സ്വന്തം കുടുംബം ഉണ്ടാക്കാൻ മറ്റൊരു കുടുംബം തകർത്തു; വിവാ​ദമായി പൂനം കൗറിന്റെ വാക്ക്; സമാന്തയ്ക്കെതിരെ?

നടി സമാന്ത വിവാഹിതയായ ശേഷം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് ന‌ടക്കുന്നത്. ഫിലിം മേക്കർ രാജ് നിദിമൊറുവിനെയാണ് സമാന്ത വിവാഹം ചെയ്തത്. രണ്ട് പേരുടെയും രണ്ടാം വിവാഹമാണിത്. സമാന്തയെ സംബന്ധിച്ച് ഈ തീരുമാനത്തിന് വലിയ പ്രാധാന്യമുണ്ട്. ഏറെക്കാലം ആരോ​ഗ്യ പ്രശ്നങ്ങൾ സമാന്തയെ അലട്ടിയിരുന്നു. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനാണ് സമാന്തയെ ബാധിച്ചത്. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷമാണ് ഈ കണ്ടീഷൻ ബാധിച്ചത്. സമാന്തയെ മാനസികമായി തകർത്ത നാളുകളായിരുന്നു ഇത്. വിഷമഘട്ടത്തെ സമാന്ത ഒറ്റയ്ക്ക് അതിജീവിച്ചു.

ഇതിനിടയിൽ എപ്പോഴാണ് നടി രാജുമായി അടുത്തതെന്ന് വ്യക്തമല്ല. പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ച് ഇതുവരെ സമാന്ത തുറന്ന് സംസാരിച്ചിട്ടില്ല. സമാന്ത വീണ്ടും വിവാഹിതയായതിൽ ആരാധകർ ഏറെ സന്തോഷത്തിലാണ്. എന്നാൽ ഇതിനിടെ രാജ് നി​ദിമൊരുവിന്റെ മുൻ ഭാര്യ ശ്യാമലി ദെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വാചകം ചർച്ചയായി. ​ഗതികെട്ടവർ ​ഗതികെട്ട കാര്യങ്ങൾ ചെയ്യും എന്നാണ് ശ്യാമലി പങ്കുവെച്ച വാചകം.

Samantha

ശ്യാമലിയും രാജും തമ്മിലുള്ള വിവാഹബന്ധം പിരിയാൻ കാരണം സമാന്തയാണെന്ന വാദം വരുന്നുണ്ട്. എന്നാൽ ഇവരാരും തന്നെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതിനിടെ നടി പൂനം കൗർ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്വന്തം കുടുംബം ഉണ്ടാക്കാൻ വേണ്ടി മറ്റൊരു കുടുംബം തകർത്തു. പെയഡ് പിആർ ക്യാമ്പയിനിലൂടെ വാഴ്ത്തപ്പെടുന്ന ശാക്തീകരിക്കപ്പെട്ട, വിദ്യഭ്യാസമുള്ള, നാർസിസിസ്റ്റായ സ്ത്രീ. പണം കൊടുത്ത് ദുർബലനായ പുരുഷനെ വാങ്ങാൻ പറ്റും എന്നാണ് പൂനം കൗർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

നേരത്തെ പലർക്കെതിരെയും വിവാദ പോസ്റ്റുകളിട്ട നടിയാണ് പൂനം കൗർ. സമാന്തയ്ക്കെതിരെയാണ് പുതിയ പോസ്റ്റ് എന്ന് വാദമുണ്ട്. സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങളോട് സമാന്തയോ രാജോ പ്രതികരിക്കും എന്നാണ് ആരാധകർ കരുതുന്നത്. 2023 ലാണ് രാജിനൊപ്പമുള്ള ശ്യാമലിയുടെ അവസാന സോഷ്യൽ മീഡിയ പോസ്റ്റ്. വാലന്റെെൻസ് ഡേയ്ക്ക് രാജിന് ആശംസകൾ അറിയിച്ചതായിരുന്നു ശ്യാമലി. 2023 ന് ശേഷമാണ് ശ്യാമലിയുടെ പോസ്റ്റുകളിൽ രാജിനെ കാണാതായത്.

Samantha

രാജിനൊപ്പമുള്ള പോസ്റ്റുകൾ പങ്കുവെക്കാതായി. 2024 ഒരു വാചകം ശ്യാമലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പുരുഷൻ എന്നാൽ അവൻ ചിന്തിക്കുന്നതല്ല, മറിച്ച് അവൻ ഒളിക്കുന്നതെന്താണോ അതാണ് എന്നായിരുന്നു ആ വാചകം.ശ്യാമലിയുടെ ഇത്തരം പോസ്റ്റുകളാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്.

സമാന്തയുടെ മുൻ ഭർത്താവ് നടൻ നാ​ഗ ചൈതന്യ 2024 ഡിസംബറിലാണ് വിവാഹിതനായത്. ശോഭിത ധുലിപാലയെയാണ് നടൻ വിവാഹം ചെയ്തത്. ഇരുവരും കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹ ദിവസത്തിൽ സമാന്തയുടെ ആരാധകർ നടത്തിയ സെെബർ ആക്രമണം ചെറുതല്ല. ശോഭിത സമാന്തയുടെ കുടുംബ ജീവിതം തകർത്തു, സമാന്തയെ നാ​ഗ ചെതന്യ ചതിച്ചു എന്നെല്ലാമായിരുന്നു വ്യാഖ്യാനങ്ങൾ. എന്നാൽ നാ​ഗ ചെെതന്യ ഇതിൽ വ്യക്തത വരുത്തി. സമാന്തയുമായി പിരിഞ്ഞ ശേഷമാണ് ശോഭിത തന്റെ ജീവിതത്തിലേക്ക് വന്നതെന്ന് നാ​ഗ ചെെതന്യ പറഞ്ഞു.

More from Filmibeat

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X