പൃഥ്വിരാജും മോഹന്‍ലാലും നേര്‍ക്ക് നേര്‍! ബോക്‌സോഫീസില്‍ പടപ്പുറപ്പാട് തുടങ്ങി! പ്രേക്ഷക പ്രതികരണം

Recommended Video

നേര്‍ക്കുനേര്‍ ഏറ്റുമുട്ടി പൃഥ്വിരാജും മോഹന്‍ലാലും

നൂറും ഇരുന്നൂറും കോടി വാരിക്കൂട്ടിയ സിനിമകള്‍ പിറന്നത് ഈ വര്‍ഷമായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ബോക്‌സോഫീസ് നിറച്ച് വെച്ചിരിക്കുന്നതിനാല്‍ ഇനി യൂത്തന്മാര്‍ക്കുള്ള ചാന്‍സ് ആണ്. വിജയം പ്രതീക്ഷിച്ച് നിരവധി സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. പ്രധാനമായും ഓണക്കാലം ലക്ഷ്യമാക്കിയാണ് സിനിമകള്‍ റിലീസിനെത്തി കൊണ്ടിരിക്കുന്നത്.

ഓണത്തിന് മുന്നോടിയായി നിവിന്‍ പോളി നായകനായിട്ടെത്തിയ ലവ് ആക്ഷന്‍ ഡ്രാമ തിയറ്ററുകളിലേക്ക് എത്തി. ഇന്നിതാ പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും സിനിമകള്‍ റിലീസിനെത്തിയിരിക്കുകയാണ്. കേരളത്തില്‍ വലിയൊരു വിഭാഗം ജനപിന്തുണയുള്ള താരങ്ങള്‍ ആയതിനാല്‍ ബോക്‌സോഫീസില്‍ കടുത്ത മത്സരമായിരിക്കും ഇരുവരും കാഴ്ച വെക്കുന്നത്. സിനിമകളെ കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണം വന്ന് കൊണ്ടിരിക്കുകയാണ്.

പ്രേക്ഷക പ്രതികരണം

നര്‍മ്മത്തില്‍ പൊതിഞ്ഞതും കോമഡി രംഗങ്ങളില്‍ സമ്പന്നവുമാണ് ഇട്ടിമാണിയുടെ ആദ്യ പകുതിയെന്നാണ് ആദ്യം വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

പ്രേക്ഷക പ്രതികരണം

വലിയ പ്രതീക്ഷകളൊന്നും നല്‍കാതെയാണ് ഇട്ടിമാണിയെ തിയറ്ററുകളിലേക്ക് എത്തിച്ചത്. എന്നാല്‍ മുന്‍വിധി ഇല്ലാതെ സിനിമ കാണാന്‍ വരുന്ന വരുന്നവര്‍ക്ക് ഇട്ടിമാണി കണ്ടിട്ട് പോവാമെന്ന് ചില പ്രേക്ഷകര്‍ പറയുന്നു.

പ്രേക്ഷക പ്രതികരണം

ഏറെ കാലത്തിന് ശേഷം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഡയലോഗുകളുമായിട്ടാണ് ഇത്തവണ മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. സിനിമയിലൂട നീളം മോഹന്‍ലാലിന്റെ പ്രകടനത്തിന് മോശമില്ലാത്ത അഭിപ്രായങ്ങളാണ് ഇതുവരെ വന്ന് കൊണ്ടിരിക്കുന്നത്.

 പ്രേക്ഷക പ്രതികരണം

മെല്ലെയാണ് സിനിമ തുടങ്ങിയതെങ്കിലും ഇത് മൊത്തം മോഹന്‍ലാലിന്റെ ഷോ ആണെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ആദ്യ പകുതി കോമഡികളാല്‍ നിറഞ്ഞതായിരുന്നു. പ്രതീക്ഷിക്കാത്തൊരു ടേണിംഗ് പോയിന്റിലെത്തിച്ചാണ് ജിബിയും ജോജുവും ഇന്റര്‍വല്‍ കൊടുത്തത്.

 പ്രേക്ഷക പ്രതികരണം

ലൂസിഫര്‍ ആയിരുന്നു ഈ വര്‍ഷത്തെ ഏറ്റവും വിജയം നേടിയ സിനിമ. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണെന്നുള്ള പ്രത്യേകതയും ലൂസിഫറിനുണ്ടായിരുന്നു. ഇപ്പോള്‍ രണ്ട് സിനിമകളിലൂടെ ബോക്‌സോഫീസില്‍ നേര്‍ക്ക് നേര്‍ മത്സരിക്കാനെത്തിയിരിക്കുകയാണ് മോഹന്‍ലാലും പൃഥ്വിരാജും. ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുമ്പോള്‍ ഇട്ടിമാണിയിലൂടെയാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്.

 പ്രേക്ഷക പ്രതികരണം

രസകരമായ കാര്യം ബ്രദേഴ്‌സ് ഡേയും ഇട്ടിമാണിയും കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി ഒരുക്കിയ എന്റര്‍ടെയിന്‍മെന്റ് ചിത്രങ്ങളാണെന്നുള്ളതാണ്. ഏറെ കാലത്തിന് ശേഷം ഇരുവരെയും ഇത്തരമൊരു സിനിമയുടെ ഭാഗമായി കാണാന്‍ കഴിഞ്ഞു എന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ തന്നെ റിലീസിനെത്തിയ സിനിമയുടെ ആദ്യ പ്രേക്ഷക പ്രതികരണത്തിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഏകദേശം റിപ്പോര്‍ട്ടുകള്‍ വരുന്നതേയുള്ളു.

പ്രേക്ഷക പ്രതികരണം

നടന്‍ കലാഭവന്‍ ഷാജോണ്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമയാണ് ബ്രദേഴ്‌സ് ഡേ. മിയ ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, പ്രായഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റിയന്‍ എന്നിങ്ങനെ നാല് നായികമാരും വിജയരാഘവന്‍, പ്രസന്ന, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്ഫടികം ജോര്‍ജ്, കൊച്ചു പ്രേമന്‍ തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

പ്രേക്ഷക പ്രതികരണം

ജിബി-ജോജു കൂട്ടുകെട്ടില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ചൈനയില്‍ നിന്നുമടക്കം ഷൂട്ടിംഗ് നടത്തിയ സിനിമയ്ക്കും വമ്പന്‍ സ്വീകരണമാണ് കേരളത്തിലെ തിയറ്ററുകളില്‍ ലഭിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം കെപിഎസി ലളിത, ധര്‍മജന്‍ ബോള്‍ഗാട്ടി, സിദ്ദിഖ്, സലിം കുമാര്‍ എന്നിങ്ങനെ നിരവധി താരങ്ങളാണ് ഇട്ടിമാണിയില്‍ അണിനിരക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X