»   » സിനിമകൊണ്ട് ജീവിക്കാന്‍ കഴിയില്ല എന്ന് തോന്നിയിട്ടാണോ, മലയാള സിനിമയിലെ ബിസിനസുകാരികള്‍

സിനിമകൊണ്ട് ജീവിക്കാന്‍ കഴിയില്ല എന്ന് തോന്നിയിട്ടാണോ, മലയാള സിനിമയിലെ ബിസിനസുകാരികള്‍

Posted By:
Subscribe to Filmibeat Malayalam

സിനിമ എല്ലാ കാലത്തും കൂടെ ഉണ്ടാവണമെന്നില്ല. ഒരു സമയമായാല്‍ അത് നമ്മളെ ഉപേക്ഷിക്കും, അല്ലെങ്കി നമ്മള്‍ സിനിമയെ ഉപേക്ഷിക്കേണ്ടി വരും. പ്രത്യേകിച്ചും അഭിനേത്രികളുടെ കാര്യത്തില്‍. നായിക എന്ന നിലയില്‍ ഒരുപാട് കാലം വെള്ളിത്തിരയില്‍ നില്‍ക്കാന്‍ കഴിയില്ല.

വിവാഹം വന്നാല്‍ പിന്മാറേണ്ടി വരും. അഭിനയം തുടര്‍ന്നാലും പ്രധാന്യമുള്ള വേഷങ്ങള്‍ ലഭിക്കണമെന്നില്ല. ഇത് മനസ്സിലാക്കിയിട്ടാണോ എന്തോ മലയാള സിനിമയില്‍ ഇപ്പോള്‍ ഒരുപാട് ബിസിനസുകാരികള്‍ ഉദിച്ചിരിയ്ക്കുന്നു. സമീപകാലത്ത് ബിസിനസ് ആരംഭിച്ച മലയാള സിനിമയിലെ ചില നായികമാരെ പരിചയപ്പെടാം

സിനിമകൊണ്ട് ജീവിക്കാന്‍ കഴിയില്ല എന്ന് തോന്നിയിട്ടാണോ, മലയാള സിനിമയിലെ ബിസിനസുകാരികള്‍

മലയാള സിനിമയ്ക്ക് ജോമോള്‍ എന്ന പേരില്‍ പരിചയമുള്ള ഗൗരി ചന്ദ്രശേഖരന്‍ പിള്ള. വിവാഹ ശേഷം സിനിമ ഇന്റസ്ട്രി വിട്ട ജോമോള്‍ ഇപ്പോള്‍ ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെ ബിസിനസ് ആരംഭിച്ചിരിയ്ക്കുകയാണ്. ഓണ്‍ലൈന്‍ ഗിഫ്റ്റ് വ്യാപാരമാണ് ഇപ്പോള്‍. മേക്ക് ഇറ്റ് സ്‌പെഷ്യല്‍ ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റിലൂടെയാണ് വ്യാപാരം

സിനിമകൊണ്ട് ജീവിക്കാന്‍ കഴിയില്ല എന്ന് തോന്നിയിട്ടാണോ, മലയാള സിനിമയിലെ ബിസിനസുകാരികള്‍

ഒരു വിവാഹം കാവ്യയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. വിവാഹ ശേഷം സിനിമ വിട്ട കാവ്യ വിവാഹ മോചന ശേഷം തിരിച്ചുവന്നെങ്കിലും വളരെ സെലക്ടീവായിരുന്നു. പത്താം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ കാവ്യ മാധവന്‍ പിന്നീട് ഒരു ബിസിനസ് ആരംഭിയ്ക്കണം എന്ന ലക്ഷ്യത്തോടെ പ്ലസ്ടു എഴുതി എടുത്ത് ബികോം പൂര്‍ത്തിയാക്കി. എന്നിട്ടാണ് ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരം അരംഭിച്ചത്

സിനിമകൊണ്ട് ജീവിക്കാന്‍ കഴിയില്ല എന്ന് തോന്നിയിട്ടാണോ, മലയാള സിനിമയിലെ ബിസിനസുകാരികള്‍

വിവാഹ ശേഷം പൂര്‍ണിമ ഇന്ദ്രജിത്തും ഇന്റസ്ട്രി വിട്ടു. കുറേക്കാലം ഒന്നും ചെയ്യാതെ നിന്നെങ്കിലും പിന്നീട് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞു. പ്രാണ എന്ന പേരില്‍ എറണാകുളത്ത് ഒരു ഒരു ഫാഷന്‍ ഡിസൈനിങ് സ്ഥാപനം ആരംഭിച്ചു

സിനിമകൊണ്ട് ജീവിക്കാന്‍ കഴിയില്ല എന്ന് തോന്നിയിട്ടാണോ, മലയാള സിനിമയിലെ ബിസിനസുകാരികള്‍

സ്റ്റോപ്പ് വയലന്‍സ്, ചക്രം, ബോയ് ഫ്രണ്ട് തുടങ്ങി ഒത്തിരി മലയാള സിനിമകളില്‍ പെങ്ങളായും കാമുകിയായും അഭിനയിച്ച ചന്ദ്ര ലക്ഷ്മണ്‍ ടെലിവിഷന്‍ സീരിയലുകളിലൂടെ തമിഴിലും മലയാളത്തിലും ഒരുപാട് തിളങ്ങി. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ചന്ദ്ര ഇപ്പോള്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത തൊഴിലാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. പാദസരം സ്വയം ഉണ്ടാക്കി വില്‍ക്കുക. ഒരു ബിസിനസ് ആയി തുടങ്ങിയതല്ലെങ്കിലും പിന്നീടങ്ങനെ ആയി മാറുകയായിരുന്നു. ഫേസ്ബുക്കിലുടെയാണ് മെയിന്‍ പ്രമോഷന്‍

സിനിമകൊണ്ട് ജീവിക്കാന്‍ കഴിയില്ല എന്ന് തോന്നിയിട്ടാണോ, മലയാള സിനിമയിലെ ബിസിനസുകാരികള്‍

സിനിമകള്‍ക്കൊപ്പം ബിസിനസ് രംഗത്തും ഒരു കൈ പരീക്ഷിച്ചു നടി പ്രവീണ. സൂര്യപുത്ര എന്ന കമ്പനിയുണ്ടാക്കി മിനറല്‍വാട്ടറും സോഡയും ജ്യൂസും വിപണിയിലെത്തിച്ച് വിജയംവരിച്ചു കഴിഞ്ഞു. അഭിനയത്തോടൊപ്പം ബിസിനസിലും ശോഭിക്കുന്ന പ്രവീണയുടെ ജീവിതം.

സിനിമകൊണ്ട് ജീവിക്കാന്‍ കഴിയില്ല എന്ന് തോന്നിയിട്ടാണോ, മലയാള സിനിമയിലെ ബിസിനസുകാരികള്‍

ലെന വ്യാപാരമല്ല, മറിച്ച് സൗന്ദര്യ രംഗത്തേക്കാണ് തിരിഞ്ഞത്. ആകൃതി എന്ന പേരില്‍ ഒരു സ്ലിമ്മിങ് സെന്ററാണ് ലെന ആരംഭിച്ചത്. അഭിനയ രംഗത്തും ധാരാളം മികച്ച ഓഫറുകള്‍ ലെനയ്ക്ക് വരുന്നു. മലയാളം വിട്ട് തമിഴിലും ബോളിവുഡിലും നടി കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്

English summary
Business ladies in Malayalam film industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam