പൃഥ്വിരാജിന്റെ മറ്റൊരു അവതാരം! ബ്രദേഴ്‌സ് ഡേ യില്‍ നിന്നും വരാനിരിക്കുന്നത് ഇരട്ട സര്‍പ്രൈസ്!
നടന്‍ കലാഭവന്‍ ഷാജോണ്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണ് ബ്രദേഴ്സ് ഡേ. പൃഥ്വിരാജ് നായകനായിട്ടെത്തുന്നു എന്നതാണ് സിനിമയുടെ പ്രത്യേകതകളിലൊന്ന്. ഇക്കൊല്ലത്തെ ഓണത്തിന് മുന്നോടിയായി റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ നിന്നും ക്യാരക്ടര്‍ പോസ്റ്ററുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം സിനിമയില്‍ നിന്നും മറ്റൊരു സര്‍പ്രൈസ് കൂടി വരികയാണ്.
ഫേസ്ബുക്ക് പേജിലുടെ പുറത്ത് വിട്ട പോസ്റ്ററിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രദേഴ്സ് ഡേ യില്‍ നിന്നും ഓഡിയോയും ട്രെയിലറുമാണ് ഒരു ദിവസം തന്നെ റിലീസ് ചെയ്യാന്‍ പോവുന്നത്. ആഗസ്റ്റ് 24 ന് നടക്കുന്ന റെഡ് എഫ്എം മലയാളം മ്യൂസിക് അവാര്‍ഡ് വേദിയില്‍ വെച്ചാണ് ട്രെയിലര്‍ ലോഞ്ച് നടക്കുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുകയാണ്.

പൃഥ്വിരാജ് നായകനായിട്ടെത്തുമ്പോള്‍ നാല് നടിമാരാണ് ചിത്രത്തിലുള്ളത്. മഡോണ സെബാസ്റ്റിയന്‍, ഐശ്വര്യ ലക്ഷ്മി, മിയ ജോര്‍ജ്, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് നായികമാര്‍. വിജയരാഘവന്‍, കോട്ടയം നസീര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എല്ലാവരെക്കാളും സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത് വിജയരാഘവന്റെ കഥാപാത്രത്തെ കുറിച്ച് അറിയാനാണ്. ഫ്രീക്കന്റെ ലുക്കിലുള്ള താരത്തിന്റെ ചിത്രം നേരത്തെ വൈറലായിരുന്നു.
കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രത്തില്‍ ഒരു ഫാമിലി എന്റര്‍ടെയിനറാണെന്നാണ് കലാഭവന്‍ ഷാജോണ്‍ വ്യക്തമാക്കുന്നത്. അടുത്ത കാലത്തൊന്നും പൃഥ്വിരാജിലൂടെ കണ്ടിട്ടില്ലാത്ത കഥാപാത്രമാണ് ഇതിലുണ്ടാവുക. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മാണം.


Click it and Unblock the Notifications











