത്തിൽ ഏറ്റവുമധികം പ്രശംസ ലഭിച്ച കഥാപാത്രമാണ് ലാലു അലക്‌സിന്‌റേത്. മാളിയേക്കൽ കുര്യന്‍ എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തിന്റെ സുഹൃത്തായിട്ടാണ് ലാലു അലക്സ് എത്തിയത്. കല്യാണി പ്രിയദർശന്റെ അച്ഛൻ കഥാപാത്രമാണിത്.

     Lalu Alex

    അദ്ദേഹത്തിന് ലഭിച്ച കോമഡി സീനുകളായാലും ഇമോഷണല്‍ സീനുകളാണെങ്കിലും നന്നായി തന്നെ ചെയ്തിട്ടുണ്ട് എന്നാണ് പ്രേക്ഷരുടെ അഭിപ്രായം. എന്നാല്‍ ഇപ്പോള്‍ മറ്റൊരു രീതിയിലാണ് ലാലു അലക്‌സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. മകളായ അന്ന തന്റെ പ്രേമബന്ധത്തെ പറ്റി എന്തുകൊണ്ട് ലാലു അലക്‌സിന്റെ കഥാപാത്രത്തോട് പറഞ്ഞില്ല എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കാരണം മലയാളസിനിമയിലെ പെണ്‍മക്കളുടെ പ്രേമത്തിന് കൂട്ടു നില്‍ക്കുന്ന ആസ്ഥാന അച്ഛന്‍ എന്ന പട്ടം ഇതിനോടകം തന്നെ ലാലു അലക്‌സിന് ലഭിച്ചിട്ടുള്ളതാണ്.

    പ്രണവിനെ മാത്രം വേറിട്ടു നിർത്തരുത്, വിനീത് പറഞ്ഞതിനെ കുറിച്ച് ദിവ്യ ജോർജ്പ്രണവിനെ മാത്രം വേറിട്ടു നിർത്തരുത്, വിനീത് പറഞ്ഞതിനെ കുറിച്ച് ദിവ്യ ജോർജ്

    മലയാളത്തില്‍ ഇത്തരത്തില്‍ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടുപോയ താരമാണ് ലാലു അലക്‌സും. ആസ്ഥാന ഇടുക്കികാരന്‍-ജാഫര്‍ ഇടുക്കി. നായകന്റെ ചെറുപ്പത്തില്‍ മരിച്ചു പോകുന്ന ആസ്ഥാന അമ്മ-അഞ്ജലി നായര്‍, എല്ലാ സിനിമയിവും മരിക്കുന്ന കഥാപാത്രം-സന്തോഷ് കീഴാറ്റൂര്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

    കോടമ്പാക്കത്തെ പൈപ്പ് വെളളം ഒരുപാട് കുടിച്ചിട്ടുണ്ടെന്ന് ജഗതി, പഠിച്ച പാഠത്തെ കുറിച്ച് നടൻ...കോടമ്പാക്കത്തെ പൈപ്പ് വെളളം ഒരുപാട് കുടിച്ചിട്ടുണ്ടെന്ന് ജഗതി, പഠിച്ച പാഠത്തെ കുറിച്ച് നടൻ...

    അങ്ങനെയുള്ള ലാലു അലക്‌സിന്റെ കഥാപാത്രത്തോട് തന്റെ പ്രേമം എന്തുകൊണ്ടാണ് നായികയായ അന്ന പറയാത്തത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 1999 ല്‍ പുറത്തിറങ്ങിയ നിറം, 2007ല്‍ പുറത്തിറങ്ങിയ ചോക്ലേറ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ മകളുടെ പ്രേമത്തെ പിന്തുണയ്ക്കുന്ന കൂള്‍ അച്ഛനായിട്ടാണ് ലാലു അലക്‌സ് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട മീം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

    Read more about: lalu alex mohanlal
    English summary
    Bro Dady's Lalu Alex Character Viral On Social Media, Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X